തിരുവനന്തപുരം : കെ.എ.പി.3 ബറ്റാലിയനില്‍ ഡ്രൈവര്‍, പോലീസ്, കോണ്‍സ്റ്റബിള്‍, തസ്തികയിലേക്ക് തിരുവനന്തപുരം പി.എസ്.സി ഓഫീസറുടെ നിയമന ശുപാര്‍ശ ലഭിച്ച ഉദ്യോഗാര്‍ത്ഥികളുടെ അടിസ്ഥാന പരിശീലനം ഒക്ടോബര്‍ 20 ന് ആരംഭിക്കും. നിയമന ഉത്തരവ് കൈപ്പറ്റിയ ഉദ്യോഗാര്‍ത്ഥികള്‍ ആവശ്യമായ എല്ലാ രേഖകളും സഹിതം 20 ന് രാവിലെ ഒന്‍പതിന് കെ.എ.പി 3 ആസ്ഥാന കാര്യാലയത്തില്‍ ഹാജരാകണം.
ഇത് സംബന്ധിച്ച വ്യക്തിഗത അറിയിപ്പ് ഉദ്യോഗാര്‍ത്ഥികള്‍ക്ക് അയച്ചിട്ടുണ്ട്. ഓഫീസില്‍ നിന്നും അറിയിപ്പ് ലഭിച്ചിട്ടില്ലാത്ത ഉദ്യോഗാര്‍ത്ഥികള്‍ അടൂര്‍ പരുത്തിപാറയിലുള്ള കെ.എ.പി.3 ബറ്റാലിയന്‍ ആസ്ഥാന കാര്യാലയത്തില്‍ ബന്ധപ്പെടെണ്ടതാണ്. ഓഫീസ് ഫോണ്‍: 04734 217172, 04734 216988.