ബാങ്കുകളുടെ ചതിക്കുഴികള്‍ – വായ്പ ക്ലോസ് ചെയ്യുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

For full experience, Download our mobile application:
Get it on Google Play

ബാങ്കുകൾ ഉൾപ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങൾ നമ്മൾ കരുതുന്ന പോലെ അത്ര നിഷ്കളങ്ക സ്ഥാപനങ്ങൾ അല്ല. കഷ്ടപ്പെട്ട് ലോൺ ബാധ്യത തീർത്താലും ചില കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ നിങ്ങൾ വഴിയാധാരമാകാൻ വരെ സാധ്യതയുണ്ട്. ബാധ്യതകൾ തീർത്ത മനഃസമാധാനത്തിൽ ജീവിക്കുമ്പോൾ ഇടിത്തീ പോലൊരു നോട്ടീസ് വരും – നിങ്ങൾ ഇനിയും വലിയ ഒരു സംഖ്യ അടയ്ക്കാനുണ്ട് എന്ന് കാണിച്ച് കൊണ്ട്. നിയമ വിദഗ്ദ്ധന്റെ സഹായം തേടിയിട്ടോ കേസിന് പോയിട്ടോ ഒരു പ്രയോജനവും ഉണ്ടാകില്ല എന്ന് മാത്രമല്ല ആ ചിലവ് വേറെയും വരും. അത്രയും പഴുതടച്ച കെണിയാണ് അവർ ഒരുക്കുക. ആ ഒരവസ്ഥ ഒഴിവാക്കാൻ താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക.

നിങ്ങൾ ഒരു ധനകാര്യ സ്ഥാപനത്തിൽ നിന്നും ലോൺ ക്ലോസ് ചെയ്യുമ്പോൾ ഇനി പറയുന്ന കാര്യങ്ങള്‍ നിര്‍ബന്ധമായും പാലിക്കുക. 1.) ലോൺ എടുക്കുവാന്‍വേണ്ടി നിങ്ങൾ നൽകിയ എല്ലാ പ്രധാനപ്പെട്ട (ആധാരം മുതലായവ) രേഖകളും ബാങ്കിൽ നിന്നും തിരിച്ച് വാങ്ങി എന്ന് ഉറപ്പു വരുത്തുക. വായ്പക്ക് അപേക്ഷിക്കുമ്പോള്‍ നിങ്ങള്‍ നല്‍കുന്ന രേഖകള്‍ എന്തൊക്കെയാണെന്ന് പ്രത്യേകം എഴുതി സൂക്ഷിച്ചാല്‍ ഇത് എളുപ്പമാകും. 2.) Zero liability certificate – മേലാൽ തനിക്ക് ഈ സ്ഥാപനവുമായി ഒരു തരത്തിലുമുള്ള ബാധ്യത (liability) ഇല്ല എന്നതിനുള്ള ഒരു രേഖയാണ് Zero liability certificate. ബാങ്കിന്റെ ലെറ്റര്‍പാഡിലുള്ള ഈ സര്‍ട്ടിഫിക്കറ്റ് ചോദിച്ചു വാങ്ങിയിരിക്കണം. 3.) loan closure certificate – നിങ്ങൾക്ക് പ്രസ്തുത സ്ഥാപനം നൽകിയ ലോൺ പൂർണ്ണമായും തിരിച്ചടച്ചു എന്നതിനുള്ള തെളിവ്. 4.) NOC (No Objection Certificate) – നിങ്ങളുടെ ഇടപാട് സംബന്ധിച്ച് തുടർന്ന് ഇനി ഒരു തരത്തിലുമുള്ള എതിർപ്പുകളും ബാങ്കിന്റെ ഭാഗത്തുനിന്നും ഉണ്ടാകില്ല എന്നതിനുള്ള ഉറപ്പ്. വാഹന ലോണുകൾ ആണെങ്കിൽ hypothecation cancellation certificate വാങ്ങണം.

