Sunday, July 6, 2025 4:13 pm

ബിബിസി സംപ്രേഷണം ചെയ്ത ഡോക്യുമെന്‍ററിയുടെ രണ്ടാം ഭാഗം , കേരളത്തിൽ പ്രദ‍ർശിപ്പിക്കാൻ കോൺ​ഗ്രസും ഇടത് സംഘടനകളും

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : ബിബിസി ഡോക്യുമെന്‍ററിയുടെ രണ്ടാം ഭാഗം പുറത്തിറങ്ങി. ഇന്ത്യൻ സമയം പുലർച്ചെ രണ്ടരയ്ക്കായിരുന്നു സംപ്രേക്ഷണം. 2019ൽ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷമുള്ള സംഭവങ്ങളാണ് ഡോക്യുമെന്ററിയുടെ ഇതിവൃത്തം. കശ്മീരിന്‍റെ പ്രത്യേക പദവി എടുത്ത് കളഞ്ഞത് ഉൾപ്പെടെയുള്ള കാര്യങ്ങളാണ് രണ്ടാം ഭാഗത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. ആംനെസ്റ്റി ഇന്റർനാഷണൽ അടക്കം മനുഷ്യാവകാശ സംഘടനകളുടെ ബാങ്ക് അക്കൗണ്ടുകൾ മോദി സർക്കാർ ഫ്രീസ് ചെയ്തതും ഡോക്യുമെന്ററിയിൽ പരാമർശിക്കുന്നുണ്ട്.

അതേസമയം വൻ പ്രതിഷേധങ്ങൾക്കിടെ നരേന്ദ്ര മോദിയെ കുറിച്ചുള്ള ബിബിസി ഡോക്യുമെൻററി പ്രദർശനം കേരളത്തിൽ ഇന്നും തുടരും. ഇടത് സംഘടനകളുടെയും കോൺഗ്രസിന്‍റെയും നേതൃത്വത്തിലാണ് പ്രദർശനം നടക്കുക. വരും ദിവസങ്ങളിൽ സംസ്ഥാനമൊട്ടാകെ പ്രദർശനം നടത്തുമെന്ന് ഡിവൈഎഫ്ഐ അറിയിച്ചിട്ടുണ്ട്. ഇന്നലെ തിരുവനന്തപുരത്തും കൊച്ചിയിലും പാലക്കാടും പ്രദർശനം തടയാൻ ബിജെപി,യുവമോർച്ച പ്രവർത്തകരെത്തിയത് സംഘർഷത്തിനിടയാക്കിയിരുന്നു. പൂജപ്പുരയിൽ ഡിവൈഎഫ്ഐ നടത്തിയ പ്രദർശനം തടയാൻ യുവമോർച്ച പ്രവർത്തക‌രെത്തിയത് വലിയ സംഘർഷത്തിലാണ് അവസാനിച്ചത്.

ബി ബി സി ഡോക്യൂമെന്ററിയെ വിമർശിച്ച കെപിസിസി ഡിജിറ്റൽ മീഡിയ സെൽ കൺവീനർ അനിൽ ആന്റണിക്ക് എതിരെ കോൺഗ്രസിൽ എതിർപ്പ് ശക്തം. പാർട്ടി നിലപാട് അല്ലെന്നു നേതാക്കൾ തിരുത്തിയിട്ടും അനിൽ അഭിപ്രായത്തിൽ ഉറച്ചു നിൽക്കുന്നതിലാണ് എതിർപ്പ് കൂടുതൽ. അനിലിനെ പുറത്താക്കണം എന്നാണ് യുത്ത് കോൺഗ്രസ് നേതാക്കൾ കൂട്ടത്തോടെ ആവശ്യപ്പെടുന്നത്. എന്നാൽ മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആന്റണിയുടെ മകനെതിരെ എന്ത് നടപടി എടുക്കും എന്ന് നേതാക്കൾ പറയുന്നില്ല. അനിൽ ഉൾപ്പെട്ട സമിതിയുടെ കാലാവധി തീർന്നതാണെന്നാണ് നേതാക്കളുടെ വാദം. ഒരു പക്ഷേ അനിലിനെ മാറ്റി കമ്മിറ്റി ഉടൻ പുനസംഘടിപ്പിച്ചേക്കും.

നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  70255 53033 / 0468 295 3033 /233 3033  mail – [email protected]

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കേരള സർവകലാശാല രജിസ്ട്രാറുടെ സസ്പെൻഷൻ റദ്ദാക്കിയെന്ന് സിൻഡിക്കേറ്റ്

0
തിരുവനന്തപുരം: ഭാരതാംബ ചിത്ര വിവാദത്തിൽ കേരള സർവകലാശാല രജിസ്ട്രാറുടെ സസ്പെൻഷൻ റദ്ദാക്കിയെന്ന്...

സ്‌കൂളുകളുടെ പുതിയ സമയക്രമത്തിന് അംഗീകാരമായി ; അധ്യാപക സംഘടനാ പ്രതിനിധികളുടെ യോഗത്തിലാണ് തീരുമാനം

0
തിരുവനന്തപുരം: സ്‌കൂളുകളുടെ പുതിയ സമയക്രമത്തിന് അംഗീകാരമായി. വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത്...

കോടതി ജീവനക്കാരുടെ നിയമനത്തില്‍ പിന്നോക്ക സംവരണം ഏർപ്പെടുത്തിയ സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്ത് സിപിഎം

0
ഡൽഹി: കോടതി ജീവനക്കാരുടെ നിയമനത്തില്‍ പിന്നോക്ക സംവരണം ഏർപ്പെടുത്തിയ സുപ്രീംകോടതി വിധിയെ...

വീണ ജോർജിന്റെ കടുത്ത സമ്മർദ്ദത്തിലാണ് പോലീസ് പത്തനംതിട്ടയിലെ യൂത്ത് കോൺഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്തതെന്ന്...

0
പത്തനംതിട്ട: വീണ ജോർജിന്റെ കടുത്ത സമ്മർദ്ദത്തിലാണ് പോലീസ് പത്തനംതിട്ടയിലെ യൂത്ത് കോൺഗ്രസ്...