അടിസ്ഥാനരേഖകള്‍ ലഭിച്ചു ; മനം നിറഞ്ഞ് അടിച്ചിപ്പുഴ കോളനിവാസികള്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട :  അടിസ്ഥാനരേഖകള്‍ ലഭിച്ചതിന്റെ സന്തോഷത്തിലാണ് അടിച്ചിപ്പുഴ കോളനിവാസികള്‍. സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മ പരിപാടിയുടെ ഭാഗമായുള്ള എബിസി ഡി(അക്ഷയ ബിഗ് കാമ്പയിന്‍ ഫോര്‍ ഡോക്യുമെന്റ് ഡിജിറ്റലൈസേഷന്‍) പദ്ധതിയുമായി ബന്ധപ്പെട്ട് അടിച്ചിപ്പുഴ കമ്മ്യൂണിറ്റി ഹാളില്‍ സംഘടിപ്പിച്ച ക്യാമ്പിലൂടെയാണ് നാറാണം മൂഴി ഗ്രാമപഞ്ചായത്തിലെ ചൊള്ളനാവയല്‍, കുടമുരുട്ടി, വലിയപതാല്‍, കരികുളം, നാറാണംമൂഴി പുതിയ കോളനി എന്നീ ആദിവാസി മേഖലയിലെ നിരവധി കുടുംബങ്ങള്‍ക്ക് അടിസ്ഥാന രേഖകള്‍ നല്‍കിയത്.

ക്യാമ്പിലൂടെ 51 പേര്‍ക്ക് തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡും 29 പേര്‍ക്ക് റേഷന്‍ കാര്‍ഡും 90 പേര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡും നല്‍കി. എട്ടു പേര്‍ക്ക് ജനന സര്‍ട്ടിഫിക്കറ്റ് നല്‍കി. 74 പേരുടെ ആധാര്‍ അപ്ഡേഷന്‍ നടത്തി. കൈവശമായ രേഖകള്‍ ഏതെങ്കിലും സന്ദര്‍ഭത്തില്‍ നഷ്ടപ്പെടാന്‍ ഇടയായാല്‍ വീണ്ടെടുക്കുന്നതിനായി രേഖകള്‍ ഡിജിറ്റല്‍ രീതിയില്‍ സൂക്ഷിച്ചുവയ്ക്കുന്ന ഡിജി ലോക്കര്‍ സംവിധാനത്തിലൂടെ 181 പേരുടെ രേഖകളുടെ സുരക്ഷിതത്വം ഉറപ്പാക്കി.

ക്യാമ്പിന്റെ ഉദ്ഘാടനം അടിച്ചിപ്പുഴ കമ്മ്യൂണിറ്റി ഹാളില്‍ നാറാണംമൂഴി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബീനാ ജോബി നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് രാജന്‍നീറം പ്ലാക്കല്‍ അധ്യക്ഷത വഹിച്ചു. ഐടി മിഷന്‍ ജില്ലാ പ്രൊജക്റ്റ് മാനേജര്‍ കെ. ധനേഷ്, റാന്നി ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ എ. നിസാര്‍, റാന്നി തലൂക്ക് സപ്ലൈ ഓഫീസര്‍ ആര്‍. ഗണേഷ്, കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഡെന്നിസ് ജോണ്‍, അക്ഷയ അസിസ്റ്റന്റ് പ്രൊജക്റ്റ് കോ-ഓര്‍ഡിനേറ്റര്‍ എസ്.ഷിനു, സംസ്ഥാന ഉപ ദേശക സമിതി അംഗം രാജപ്പന്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ജില്ലാ ഭരണകേന്ദ്രം, ഐടി മിഷന്‍, പട്ടിക വര്‍ഗ വികസന വകുപ്പ്, എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ നാറാണംമൂഴി ഗ്രാമപഞ്ചായത്ത്, സിവില്‍ സപ്ലൈസ്, ആരോഗ്യ സുരക്ഷാ പദ്ധതി, ലീഡ് ബാങ്ക് എന്നിവയുടെ സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ക്യാമ്പില്‍ അക്ഷയയുടെ എട്ടു കൗണ്ടറുകള്‍ പ്രവര്‍ത്തിച്ചു. അക്ഷയ സംരംഭകരായ ആശ ആനന്ദ്, എന്‍. കൃഷ്ണദാസ്, വി. എം. സാജന്‍, പ്രമീള. പി. ഉണ്ണികൃഷ്ണന്‍, ടി. സുജാത, സൗമ്യ സിസി എബ്രഹാം എന്നിവരാണ് ക്രമീകരണം ഒരുക്കിയത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജൂൺ 4 ആയ ഇന്ന് സംസ്ഥാനത്ത് കാലവർഷം ആരംഭിച്ചതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: കേരളത്തിൽ തെക്കുപടിഞ്ഞാറൻ കാലവർഷമെത്തി. ജൂൺ 4 ആയ ഇന്ന് സംസ്ഥാനത്ത് കാലവർഷം...

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സാ പിഴവിനെ തുടര്‍ന്ന് രോഗി മരിച്ചെന്ന് പരാതി

0
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സാ പിഴവിനെ തുടര്‍ന്ന് രോഗി...

ബെവ്‌കോയും സപ്ലൈകോയും ലയിപ്പിക്കണം ; സമഗ്ര പരിഷ്‌കരണം നിര്‍ദേശിച്ച് ധവളപത്രം

0
തിരുവനന്തപുരം : തീവ്ര സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കേരളത്തിന്റെ ധനസ്ഥിതി മെച്ചപ്പെടുത്താൻ...

ഹരിപ്പാട് മോഷണശ്രമം ; തടയാൻ ശ്രമിച്ച ഗൃഹനാഥന് തലയ്ക്ക് ഗുരുതര പരിക്ക്

0
ഹരിപ്പാട് : ഹരിപ്പാട് നഗരസഭാ പരിധിയിൽ മോഷണശ്രമങ്ങൾ വർധിക്കുന്നു. കഴിഞ്ഞ...