എക്‌സൈസ് വകുപ്പിന്റെ ബാസ്‌ക്കറ്റ് ബോള്‍ മത്സരം ; പങ്കെടുത്ത് സമ്മാനം നേടാന്‍ സന്ദര്‍ശകരുടെ തിരക്ക്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷിക ആഘോഷത്തോടനുബന്ധിച്ച് നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ എക്‌സൈസ് വകുപ്പ് ഒരുക്കിയിരിക്കുന്ന സ്റ്റാള്‍ സന്ദര്‍ശകരുടെ ശ്രദ്ധ നേടുന്നു. സ്റ്റാളില്‍ ഒരുക്കിയിരിക്കുന്ന ബോള്‍ ത്രോയിലൂടെ സമ്മാനം മാത്രമല്ല ജീവിതത്തില്‍ ആസ്വദിക്കാനാകുന്ന ലഹരിയായ കായികമേഖലയെ പരിചയപ്പെടുത്തുകയാണ് ജില്ലാ എക്‌സൈസ് വകുപ്പ്.

സ്റ്റാളില്‍ ഒരുക്കിയിരിക്കുന്ന ബാസ്‌കറ്റ് ബോള്‍ ത്രോയില്‍ പങ്കെടുക്കാന്‍ നിരവധിയാളുകളാണ് സ്റ്റാളിലേക്കെത്തുന്നത്. മദ്യത്തിനും മയക്കുമരുന്നിനുമെതിരെ ഉള്ള ബോധവത്ക്കരണത്തിന്റെ ഭാഗമായി കേരള സര്‍ക്കാരിന്റെ ലഹരി വിമുക്ത പ്രചരണ പരിപാടിയായ വിമുക്തിയുടെ ഭാഗമായാണ് ബോള്‍ അടിക്കു സമ്മാനം നേടു ബാസ്‌കറ്റ്‌ബോള്‍ ഗെയിം സംഘടിപ്പിച്ചിരിക്കുന്നത്.

മദ്യം താളം തെറ്റിക്കുന്ന കുടുംബ ജീവിതത്തിന്റെ കഥയും കലാകാരന്മാര്‍ വരച്ച ചിത്രങ്ങളിലൂടെ കാഴ്ചക്കാര്‍ക്ക് പകര്‍ന്നു നല്‍കിയ ശേഷമാണ് ബാസ്‌ക്കറ്റ് ബോള്‍ മത്സരത്തില്‍ പങ്കെടുക്കാന്‍ സന്ദര്‍ശകര്‍ക്ക് അവസരം. കൃത്യമായി ബാസ്‌ക്കറ്റില്‍ ബോള്‍ എറിഞ്ഞ് വീഴ്ത്തുന്നവര്‍ക്ക് എക്‌സൈസ് വകുപ്പിന്റെ വകയായി നിരവധി സമ്മാനങ്ങളും കാത്തിരിക്കുന്നുണ്ട്. ബാസ്‌ക്കറ്റ് ബോള്‍ മത്സരം കൂടാതെ ഫുട്‌ബോള്‍ മത്സരവും ചോദ്യോത്തര മത്സരങ്ങളും സ്റ്റാളില്‍ ക്രമീകരിച്ചിട്ടുണ്ട്. കൂടാതെ, വകുപ്പിന്റെ നേതൃത്വത്തില്‍ വിവിധ കലാപരിപാടികളുടെ അവതരണവും ഫോട്ടോ സെക്ഷനും ജില്ലാ എക്‌സ് വകുപ്പ് ഒരുക്കിയിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...