ചെന്നിത്തലയെ ഒതുക്കാന്‍ മുഖ്യന്‍ ; ബാര്‍ കോഴ കേസില്‍ വിജിലന്‍സ് അന്വേഷണത്തിന് നീക്കം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ബാര്‍കോഴ കേസില്‍  രമേശ് ചെന്നിത്തലക്കും കെ ബാബുവിനുമെതിരെ അന്വേഷണ അനുമതി തേടി സർക്കാർ സ്പീക്കർക്കും ഗവർണർക്കും ഇന്ന് റിപ്പോർട്ട് നൽകിയേക്കും. ഇരുവരുടെയും അനുമതി ലഭിച്ചാൽ മാത്രമേ വിജിലൻസിന് കേസ് രജിസ്റ്റ‌ർ ചെയ്ത് അന്വേഷണം തുടങ്ങാനാവു.

നിയമസഭാ തെരഞ്ഞെടുപ്പ്‌ അടുത്തിരിക്കുന്ന കാലയളവില്‍ ചെന്നിത്തലയെ ഒതുക്കിയില്ലെങ്കില്‍ എല്‍.ഡി.എഫ് കൂടുതല്‍ പ്രതിസന്ധിയിലാകും എന്ന തിരിച്ചറിവാണ് ഇപ്പോള്‍ ഈ നീക്കത്തിനു പിന്നില്‍. സര്‍ക്കാരിനെതിരെ നിരന്തരമായി ആരോപണങ്ങള്‍ ഉന്നയിക്കുകയാണ് ചെന്നിത്തല. അതീവ  രഹസ്യമായി ചെയ്യുന്ന പലകാര്യങ്ങളും മിനിട്ടുകള്‍ക്കകം ചെന്നിത്തല വഴി ജനങ്ങളിലേക്ക് എത്തുകയാണ്. ഉദ്യോഗസ്ഥരില്‍ പലരും സര്‍ക്കാരിനെ കൈവിട്ടെന്ന സൂചനയും പുറത്തുവരുന്നു. കേരളത്തില്‍ ഭരണമാറ്റം ഉറപ്പായിക്കഴിഞ്ഞതിനാല്‍ രമേശ്‌ ചെന്നിത്തലയുടെ പ്രീതി പിടിച്ചുപറ്റാന്‍ ഉന്നത ഉദ്യോഗസ്ഥരില്‍ പലരും രഹസ്യമായി നീങ്ങിക്കഴിഞ്ഞു. അതിന്റെ പ്രതിഫലനമാണ് തുടര്‍ച്ചയായ ആരോപണങ്ങളുമായി ചെന്നിത്തല പിണറായി സര്‍ക്കാരിനെ വട്ടം കറക്കുന്നത്‌. വിജിലന്‍സ് കേസിലൂടെ ചെന്നിത്തലയെ ഒതുക്കാമെന്നാണ് പിണറായിയുടെ കണക്കുകൂട്ടല്‍. എന്നാല്‍ ഇതൊന്നും വിലപ്പോകില്ലെന്നാണ് ചെന്നിത്തലയുടെ അടുപ്പക്കാര്‍ പറയുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...