തിരുവനന്തപുരം: നീണ്ട ഒന്നര മാസത്തിനുശേഷം സംസ്ഥാനത്തെ ബാങ്കുകളുടെ പ്രവര്‍ത്തനസമയം സാധാരണ നിലയിലേക്ക്. അതേസമയം റെഡ്‌സോണില്‍ പ്രവര്‍ത്തനസമയം രാവിലെ പത്തുമുതല്‍ ഉച്ചക്ക് രണ്ടുവരെ ആയിരിക്കും. ബാക്കി പ്രദേശങ്ങളിലെല്ലാംതന്നെ സാധാരണനിലയില്‍ മുമ്പ് പ്രവര്‍ത്തിച്ചിരുന്നപോലെ ബാങ്കുകള്‍ പ്രവര്‍ത്തിക്കും.
സംസ്ഥാന സര്‍ക്കാരും സംസ്ഥാനതല ബാങ്കേഴ്സ് സമിതിയും ചേര്‍ന്നാണ് ഈ തീരുമാനത്തിലെത്തിയത്. ബാങ്കുകള്‍ പത്തുമണി മുതല്‍ നാലുമണി വരെ ഫിക്സഡ് അവേഴ്സും അഞ്ചുമണി വരെ വര്‍ക്കിങ് സമയവുമായിരിക്കും . അതേസമയം റെഡ് സോണുകളിലെ ഹോട്ട് സ്‌പോട്ടുകളില്‍ ബാങ്കുകള്‍ പ്രവര്‍ത്തിക്കാന്‍ പാടില്ലായെന്നും നിര്‍ദേശമുണ്ട്. ഇത് സംബന്ധിച്ച് കളക്ടര്‍മാരാണ് തീരുമാനം എടുക്കേണ്ടത്.
The post നാളെ മുതല്‍ ബാങ്കുകളുടെ പ്രവര്‍ത്തനസമയം സാധാരണ നിലയിലേക്ക് appeared first on Pathanamthitta Media.