5. NDC (no due certificate) – ഒരു തരത്തിലുമുള്ള മുടക്കങ്ങൾ തിരിച്ചടവിൽ ഉണ്ടായിട്ടില്ല എന്നും അഥവാ ഉണ്ടായിരുന്നെങ്കിൽ അത് തീർത്തു എന്നും സാക്ഷ്യപ്പെടുത്തുന്ന സർട്ടിഫിക്കറ്റ്. ഇത് കൈവശമില്ലെങ്കിൽ ഒരു പക്ഷ ലോൺ തീർന്ന് വർഷങ്ങൾക്ക് ശേഷം ഏതെങ്കിലും മുടക്കിന്റെ കാര്യം ചൂണ്ടിക്കാട്ടി അതും അതിന്റെ പലിശയും പിഴപ്പലിശയും തിരിച്ചടക്കണം എന്ന പരാതിയുമായി വന്നേക്കാം.
ലോൺ തീരുന്നതോടെ ബാധ്യതകൾ തീർന്നു എന്ന് കരുതാതിരിക്കുക. നമ്മുടെ അശ്രദ്ധയോ മടിയോ ഒന്നുകൊണ്ട് വലിയ ഒരു അബദ്ധം ഉണ്ടായിക്കൂട. അഥവാ നമ്മളെ വഞ്ചിക്കാൻ നമ്മളായി വഴി ഒരുക്കിക്കൂടാ.

അതുപോലെ അദാലത്തിലാണ് ലോണ്‍ സെറ്റില്‍മെന്റ് നടക്കുന്നതെങ്കില്‍ തീരുമാനമായ തുക അടക്കുമ്പോള്‍ത്തന്നെ no due certificate ചോദിച്ചു വാങ്ങിയിരിക്കണം. ഇത് അടുത്ത ദിവസത്തേക്ക് മാറ്റിവെക്കരുത്. മിക്കവര്‍ക്കും ഇക്കാര്യത്തില്‍ അബദ്ധം പറ്റാറുണ്ട്. അദാലത്തില്‍ സമ്മതിച്ച തുക അടക്കുകയും ലോണ്‍ പൂര്‍ണ്ണമായി തീര്‍ന്നെന്നു കരുതി ആശ്വസിക്കുകയും ചെയ്യും. ഇവിടെ ബാങ്കിന്റെ ഒരു വലിയ ചതി ഒളിഞ്ഞിരുപ്പുണ്ട്. അദാലത്തില്‍ ബാങ്കിന് ഉണ്ടാകുന്ന സമ്മര്‍ദ്ദവും, കൂടാതെ കിട്ടുന്നിടത്തോളം പണം വായ്പയില്‍ അടപ്പിക്കുവാനുമുള്ള ബാങ്കിന്റെ ഒരുഗൂഡ നീക്കം ഇവിടെ ഉണ്ടാകും.

ഉദാഹരണമായി വായ്പയും പലിശയും അടക്കം 12 ലക്ഷം രൂപ നിങ്ങള്‍ അടക്കുവാനുണ്ടെന്ന് ബാങ്ക് പറയുന്നു എന്ന് കരുതുക. യഥാര്‍ത്ഥത്തില്‍ നിങ്ങള്‍ വായ്പ എടുത്ത തുക 4 ലക്ഷം ആണെന്നും വെക്കുക. അധികമായി വന്ന തുക പലിശയും കൂട്ടുപലിശയും ലീഗല്‍ ചാര്‍ജ്ജുകളും ഒക്കെയാകും. അദാലത്തില്‍ ഇരുകൂട്ടരുടെയും കാര്യങ്ങള്‍ കേട്ട് ആകെ 8 ലക്ഷം രൂപക്ക് ഇത് സെറ്റില്‍ ആകുന്നുവെന്നിരിക്കട്ടെ. ഇതനുസരിച്ച് ആകെ 8 ലക്ഷം രൂപ ബാങ്കില്‍ അടച്ചാല്‍ നിങ്ങളുടെ ബാധ്യത പൂര്‍ണ്ണമായും മാറേണ്ടതാണ്. എന്നാല്‍ ബാങ്കിന്റെ കുരുട്ടുബുദ്ധിയില്‍ നിങ്ങള്‍ അടക്കുന്ന 8 ലക്ഷം രൂപ വായ്പയില്‍ വരവ് ചെയ്യും. ഫലത്തില്‍ നിങ്ങളുടെ വായ്പ്പാ കണക്കില്‍ 4 ലക്ഷം കുടിശ്ശിഖയായി നിലകൊള്ളും.

