ചെന്നൈ : ബംഗാള്‍ ഉള്‍ക്കടലില്‍ ശക്തമായ ഭൂചലനം. റിക്ടര്‍സ്കെയിലില്‍ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ഭൂചലനത്തെ തുടര്‍ന്ന് ചെന്നൈയില്‍ പ്രകമ്പനം. ചെന്നൈയുടെ വിവിധ ഭാഗങ്ങളിലാണ് പ്രകമ്പനം അനുഭവപ്പെട്ടത്. ബസന്ത് നഗര്‍, തിരുവാണ്മിയൂര്, മൈലാപൂര്, ആല്‍വാര്‍പേട്ട് തുടങ്ങിയ സ്ഥലങ്ങളിലായിരുന്നു ഭൂചലനം. ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. കടലിനോട് ചേര്‍ന്നു കിടക്കുന്ന ഈ പ്രദേശങ്ങളില്‍ ഭൂചലനം ഏതാനും സെക്കന്‍ഡ് തുടര്‍ന്നു.
ഇതു വരെ നാശനഷ്ടങ്ങളെന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ചെന്നൈ തീരത്തുനിന്ന് 320 കിലോമീറ്റര്‍ മാറി ആന്ധ്രാപ്രദേശിലെ കാക്കിനാഡയില്‍ നിന്ന് 269 കിലോ മീറ്റര്‍ മാറിയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് കാലവസ്ഥ വകുപ്പ് പറഞ്ഞു.