ഡല്‍ഹി: ബിബിസി ഡോക്യുമെന്ററി വിവാദത്തില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചുള്ള ഡോക്യുമെന്ററി ഇന്ത്യ നിരോധിച്ചു. എന്നാല്‍ സത്യം മറച്ചുവെക്കാനാവില്ലെന്നായിരുന്നു രാഹുലിന്റെ പ്രതികരണം. പ്രതിരോധത്തിലൂന്നിയാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ നിലപാട്. അതിനാല്‍ ഇത് അസഹിഷ്ണുതയുടെ രാഷ്ട്രീയമാണെന്ന് താന്‍ കരുതുന്നതായും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
സത്യം മറച്ചുവെക്കാനാവില്ല. അത് പ്രകാശിക്കും. നമ്മുടേത് ഒരു ജനാധിപത്യ രാജ്യമാണ്. സത്യം എത്ര മറച്ചുവെച്ചാലും അത് വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. യുകെയുടെ ഔദ്യോഗിക ബ്രോഡ്കാസ്റ്ററായ ബിബിസിയുടെ ഡോക്യുമെന്ററി പക്ഷപാതപരവും വസ്തുനിഷ്ഠവുമല്ലെന്ന് വിശേഷിപ്പിച്ച് ഇന്ത്യ തള്ളിക്കളഞ്ഞിരുന്നു. പിന്നാലെ സീരീസ് പോസ്റ്റ് ചെയ്ത യൂട്യൂബ് ചാനലുകളും ട്വിറ്റര്‍ അക്കൗണ്ടുകളും ബ്ലോക്ക് ചെയ്യാന്‍ കേന്ദ്രം നീക്കം ആരംഭിച്ചു.
ബിബിസിയുടെ രണ്ട് ഭാഗങ്ങളുള്ള സീരീസ് ഒരു പ്രത്യേക അപകീര്‍ത്തികരമായ വിവരണത്തിലൂടെ രൂപകല്‍പ്പന ചെയ്ത ഒരു പ്രചരണ ശകലമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. എന്നാല്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടുകളില്‍ നിന്ന് പരമ്പരയുടെ ലിങ്കുകള്‍ പോസ്റ്റ് ചെയ്തു. ഡോക്യുമെന്ററിയുടെ പ്രദര്‍ശനം നിരോധിക്കാനുള്ള കേന്ദ്രത്തിന്റെ നീക്കത്തെ പ്രതിപക്ഷം ‘സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തല്‍’ എന്നാണ് വിശേഷിപ്പിച്ചത്.
ജോലി ഒഴിവുകള്‍
പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജര്‍, വീഡിയോ എഡിറ്റര്‍ എന്നീ ഒഴിവുകള്‍ ഉണ്ട്. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ ബയോഡാറ്റാ മെയില്‍ ചെയ്യുക [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.