കണ്ണൂർ : രാജ്യത്ത് ഏറെ വിവാദങ്ങൾക്ക് ഇടയാക്കിയ ഗുജറാത്ത് കലാപത്തെക്കുറിച്ച് ബിബിസി നിർമിച്ച ഡോക്യുമെന്‍ററി കണ്ണൂർ സർവ്വകലാശാലയിൽ പ്രദർശിപ്പിച്ച് എസ്എഫ്ഐ. പ്രധാന നരേന്ദ്ര മോദിയുടെ ഗുജറാത്ത് കലാപ സമയത്തെ പ്രവർത്തനങ്ങളിൽ സംശയം ഉന്നയിക്കുന്ന വിവാദ ബിബിസി ഡോക്യുമെന്‍ററി ക്യാമ്പസിൽ പ്രദർശിപ്പിക്കുന്നതിന് ക്യാമ്പസ് ഡയറക്‌ടർ നേരത്തെ എസ്എഫ്ഐക്ക് അനുമതി നിഷേധിച്ചിരുന്നു. ഇത് മറികടന്നാണ് പ്രദർശനം നടന്നത്.
അതേസമയം കണ്ണൂർ യൂണിവേഴ്‌സിറ്റിയുടെ മാങ്ങാട്ടുപറമ്പ് ക്യാമ്പസിലെ സെമിനാർ ഹാളിൽ വെച്ച് പ്രദർശനം നടത്താനായിരുന്നു ആദ്യ തീരുമാനം. എന്നാൽ ഔദ്യോഗിക പരിപാടികൾ മാത്രമാണ് സെമിനാർ ഹാളിൽ നടത്താറുള്ളതെന്ന് ഡയറക്‌ടർ ചൂണ്ടിക്കാട്ടി. ഇതിന് പുറമെ ക്യാമ്പസിൽ എവിടെയും പ്രദർശനം അനുവദിക്കില്ലെന്ന് ക്യാമ്പസ് ഡയറക്‌ടർ അറിയിച്ചെങ്കിലും എസ്എഫ്ഐ പ്രദർശനം നടത്തുകയായിരുന്നു. ഇതിന് പുറമെ തിരുവനന്തപുരം ലോ കോളേജിലും ബിബിസി ഡോക്യുമെന്‍ററിയുടെ പ്രദർശനം നടന്നിരുന്നു. എസ്എഫ്ഐയുടെ നേതൃത്വത്തിലാണ് ലോ കോളേജിലും പ്രദർശനം നടന്നത്. ഇതിന് പുറമെ മറ്റിടങ്ങളിലും ഡോക്യുമെന്‍റയുടെ പ്രദർശനം നടത്തുമെന്ന് ഇടതുപക്ഷ യുവജന, വിദ്യാർത്ഥി സംഘടനകളായ എസ്എഫ്ഐയും, ഡിവൈഎഫ്‌ഐയും നേരത്ത അറിയിച്ചിരുന്നു.
നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 70255 53033 / 0468 295 3033 /233 3033 mail – [email protected]