സാധാരണക്കാരുടെ തീൻമേശയിലെത്തേണ്ട എല്ലാത്തിനും വില കുതിച്ചുയരുന്നു ; ജനങ്ങൾ പ്രതിസന്ധിയിൽ

For full experience, Download our mobile application:
Get it on Google Play

കൊച്ചി: അവശ്യ സാധനങ്ങൾക്കെല്ലാം വില കുത്തനെ വർധിച്ചതോടെ ജനം വലയുന്നു. പച്ചക്കറി, മത്സ്യം, മാംസം എന്നിങ്ങനെ മലയാളിയുടെ തീൻമേശയിലെത്തേണ്ട എല്ലാത്തിനും വില കയറി. പലചരക്ക് സാധനങ്ങളിൽ അഞ്ചിലേറെ ഇനങ്ങൾക്കും വില വലിയ തോതിൽ കൂടിയിട്ടുണ്ട്. 40 രൂപയായിരുന്ന മല്ലിയിലയ്ക്ക് ഇപ്പോൾ വില 200 രൂപയാണ്. മിക്ക പച്ചക്കറികളുടെ വിലയും ഇരട്ടിയായി. കിലോ വിലയിൽ 15 രൂപ വർദ്ധനവുണ്ടായ ഇഞ്ചിയാണ് തമ്മിൽ ഭേദം. 190 രൂപ വിലയുണ്ടായിരുന്ന ഇഞ്ചിക്ക് 205രൂപയാണിപ്പോൾ. ഒരുമാസം മുൻപ് വരെ മിതമായ നിരക്കിൽ ലഭിച്ചിരുന്ന മത്സ്യങ്ങൾക്കും ട്രോളിംഗ് ആരംഭിച്ചതോടെ വില കുത്തനെ കൂടി. 160 രൂപയിൽ നിന്ന് 450ലേക്ക് കുതിച്ച മത്തി മുതൽ കുഞ്ഞൻ മീനുകൾക്കെല്ലാം വമ്പൻ വിലയാണ്.

പച്ചക്കറിക്കും മത്സ്യത്തിനും വില കൂടിയപ്പോൾ കൂട്ടുപിടിച്ച് മാംസവിലയും മേലോട്ടാണ്. കിലോയ്ക്ക് 360 രൂപ ഉണ്ടായിരുന്ന ബീഫിന് 400 രൂപയാണ് ഇപ്പോൾ. 150 രൂപയായിരുന്ന ചിക്കൻ 170ലെത്തി. മട്ടനും പന്നിയിറച്ചിക്കും സമാനരീതിയിൽ വില കൂടിയിട്ടുണ്ട്.ഒരു മാസം മുൻപത്തേ വിലയുമായി താരതമ്യപ്പെടുത്തുമ്പോൾ പലവ്യഞ്ജന സാധനങ്ങളുടെ വിലയും കൂടുകയാണ്. ചെറുപയറിനും പരിപ്പിനും തുവര പരിപ്പിനും ഉഴുന്നിനുമെല്ലാം 30മുതൽ 35 വരെ വില കൂടി. പച്ചരിക്കും വെളിച്ചെണ്ണക്കും വിലയിൽ മാറ്റമില്ല. പാമോയിലിന്റെ വില മാത്രമാണ് നേരിയ തോതിൽ കുറഞ്ഞത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...