Thursday, May 15, 2025 2:54 pm

കാ​റി​ല്‍ ക​ട​ത്തു​ക​യാ​യി​രു​ന്നു 10 ചാ​ക്ക് നി​രോ​ധി​ത പു​ക​യി​ല ഉ​ല്പ​ന്ന​ങ്ങ​ള്‍ പി​ടി​കൂ​ടി

For full experience, Download our mobile application:
Get it on Google Play

കോ​ട്ട​യം : കോ​ട്ട​യ​ത്തു കാ​റി​ല്‍ ക​ട​ത്തു​ക​യാ​യി​രു​ന്നു 10 ചാ​ക്ക് നി​രോ​ധി​ത പു​ക​യി​ല ഉ​ല്പ​ന്ന​ങ്ങ​ള്‍ ജി​ല്ലാ പോ​ലീ​സ് ചീ​ഫി​ന്‍റെ ല​ഹ​രി വി​രു​ദ്ധ സ്ക്വാ​ഡും ചി​ങ്ങ​വ​നം പോ​ലീ​സും ചേ​ര്‍​ന്നു പി​ടി​കൂ​ടി. പാ​ല​ക്കാ​ട് പ​ട്ടാ​ന്പി, വെ​ല്ല​പ്പു​ഴ, പു​ത്ത​ന്‍ പീ​ടി​യേ​ക്ക​ല്‍ സൈ​നു​ല്‍ ആ​ബി​ദ് (24), ഒ​റ്റ​പ്പാ​ലം ക​ട​ന്പ​ഴി​പ്പു​റം പാ​ല​യ്ക്ക​ല്‍ റി​യാ​സ് (34) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​ന്ന​ലെ രാ​ത്രി 10നു ​മ​ണി​പ്പു​ഴ ഈ​ര​യി​ല്‍​ക്ക​ട​വ് ബൈ​പ്പാ​സി​ലാ​യി​രു​ന്നു ല​ഹ​രി​വേ​ട്ട. ക്രി​സ്മ​സ് ന്യു ​ഇ​യ​ര്‍ ആ​ഘോ​ഷ കാലത്തു വ​ന്‍​തോ​തി​ല്‍ നി​രോ​ധി​ക പു​ക​യി​ല ഉ​ല്പ​ന്ന​ങ്ങ​ള്‍ ജി​ല്ല​യി​ലേ​ക്കു എ​ത്തു​ന്ന​താ​യി ര​ഹ​സ്യവി​വ​രം ല​ഭി​ച്ചി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ജി​ല്ലാ പോ​ലീ​സ് ചീ​ഫ് ഡി. ശി​ല്പ, നാ​ര്‍​കോ​ട്ടിം​ക് സെ​ല്‍ ഡി.​വൈ.​എ​സ്.പി എ​ന്നി​വ​രു​ടെ നി​ര്‍​ദേ​ശാ​നു​സ​ര​ണം ല​ഹ​രി വി​രു​ദ്ധ സ്ക്വാ​ഡ് അം​ഗ​ങ്ങ​ള്‍ ദി​വ​സ​ങ്ങ​ളാ​യി വി​വി​ധ സ്ഥ​ല​ങ്ങ​ളി​ല്‍ വാ​ഹ​ന പ​രി​ശോ​ധ​ന​യു​മാ​യി റോ​ഡി​ലു​ണ്ടാ​യി​രു​ന്നു.

