കോടതി ജീവനക്കാരുടെ നിയമനത്തില്‍ പിന്നോക്ക സംവരണം ഏർപ്പെടുത്തിയ സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്ത് സിപിഎം

For full experience, Download our mobile application:
Get it on Google Play

ഡൽഹി: കോടതി ജീവനക്കാരുടെ നിയമനത്തില്‍ പിന്നോക്ക സംവരണം ഏർപ്പെടുത്തിയ സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്ത് സിപിഎം. ദീർഘകാലമായി കാത്തിരുന്ന സുപ്രധാന തീരുമാനമാണ് ചീഫ് ജസ്റ്റിസിന്റേതെന്നും. നിയമനത്തിൽ വരുത്തിയ ഭേദഗതിയിൽ ചീഫ് ജസ്റ്റിസിനെ അഭിനന്ദിക്കുന്നുവെന്നും സിപിഎം. സംവരണത്തിനു വിധേയരാകാതിരുന്ന മേഖലകളിലേക്ക് സംവരണം എത്തിച്ച ചുവടുവെപ്പ് സ്വാഗതാർഹമാണെന്നും സിപിഎം അറിയിച്ചു. 75 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് സുപ്രീം കോടതി സംവരണമേര്‍പ്പെടുത്തുന്നത്.

1961-ലെ സുപ്രിം കോടതി ഓഫീസർമാരുടെയും സേവകരുടെയും (സേവന വ്യവസ്ഥകളും പെരുമാറ്റച്ചട്ടങ്ങളും) ചട്ടങ്ങളിൽ വരുത്തിയ ഭേദഗതിയിലൂടെയാണ് സംവരണം ഏര്‍പ്പെടുത്തിയത്. പുതിയ നയം ജൂണ്‍ 23 മുതല്‍ നിലവില്‍ വന്നു. നിയമനത്തിലും സ്ഥാനക്കയറ്റത്തിലും പട്ടികജാതി വിഭാഗത്തിൽ 15 ശതമാനവും പട്ടിക വര്‍ഗ വിഭാഗത്തിൽ 7.5 ശതമാനവും സംവരണവുമാണ് ലഭിക്കുക. രജിസ്ട്രാര്‍മാർ, സീനിയര്‍ പേഴ്‌സണല്‍ അസിസ്റ്റന്റുമാര്‍, അസിസ്റ്റന്റ് ലൈബ്രറേറിയന്മാര്‍, ജൂനിയര്‍ കോടതി അസിസ്റ്റന്റുമാര്‍, ചേംബര്‍ അറ്റന്‍ഡര്‍മാര്‍ എന്നിവര്‍ക്കാണ് സംവരണം ലഭിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അതിഥി തൊഴിലാളിയുടെ ദുരൂഹമരണം കൊലപാതകമെന്ന് പോലീസ് കണ്ടെത്തൽ; സുഹൃത്ത് അറസ്റ്റിൽ

0
മലപ്പുറം: എടവണ്ണപ്പാറ എടശ്ശേരികടവിൽ അതിഥി തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം...

മാധ്യമപ്രവർത്തകയ്ക്കെതിരായ പോലീസ് നടപടി; ആഭ്യന്തര വകുപ്പിനും കാന്തപുരത്തിനും ഒരേ നയമെന്ന് രാജീവ് ചന്ദ്രശേഖർ

0
തിരുവനന്തപുരം: കാന്തപുരത്തിന്‍റെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ പ്രതികരിച്ച മാധ്യമപ്രവർത്തകയ്ക്ക് വധഭീഷണിയും സൈബർ ആക്രമണവും...

അട്ടപ്പാടി ഇരട്ടക്കൊലപാതകം : യുവതിയെ കൊന്നത് തലയ്ക്ക് വെട്ടി, കുഞ്ഞിനെ കഴുത്ത് ഞെരിച്ച് ;...

0
അട്ടപ്പാടി: പാലക്കാട് അട്ടപ്പാടിയിലെ ഇരട്ടക്കൊലപാതകത്തിൽ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്. 30 വയസ്സുള്ള...

യാത്രക്കാർക്ക് ആശ്വാസം ; മംഗളൂരു–ഹൈദരാബാദ് സ്പെഷ്യൽ ട്രെയിൻ സർവീസ് നീട്ടി; നവംബർ 26 വരെ...

0
ബെം​ഗളൂരു: മംഗളൂരു സെൻട്രൽ - ഹൈദരാബാദ് സ്പെഷ്യൽ ട്രെയിൻ സർവീസ് നീട്ടി...