തിരുവനന്തപുരം : ബാർക്കോഴ കേസ് അന്വേഷിച്ച ആർ. സുകേശനെ കെ.എസ്.ആർ.ടി.സിയില്‍ നിയമിക്കില്ലെന്ന് സൂചന. ജോസ് കെ മാണിയുടെ സമ്മര്‍ദ്ദമോ? കെ.എം. മാണിക്കെതിരായ ബാർക്കോഴ കേസ് അന്വേഷിച്ച വിജിലൻസ് മുൻ എസ്‌പി. ആർ. സുകേശനെ കെ.എസ്.ആർ.ടി.സി.യുടെ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ വിജിലന്‍സ് ആയി നിയമിക്കാനുള്ള നീക്കം സര്‍ക്കാര്‍ ഉപേക്ഷിച്ചേക്കും. ഇപ്പോള്‍ ഇടതുമുന്നണിയിലുള്ള കേരളാ കോണ്‍ഗ്രസ് മാണി ഗ്രൂപ്പിന്‍റെ എതിര്‍പ്പ് പരിഗണിച്ചാകും നിയമനം ഫ്രീസ് ചെയ്തേക്കുക. സുകേശനെ നിയമിച്ചാല്‍ സ്വാഭാവികമായും മാണി ഗ്രൂപ്പ് ഇടയും. പഴയ പ്രതിഷേധമൊന്നും സിപിഎമ്മിനോട് കേരളാ കോണ്‍ഗ്രസിന് ഇല്ലെങ്കിലും ഈ നിയമനം നടന്നാല്‍ പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ.മാണിയ്ക്ക് പ്രശ്നമാകും. ഇതൊക്കെ പരിഗണിച്ചാണ് നിയമനം റദ്ദ് ചെയ്യണം എന്ന ആവശ്യത്തിന് മേല്‍ക്കൈ ലഭിക്കുന്നത്.
സുകേശനെ ഈ പോസ്റ്റില്‍ നിയമിച്ചാല്‍ ജോസ് കെ മാണി പ്രതിസന്ധിയിലാകും. അതുകൊണ്ട് തന്നെ സുകേശന്‍റെ കാര്യത്തില്‍ തനിക്കുള്ള അതൃപ്തി ജോസ് കെ. മാണി മുഖ്യമന്ത്രി പിണറായി വിജയനെയും ഇടതുമുന്നണി കൺവീനർ ഇ.പി. ജയരാജനെയും അറിയിച്ചിട്ടുണ്ട്. ഇത് പുനഃപരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടതായാണ് വിവരം. നിലവിലെ സാഹചര്യത്തില്‍ കേരള കോണ്‍ഗ്രസിനെ പ്രകോപിപ്പിക്കാതെ നിയമനം റദ്ദ് ചെയ്യാനാണ് നീക്കം നടക്കുന്നത്. വേറൊരു രാഷ്ട്രീയ വിവാദത്തിലേക്ക് ഇത് നീങ്ങരുത് എന്ന് ഇടതു മുന്നണിയിലും അഭിപ്രായമുണ്ട്. കേരള കോണ്‍ഗ്രസ് മുന്നണി മാറിയതിനാല്‍ മുന്‍പുള്ളതുപോലെ സുകേശന് തുറന്ന പിന്തുണ നല്‍കാന്‍ സിപിഎമ്മിനും സാധ്യമാകാത്ത അവസ്ഥയാണ്.
കഴിഞ്ഞ ഒന്നരവര്‍ഷമായി കെഎസ്ആര്‍ടിസിയിലെ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ വിജിലന്‍സ് തസ്തിക ഒഴിഞ്ഞു കിടക്കുകയാണ്. കെഎസ്ആര്‍ടിസി അധികൃതര്‍ പത്രപ്പരസ്യം നല്‍കി അഭിമുഖം നടത്തിയാണ് സുകേശനെ നിയമിച്ചത്. ഗതാഗതകമ്മിഷണര്‍ എസ്. ശ്രീജിത്ത് അടക്കമുള്ള സമിതിയാണ് നിയമനം നടത്തിയത്. മന്ത്രി തലത്തിലല്ലാതെ കെഎസ്ആര്‍ടിസി തലത്തിലുള്ള നീക്കമായിരുന്നു ഇത്.
ചുരുക്കപ്പട്ടികയില്‍ സുകേശനാണ് ഒന്നാം സ്ഥാനത്തെത്തിയത്. പതിനാലു വര്‍ഷം സുകേശന് സര്‍വീസുള്ളപ്പോള്‍ തൊട്ടടുത്തുള്ള പോലീസ് ഉദ്യോഗസ്ഥന് സുകേശനെ അപേക്ഷിച്ച് വളരെ കുറഞ്ഞ പ്രവര്‍ത്തി പരിചയമാണ് ഉള്ളത്. അതിനാലാണ് സുകേശന് നറുക്ക് വീണത്. വാര്‍ത്ത വിവാദമായപ്പോഴാണ് നിയമനം മന്ത്രി ആന്റണി രാജു തന്നെ അറിഞ്ഞത് എന്നാണ് ലഭിക്കുന്ന വിവരം. വിവാദത്തിന്‍റെ പശ്ചാത്തലത്തില്‍ ഗതാഗതമന്ത്രി ആന്റണി രാജുവിന് മേല്‍ സമ്മര്‍ദ്ദമുണ്ട്. അതുകൊണ്ട് തന്നെ നിയമനം പിന്‍വലിക്കാനാണ് സാധ്യതയുള്ളത്.
2018-ൽ പിണറായി വിജയൻ സർക്കാരാണ് സുകേശന് ഐ.പി.എസ്. നൽകിയത്. 2017 മേയ് 31-ന് സർവീസിൽനിന്ന് വിരമിച്ചിരുന്നു. 2018-ൽ ഐ.പി.എസ്. ലഭിച്ചതിനെതുടർന്ന് സർവീസിൽ തിരികെയെത്തി. കെ.എം. മാണിയെ ബാർക്കോഴയിൽ പ്രതിരോധത്തിലാക്കിയത് സുകേശന്‍റെ അന്വേഷണ റിപ്പോർട്ടുകളാണ്. ജേക്കബ് തോമസ് വിജിലൻസ് ഡയറക്ടറായപ്പോൾ കെ.എം. മാണിയുടെ പാലായിലെ വീട്ടിൽ റെയ്ഡ് നടത്താൻ സുകേശൻ നീക്കംനടത്തിയിരുന്നതായി കേരള കോൺഗ്രസ് നേതാക്കൾ ആരോപിക്കുന്നു. ജോസ് കെ. മാണി ശക്തമായ വിയോജിപ്പ് അറിയിച്ചതോടെ മുഖ്യമന്ത്രി എടുക്കുന്ന നിലപാടായിരിക്കും നിർണായകം.
ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.