തിരുവനന്തപുരം: ഭരണനേതൃത്വത്തിന്റെ പേരുപറഞ്ഞ് ബാറുടമകളിൽനിന്ന് അവരുടെ സംഘടന നടത്തിയ പിരിവിനെക്കുറിച്ച് മുഖ്യമന്ത്രിക്കും സർക്കാരിനും നേരത്തേ അറിയാമായിരുന്നു എന്ന് വ്യക്തമാക്കുന്നതാണ് ഇപ്പോൾ പുറത്തുവന്ന പരാതി. മുമ്പ് തിരഞ്ഞെടുപ്പ് സമയത്ത് പണം നൽകാത്തവരുടെ പേരിൽ എക്സൈസ് കേസെടുത്തിട്ടുണ്ടെന്നുൾപ്പെടെ ഗുരുതര ആരോപണങ്ങളാണ് ബാർ ഉടമകൾ ഏപ്രിൽ 12-ന് നൽകിയ പരാതിയിൽ വ്യക്തമാക്കുന്നത്. പണം നൽകണമെന്ന് മേയ് 23-ന് നൽകിയ ശബ്ദ സന്ദേശത്തിന്റെ വാർത്ത വന്നപ്പോൾ സർക്കാരിന് നൽകാനായല്ല സംഘടനയുടെ കെട്ടിടം പണിക്കുംമറ്റുമാണ് പണപിരിവെന്നായിരുന്നു സംഘടനയുടെ വിശദീകരണം. തങ്ങൾക്കായല്ല പണപ്പിരിവെന്ന നിലപാട് സ്വീകരിച്ച് സർക്കാർ അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.