ഇ​ന്ന​ലെ പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​നി​ട​യി​ലാ​ണ് ഈ​ര​യി​ല്‍​ക്ക​ട​വ് മ​ണി​പ്പു​ഴ ബൈ​പ്പാ​സ് റോ​ഡി​ലു​ടെ എ​ത്തി​യ മാ​രു​തി ബെ​ലോ​ന കാ​റി​നു കൈ​കാ​ണി​ച്ചു വി​വ​ര​ങ്ങ​ള്‍ തി​ര​ക്കി​യ​ത്. ഇ​വ​രു​ടെ സം​സാ​ര​ത്തി​ല്‍ പൊ​രു​ത്ത​ക്കേ​ട് തോ​ന്നി​യ​തോ​ടെ പോ​ലീ​സ് കാ​ര്‍ പ​രി​ശോ​ധി​ക്കു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ കാ​റി​ന്‍റെ ഡി​ക്കി​യി​ല്‍ ചാ​ക്കു​ക​ളി​ല്‍​കെ​ട്ടി സൂ​ക്ഷി​ച്ചി​രു​ന്നു ആ​റു ല​ക്ഷം രൂ​പ വി​ല​വ​രു​ന്ന നി​രോ​ധി​ത പു​ക​യി​ല ഉ​ല്പ​ന്ന​ങ്ങ​ള്‍ ക​ണ്ടെ​ത്തി​യ​ത്. ജി​ല്ല​യി​ലു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി വി​ത​ര​ണം ചെ​യ്യു​ന്ന​തി​നു വേ​ണ്ടി​യാ​ണ് നി​രോ​ധി​ത പു​ക​യി​ല ഉ​ല്പ​ന്ന​ങ്ങ​ള്‍ എ​ത്തി​ച്ച​തെന്നു പോ​ലീ​സ് പ​റ​ഞ്ഞു. ഇ​വ​രെ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണ്. ചി​ങ്ങ​വ​നം എ​സ്‌എ​ച്ച്‌ഒ ടി.​ആ​ര്‍ ജി​ജു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ എ​സ്‌ഐ ജോ​ണ്‍​സ​ണ്‍ ആ​ന്‍റ​ണി, എ​എ​സ്‌ഐ ര​വീ​ന്ദ്ര​ന്‍, സി​പി​ഒ ജോ​ജി, ല​ഹ​രി വി​രു​ദ്ധ സ്ക്വാ​ഡ് അം​ഗ​ങ്ങ​ളാ​യ എ​സ്.​ഐ. സ​ജീ​വ് ച​ന്ദ്ര​ന്‍, ശ്രീ​ജി​ത്ത് ബി ​നാ​യ​ര്‍, തോം​സ​ണ്‍ കെ ​മാ​ത്യു, അ​ജ​യ​കു​മാ​ര്‍, എ​സ്.അ​രു​ണ്‍, വി.​കെ അ​നീ​ഷ്, പി.​എം ഷി​ബു, ഷ​മീ​ര്‍ സ​മ​ദ് എ​ന്നി​വ​ര്‍ ചേ​ര്‍​ന്നാണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കാട്ടുപന്നിയെ കൊന്ന് കാറിൽ കടത്താൻ ശ്രമിക്കവേ വ​ന​പാ​ല​ക​രു​ടെ പി​ടി​യി​ലാ​യി അഭിഭാഷകൻ

0
കൊല്ലം : കൊല്ലം അ​ഞ്ച​ലിൽ പ​ന്നി​പ്പ​ട​ക്കം വെ​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ കാ​ട്ടു​പ​ന്നി​യെ കാ​റി​ൽ...

കാസർകോട് ദേശീയപാതയ്ക്ക് സമീപം മൃതദേഹം കണ്ടെത്തി

0
കാസര്‍കോട്: കാസർകോട് പെരിയ ദേശീയപാതയ്ക്ക് സമീപത്തെ കുഴിയിൽ നിന്നും മൃതദേഹം കണ്ടെത്തി....

മ​ല​പ്പു​റത്ത് ടാ​പ്പിം​ഗ് തൊ​ഴി​ലാ​ളി​യെ ക​ടു​വ കൊ​ന്ന സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധ​വു​മാ​യി നാ​ട്ടു​കാ​ർ

0
മ​ല​പ്പു​റം: കാ​ളി​കാ​വി​ൽ ടാ​പ്പിം​ഗ് തൊ​ഴി​ലാ​ളി​യെ ക​ടു​വ ക​ടി​ച്ചു​കൊ​ന്ന സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധ​വു​മാ​യി നാ​ട്ടു​കാ​ർ....

യുവാവിനെ കാറിടിച്ച് കൊന്ന കേസ് ; സിഐഎസ്എഫ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

0
കൊച്ചി: നെടുമ്പാശേരിയിൽ വാഹനത്തിന് സൈഡ് കൊടുക്കുന്നതിലെ തർക്കത്തിനിടെ യുവാവിനെ കാറിടിച്ച് കൊന്ന കേസില്‍...