അന്യായ ജപ്തി : ഇടതു സര്‍ക്കാരിന്‍റെ ബുള്‍ഡോസര്‍ രാജിനെതിരേ പ്രതിഷേധ സംഗമം ജനുവരി 25 ബുധനാഴ്ച പത്തനംതിട്ടയിൽ- എസ്ഡിപിഐ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സംസ്ഥാനത്ത് അന്യായമായ ജപ്തിയിലൂടെ ഇടതു സര്‍ക്കാര്‍ നടത്തുന്ന ബുള്‍ഡോസര്‍ രാജിനെതിരേ ജനുവരി 25 ബുധനാഴ്ച ജില്ലയിൽ പ്രതിഷേധം സംഘടിപ്പിക്കാന്‍ എസ്ഡിപിഐ ജില്ലാ കമ്മറ്റി തീരുമാനിച്ചു. ബുധനാഴ്ച വൈകിട്ട് 4 ന് പത്തനംതിട്ട ഗാന്ധി സ്ക്വയറിൽ പ്രതിഷേധ സംഗമം സംഘടിപ്പിക്കും. ഹര്‍ത്താലിന്‍റെ നഷ്ടം ഈടാക്കാനെന്ന പേരില്‍ നിരപരാധികളുടെ സ്വത്തുക്കള്‍ കണ്ടു കെട്ടുന്നത് ഉത്തരേന്ത്യയില്‍ ബിജെപി സര്‍ക്കാര്‍ നടത്തുന്ന ബുള്‍ഡോസര്‍ രാജിനു സമാനമാണ്.

ഇടതു സര്‍ക്കാരിന്‍റെ അനാസ്ഥയാണ് ജപ്തിയുള്‍പ്പെടെയുള്ള ഗുരുതര സാഹചര്യം സൃഷ്ടിച്ചത്. നഷ്ടപരിഹാരത്തുക പ്രതികളില്‍ നിന്ന് ഈടാക്കണമെന്ന് കോടതിയോട് ആവശ്യപ്പെട്ടത് സര്‍ക്കാരാണ്. പ്രതി ചേര്‍ക്കപ്പെട്ടവര്‍ തത്തുല്യമായ തുക കോടതിയില്‍ കെട്ടിവെച്ചാണ് ജാമ്യം നേടിയതെന്ന കാര്യം ഹൈക്കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തയ്യാറായില്ല. അതുകൊണ്ടാണ് ഇത്തരമൊരു നിലപാടിലേക്ക് കോടതി എത്തിച്ചേര്‍ന്നത്. സർക്കാരിന് കൃത്യമായ പഠനം നടത്തി വ്യക്തമായ റിപ്പോർട്ട് സമർപ്പിക്കാൻ കോടതിയിൽ സമയം ചോദിക്കാമായിരുന്നു. പക്ഷേ സർക്കാർ ആദ്യം നൽകിയ സത്യസന്ധമല്ലാത്ത റിപ്പോർട്ട് നടപ്പിലാക്കാനുള്ള ധൃതിയാണ് ഈ അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിച്ചത്. സർക്കാരിന്‍റെ വ്യക്തമായ വിവേചനമാണ് ഇതെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. സർക്കാരിന്‍റെ ഈ നയം എത്രയും വേഗം തിരുത്തേണ്ടതാണന്നും ജില്ലാ കമ്മറ്റി അഭിപ്രായപ്പെട്ടു.

പ്രസ്തുത പരുപാടി പാർട്ടി സംസ്ഥാന ട്രഷറർ എ കെ സലാഹുദ്ദീൻ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ്‌ എസ് മുഹമ്മദ്‌ അനീഷ്‌ അധ്യക്ഷത വഹിക്കും. ജില്ലാ ജനറൽ സെക്രട്ടറി ഷാജി പഴകുളം, ജില്ലാ വൈസ് പ്രസിഡന്റ്‌ അഭിലാഷ് റാന്നി, ജില്ലാ സെക്രട്ടറി സഫിയ പന്തളം, ജില്ലാ ട്രഷറർ ഷാജി ആനകുത്തി, ജില്ലാ കമ്മിറ്റി അംഗം ബിനു ജോർജ്, സിയാദ് നിരണം, ഷൈജു ഉളമ, എം ടി ബാബു എന്നിവർ സംസാരിക്കും.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പ്രധാന മണ്ഡലങ്ങളിലെ പരാജയം വേദനിപ്പിച്ചു ; പാർട്ടി ഇനിയും ഐക്യത്തോടെ മുന്നോട്ട് പോകും :...

0
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തോല്‍വിയുമായി ബന്ധപ്പെട്ട് സിപിഐയിലെ പ്രശ്‌നങ്ങള്‍ ഉള്‍ക്കൊളളുന്നുവെന്ന് സിപിഐ സംസ്ഥാന...

നിർമ്മാണത്തിന് ചെലവായത് 1800 കോടി രൂപ ; രാമക്ഷേത്ര സംഭാവന ക്രമക്കേട് ആരോപണങ്ങളിൽ...

0
ലഖ്നൗ: അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ഭരണസംവിധാനം കൂടുതൽ കാര്യക്ഷമവും സുതാര്യവുമാക്കുന്നതിനായി തിരുമല തിരുപ്പതി...

​ കിടപ്പുമുറിയിൽ സിസിടിവി; 26കാരിയുടെ മരണത്തിൽ ഭർത്താവിന്റെ ക്രൂരതകൾ വെളിപ്പെടുത്തി പെൺകുട്ടിയുടെ മാതാപിതാക്കൾ...

0
മുംബൈ: കിടപ്പുമുറിയിൽ അടക്കം സിസിടിവി വച്ച് ഡോക്ടറായ ഭർത്താവിന്റെ നിരീക്ഷണം. അയൽവാസിയായ...

ആക്രമണം തുടരുന്നിടത്തോളം ഹോർമുസ് കടലിടുക്ക് അടച്ചിടും : ഇറാൻ നിലപാട് കടുപ്പിക്കുന്നു

0
ടെഹ്റാൻ: ലെബനന് നേരെ ഇസ്രയേൽ നടത്തുന്ന ആക്രമണങ്ങളും പരമാധികാര ലംഘനങ്ങളും തുടരുന്നിടത്തോളം...