മോദിക്കെതിരായ ബിബിസി സീരീസിന് തടയിട്ട് കേന്ദ്രം : യൂട്യൂബ്, ട്വിറ്റർ ലിങ്കുകൾ നീക്കം ചെയ്യാൻ നിർദ്ദേശം

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ബന്ധപ്പെട്ട് ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിംഗ് കോര്‍പ്പറേഷന്‍ (ബിബിസി) പുറത്തിറക്കിയ ഡോക്യുമെന്റ് സീരീസിന് തടയിട്ട് കേന്ദ്രസര്‍ക്കാര്‍. ബിബിസി സീരീസ് സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്തല്‍ മാത്രം ലക്ഷ്യമിട്ട് രൂപകല്‍പ്പന ചെയ്ത ഒരു പ്രചാരണ ശകലമാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പ്രതികരിച്ചതിന് പിന്നാലെയാണ് കേന്ദ്രത്തിന്റെ നീക്കം.

‘ഇന്ത്യ: ദി മോദി ക്വസ്റ്റിയന്‍’ എന്നാണ് ഡോക്യുമെന്ററിയുടെ പേര്. ഇതില്‍ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് നരേന്ദ്ര മോദിയോട് ഗുജറാത്ത് കലാപത്തെ കുറിച്ചും സംസ്ഥാന നേതൃത്വത്തെ കുറിച്ചുമെല്ലാം ബിബിസിയുടെ റിപ്പോര്‍ട്ടര്‍ ചോദ്യങ്ങള്‍ ചോദിക്കുന്നുണ്ട്.  ബിബിസി ഡോക്യുമെന്ററിയുടെ യൂട്യൂബ് ലിങ്കുകള്‍ ബ്ലോക്ക് ചെയ്യണമെന്ന് കേന്ദ്രസര്‍ക്കാര്‍ ആഹ്വാനം ചെയ്തു. ബിബിസി ഡോക്യുമെന്ററിയുടെ ആദ്യ എപ്പിസോഡ് പ്രസിദ്ധീകരിച്ച ഒന്നിലധികം യൂട്യൂബ് വീഡിയോകള്‍ തടയുന്നതിന് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. ബിബിസി സീരീസിലേക്കുള്ള ലിങ്കുമായി ബന്ധപ്പെട്ട 50-ലധികം ട്വീറ്റുകള്‍ തടയാന്‍ ട്വിറ്ററിന് ഐ ആന്‍ഡ് ബി മന്ത്രാലയം സെക്രട്ടറി നിര്‍ദ്ദേശം നല്‍കിയതായും സൂചനയുണ്ട്.

യൂട്യൂബും ട്വിറ്ററും കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിച്ചതായാണ് റിപ്പോര്‍ട്ട്. വിദേശകാര്യ, ആഭ്യന്തര, ഐ&ബി മന്ത്രാലയങ്ങള്‍ ബിബിസിയുടെ ഡോക്യുമെന്ററി പരിശോധിച്ചിരുന്നു. ഇത് ഇന്ത്യന്‍ സമൂഹത്തിനിടയില്‍ ഭിന്നിപ്പുണ്ടാക്കാനും സുപ്രീം കോടതിയുടെ വിശ്വാസ്യതയെയും അധികാരത്തെയും ചോദ്യം ചെയ്യാനുമുള്ള ശ്രമമായാണ് വിവിധ മന്ത്രാലയങ്ങള്‍ വിലയിരുത്തിയത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഉയർന്ന പിഎഫ് പെൻഷൻ ; എല്ലാതരം സ്ഥാപനങ്ങളിലും ഒരുപോലെ നടപ്പാക്കിയെന്ന് കേന്ദ്രം

0
ന്യൂഡൽഹി : സുപ്രീംകോടതി വിധിച്ച ഉയർന്ന പി.എഫ്. പെൻഷൻ എല്ലാതരത്തിലുംപ്പെട്ട സ്ഥാപനങ്ങളിലും...

കോട്ടയം, പത്തനംതിട്ട‍, ജില്ലകളിൽ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് ഇന്ന് അവധി

0
കോട്ടയം : പത്തനംതിട്ട, കോട്ടയം ജില്ലകളിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന എല്ലാ...

ബോർഡിന്റെ റിപ്പോർട്ട് തള്ളും ; ഇടക്കാല വൈദ്യുതി നിരക്ക് വർധന ഒഴിവായേക്കും

0
തിരുവനന്തപുരം : നിലവിലെ വൈദ്യുതിനിരക്ക് വർധന അപര്യാപ്തമാണെന്നു കാണിച്ച് കെ.എസ്.ഇ.ബി. നൽകിയ...

ലോകവേദിയിൽ ഇന്ത്യക്ക് ഇരട്ടനേട്ടം ; ബസന്തിനും ഷാനവാസിനും മെഡൽ

0
ലോക അണ്ടർ 20 അത്‍ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്ക് അഭിമാനിക്കാൻ ഇരട്ട മെഡൽ...