റാന്നി: ബഷീറിന്റെ അനശ്വര കഥാപാത്രങ്ങൾ വിദ്യാലയമുറ്റത്ത് നിറഞ്ഞത് കൗതുകകാഴ്ചയായി. വെച്ചൂച്ചിറ എണ്ണൂറാംവയൽ സി എം എസ് സ്കൂളിലെ ബഷീർ ദിനാചരണമാണ് വ്യത്യസ്തമായത്. ബഷീർ കഥാപാത്രങ്ങളായ പാത്തുമ്മയും മജീദും സുഹറയും ഒറ്റക്കണ്ണൻ പോക്കറും ആയിഷയും മൂക്കനും ആനവാരി രാമൻ നായരും നാരായണിയുമൊക്കെ വേഷമിട്ട് കുട്ടികളും പാഴ് വസ്തുക്കളിലൂടെ കുട്ടികൾ നിർമ്മിച്ച പാവകളും അണിനിരന്നപ്പോൾ ബഷീർ അനുസ്മരണം അവിസ്മരണീയമായി. വെച്ചൂച്ചിറ എണ്ണൂറാംവയൽ സി എം എസ് എൽ പി സ്കൂളിലെ വിദ്യാർത്ഥികൾ മലയാള ഭാഷയുടെ സുൽത്താൻ വൈക്കം മുഹമ്മദ് ബഷീറിന്റെ ചരമ ദിനത്തോടനുബന്ധിച്ചു ഒരുക്കിയ ബഷീറിന്റെ അനശ്വര കഥാപാത്രങ്ങൾ പങ്കെടുത്ത പാവ നാടകം അരങ്ങേറിയത്.
ബഷീറിന്റെ പ്രിയപ്പെട്ട മാംഗോസ്റ്റീൻ മരച്ചുവട്ടിലായാണ് പാവ നാടകമൊരുക്കിയത്. 50 കുട്ടികൾ ബഷീർ കൃതികളിലെ കഥാ പാത്രങ്ങളെയും പ്രധാന രംഗങ്ങളും പുനസൃഷ്ടിച്ചു. കുട്ടികൾ തങ്ങൾ നിർമ്മിച്ച ബഷീർ കഥാപാത്രങ്ങളുടെ പാവകളുമായി കഥാപാത്രങ്ങളുടെ വേഷമണിഞ്ഞാണ് സ്കൂളിലെത്തിയത്. വിദ്യാലയത്തിൽ ഒരുക്കിയ പാവ നാടകം കുട്ടികൾക്ക് കൗതുക കാഴ്ചയുമായി. ഏറെ കുട്ടികളും അനുകരിച്ചത് അവരുടെ പ്രിയ കഥാപാത്രമായ പാത്തുമ്മയെയും ആടിനെയുമാണ്. മജീദിന്റെയും സുഹറയുടെയും സ്കൂൾ ദിനങ്ങളും ഒന്നും ഒന്നും ഇമ്മിണി ബല്യ ഒന്ന് എന്ന് ഉത്തരം നൽകുന്ന രംഗങ്ങളുമൊക്ക വളരെ തന്മയത്തത്തോടെയാണ് കുട്ടികൾ ഒരുക്കിയത്.
മതിലുകളിലെ അശരീരിയായെത്തുന്ന നാരായണീയെയും ബഷീറിനെയും മികവോടെ അവതരിപ്പിക്കുവാനും അവർ മറന്നില്ല. ബഷീർ കൃതികളിൽ നിന്നുള്ള ഭാഗങ്ങളുടെ ദൃശ്യാവിഷ്കാരത്തിൽ കുട്ടികൾക്കൊപ്പം അധ്യാപകരും പങ്കു ചേർന്നു. ബഷീറായി വേഷമിട്ടവർ ബഷീറിന്റെ പ്രിയപ്പെട്ട മാംഗോസ്റ്റീൻ മരവും ചാരു കസേരയും പാട്ടു പെട്ടിയും കോളാമ്പിയും കട്ടൻ ചായയുമൊക്കെ പശ്ചാത്തലത്തിൽ ക്രമീകരിക്കാൻ വിട്ടുപോയില്ല. വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം സ്കൂൾ ലോക്കൽ മാനേജർ റവ. സോജി വി ജോൺഉദ്ഘാടനം ചെയ്തു. പി ടി മാത്യു ബഷീർ കൃതികളെയും കഥാ പാത്രങ്ങളെയും കുട്ടികൾക്ക് പരിചയപ്പെടുത്തി.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033