ഒന്നോ രണ്ടോ വര്‍ഷം കഴിയുമ്പോള്‍ ബാങ്കിന്റെ ലീഗല്‍ നോട്ടീസ് വരുമ്പോള്‍ മാത്രമേ ബാങ്കിന്റെ ചതി നിങ്ങള്‍ തിരിച്ചറിയു. ഈ സമയത്ത് നിങ്ങള്‍ക്ക് ഒന്നും ചെയ്യുവാന്‍ കഴിയില്ല. കൂടാതെ ക്രഡിറ്റ് സ്കോറുകളിലും നിങ്ങളുടെ വായ്പാ കുടിശ്ശിഖ പ്രതിഫലിക്കും. ഇതേ ബാങ്കില്‍ നിങ്ങള്‍ വീണ്ടും ഒരു ലോണിന് ചെന്നാല്‍ നിങ്ങളുടെ കണക്കില്‍ ബാക്കിനില്‍ക്കുന്ന 4 ലക്ഷം രൂപയും പലിശയും അടച്ചെങ്കില്‍ മാത്രമേ നിങ്ങള്‍ക്ക് പുതിയ ലോണ്‍ ലഭിക്കൂ. അതിനാല്‍ ബാങ്കുമായി നടത്തുന്ന എല്ലാ ഇടപാടുകളും സൂക്ഷ്മതയോടെ കൈകാര്യം ചെയ്യുക. ബാങ്ക് അയക്കുന്ന കത്തുകളും ബാങ്കിലേക്ക് നല്‍കുന്ന കത്തുകളുടെയും കോപ്പികള്‍ സൂക്ഷിച്ചുവെക്കുക. വായ്പാ ഇടപാട് തീര്‍ത്തുകഴിഞ്ഞാല്‍ no due certificate അപ്പോള്‍ തന്നെ ചോദിച്ചുവാങ്ങി സൂക്ഷിച്ചു വെക്കുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം ഇഷ്ടമില്ലാത്തവരെ കൊല്ലാൻ ഉപയോഗിക്കുന്ന ആയുധമാണെന്ന് എം സ്വരാജ്

0
തിരുവനന്തപുരം: വന്ദേമാതരം ഇഷ്ടമില്ലാത്തവരെ കൊല്ലാൻ ഉപയോഗിക്കുന്ന ആയുധമാണെന്ന് എം സ്വരാജ്. വന്ദേമാതരം...

വന്ദേമാതരത്തിന്റെ പൂര്‍ണരൂപം ആലപിച്ച നടപടി കോണ്‍ഗ്രസിന്റെ മൃദുഹിന്ദുത്വ സമീപനത്തെയാണ് വീണ്ടും തുറന്നുകാട്ടുന്നതെന്ന് പ്രതിപക്ഷ നേതാവ്

0
തിരുവനന്തപുരം: വന്ദേമാതരത്തിന്റെ പൂര്‍ണരൂപം ആലപിച്ച നടപടി കോണ്‍ഗ്രസിന്റെ മൃദുഹിന്ദുത്വ സമീപനത്തെയാണ് വീണ്ടും...

അരുണാചൽ പ്രദേശിലെ ദിബാങ് താഴ്‌വരയിലുണ്ടായ കനത്ത മഴയിലും മിന്നൽപ്രളയത്തിലും ഉരുൾപൊട്ടലിലും വൻ നാശനഷ്ടം

0
ഇറ്റാനഗർ: അരുണാചൽ പ്രദേശിലെ ദിബാങ് താഴ്‌വരയിലുണ്ടായ കനത്ത മഴയിലും മിന്നൽപ്രളയത്തിലും ഉരുൾപൊട്ടലിലും...

അമ്മ ആരാണെന്ന് തിരിച്ചറിയാത്തവരാണ് വന്ദേമാതരത്തെ എതിർക്കുന്നതെന്ന് കേരള സർവകലാശാല വൈസ് ചാൻസലർ ഡോ.മോഹനൻ കുന്നുമ്മൽ

0
തിരുവനന്തപുരം: വന്ദേമാതര ഗാനത്തെ എതിർക്കുന്നവർക്കെതിരെയും പിഎസ്സി പരീക്ഷാ സമ്പ്രദായത്തിനെതിരെയും വിവാദ പരാമർശങ്ങളുമായി...