കീം വിഷയത്തിൽ അപ്പീൽ പോകുന്നതിൽ തീരുമാനം എടുക്കുമെന്ന് മന്ത്രി ആർ ബിന്ദു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കേരള എൻജിനിയറിങ്‌ പ്രവേശന യോഗ്യതാ പരീക്ഷാ (കീം) ഫലം റദ്ദാക്കിയ വിഷയത്തിൽ കോടതിവിധി ലഭിച്ചതിനുശേഷം മന്ത്രിസഭയിൽ ആലോചിച്ച് ഉചിതമായ തീരുമാനം എടുക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. അതിന് ശേഷം അപ്പീൽ പോകുന്നതിൽ തീരുമാനം എടുക്കും എന്നും മന്ത്രി പറഞ്ഞു. സ്റ്റ്റ്റേറ്റ് സിലബസിലെ കുട്ടികളെ കൂടി പരി​ഗണിച്ചാണ് ഇത്തരത്തിൽ എല്ലാവർക്കും തുല്യനീതി ലഭ്യമാകുന്ന രീതിയിൽ ഒരു ഫോർമുല തയ്യാറാക്കിയത്. എല്ലാ കുട്ടികൾക്കും നീതി ലഭ്യമാക്കുക എന്നതാണ് ഈ സർക്കാരിന്റെ ലക്ഷ്യം. സർക്കാരിന് വേറെ നിക്ഷിപ്ത താൽപര്യങ്ങളൊന്നുമില്ലെന്നും മന്ത്രി പറഞ്ഞു.

റാങ്ക് ലിസ്റ്റ് പുനഃക്രമീകരിക്കണമെന്ന് ഹൈക്കോടതി അറിയിച്ചു. പരീക്ഷയുടെ പ്രോസ്പെക്ടസ് പുറത്തിറക്കിയശേഷം വെയിറ്റേജ് മാറ്റിയത് നിയമപരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ജസ്റ്റീസ് ഡി കെ സിങ്ങിന്‍റേതാണ് ഉത്തരവ്. എൻജിനിയറിങ് പ്രവേശനത്തിനുള്ള പ്രവേശന പരീക്ഷയുടെ റാങ്ക് നിർണയ രീതി സി ബിഎസ്ഇ സിലബസ് വിദാർഥികളെ ദോഷകരമായി ബാധിക്കുന്നതായി ചൂണ്ടിക്കാട്ടുന്ന ഹര്‍ജിയിലാണ് വിധി വന്നിരിക്കുന്നത്. പ്രവേശന നടപടി തുടങ്ങാൻ ഇരിക്കെയാണ് ഇത്തരത്തിലൊരു തിരിച്ചടി. സിബിഎസ്ഇ സിലബസിൽ പ്ലസ്ടു വിജയിച്ച വിദ്യാർഥിനി ഹന ഫാത്തിമയാണ് ഹർജി നൽകിയത്. മാർക്ക് ഏകീകരണത്തിനുള്ള പുതിയ സമവാക്യംമൂലം സിബിഎസ്ഇ വിദ്യാർഥികൾക്ക് മുമ്പ് ഉണ്ടായിരുന്ന വെയിറ്റേജ് നഷ്ടമായെന്ന് ഹർജിയിൽ പറയുന്നു. പരീക്ഷാ പ്രോസ്പെക്ടസിലെ നിർദേശത്തിനുവിരുദ്ധമാണ് പുതിയ സമവാക്യമെന്നും ചൂണ്ടിക്കാട്ടി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കുഞ്ഞിന്റെ ശരീരത്തിൽ സൂചി കണ്ടെത്തിയ സംഭവത്തിൽ കോട്ടയം മെഡിക്കൽ കോളേജിന് വീഴ്ചയില്ലെന്ന് അന്വേഷണ റിപ്പോർട്ട്

0
തിരുവനന്തപുരം: ഒരു വയസുള്ള കുഞ്ഞിന്റെ ശരീരത്തിൽ സൂചി കണ്ടെത്തിയ സംഭവത്തിൽ കോട്ടയം...

കേരളത്തിന് ആശ്വാസമായി ഈ ആഴ്ച അവസാനത്തോടെ മഴയെത്തുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

0
തിരുവനന്തപുരം: കൊടും ചൂടിൽ വലയുന്ന കേരളത്തിന് ആശ്വാസമായി ഈ ആഴ്ച അവസാനത്തോടെ...

ഡൽഹിയിൽ ഹോസ്റ്റൽ കെട്ടിടം തകർന്ന് മരണം ഏഴായി, ഒളിവിൽ പോയ കെട്ടിട ഉടമയെ രാജസ്ഥാനിൽ...

0
ന്യൂഡൽഹി : സത്യനികേതനിൽ ബഹുനില ഹോസ്റ്റൽ കെട്ടിടം തകർന്നുണ്ടായ ദുരന്തത്തിൽ മരണം...

നിർത്തിയിട്ടിരുന്ന എട്ടോളം വാഹനങ്ങൾ അടിച്ചുതകർത്തു ; കാപ്പ കേസ് പ്രതി അറസ്റ്റിൽ

0
കടയ്ക്കാവൂർ : പാലാംകോണത്ത് റോഡരികിൽ നിർത്തിയിട്ടിരുന്ന നിരവധി വാഹനങ്ങൾ അടിച്ചുതകർത്ത കേസിൽ...