നിയമവിദ്യാഭ്യാസം നിയന്ത്രിക്കാൻ ബാർ കൗൺസിലിന് അധികാരമുണ്ടോയെന്ന് പരിശോധിക്കണം ; ബി.സി.ഐക്ക് സുപ്രീം കോടതി നോട്ടീസ്

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : ലോ കോളേജുകളിലെയും നാഷണൽ ലോ യൂണിവേഴ്സിറ്റികളിലെയും നിയമവിദ്യാഭ്യാസം നിയന്ത്രിക്കാനും മേൽനോട്ടം വഹിക്കാനും ബാർ കൗൺസിൽ ഓഫ് ഇന്ത്യയ്ക്ക് (ബി.സി.ഐ) അധികാരമുണ്ടോയെന്ന് പരിശോധിക്കാൻ സുപ്രീം കോടതി. അഭിഭാഷക വൃത്തി നിയന്ത്രിക്കുന്ന സംഘടനയ്ക്ക് നിയമവിദ്യാഭ്യാസത്തിലെ വിദഗ്ധരായി എങ്ങനെ പ്രവർത്തിക്കാനാകുമെന്ന് ചീഫ് ജസ്റ്റിസ് സൂര്യ കാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് ആരാഞ്ഞു. നിയമപഠനത്തിന്റെ ദൈർഘ്യം പോലുള്ള പൊതുവായ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്കാൻ ബി.സി.ഐക്ക് അധികാരമുണ്ടെങ്കിലും അധ്യാപന രീതികൾ അടക്കമുള്ള മറ്റ് വിഷയങ്ങളിൽ ഇടപെടാൻ അവകാശമില്ലെന്ന് കോടതി നിരീക്ഷിച്ചു.

ബി.സി.ഐ രൂപീകരിച്ച, നിയമ-തൊഴിൽ വിദ്യാഭ്യാസ പുരോഗതി, നിയമ പരിഷ്കാരങ്ങൾ, ഗവേഷണ വികസനം, സാമൂഹിക പരിശീലനം എന്നിവയ്ക്കായുള്ള ബാർ കൗൺസിൽ ഓഫ് ഇന്ത്യയുടെ ട്രസ്റ്റിന്റെ ഭരണഘടനയെയും ട്രസ്റ്റിന് കീഴിൽ സ്ഥാപിച്ച ലോ കോളേജുകളെയും ചോദ്യം ചെയ്ത് ഗിരീഷ് മിത്തൽ നൽകിയ ഹർജിയിലാണ് സുപ്രീം കോടതിയുടെ പരാമർശമുണ്ടായത്. മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ, അഡ്വ. ചെറിൽ ഡിസൂസ, അഡ്വ. പ്രണവ് സച്ച്ദേവ എന്നിവരാണ് ഹർജിക്കാരന് വേണ്ടി ഹാജരായത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുട്ടിൽ മരംമുറി കേസിൽ കോടതി തള്ളിയ കുറ്റപത്രത്തിന്റെ നിജസ്ഥിതി പരിശോധിച്ചുവരികയാണെന്ന് വനംമന്ത്രി ഷിബു ബേബി...

0
തിരുവനന്തപുരം: മുട്ടിൽ മരംമുറി കേസിൽ കോടതി തള്ളിയ കുറ്റപത്രത്തിന്റെ നിജസ്ഥിതി പരിശോധിച്ചുവരികയാണെന്ന്...

ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി യാഥാർത്ഥ്യത്തിലേക്ക് , ഡിപിആർ തയ്യാറാക്കാൻ വിദഗ്ദ്ധരെ ഉൾപ്പെടുത്തി സമിതി...

0
തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ കുടുംബങ്ങൾക്കും 25ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസ്...

ഇടുക്കിയിൽ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധവുമായി യൂത്ത് ഫ്രണ്ട് എം പ്രവർത്തകർ

0
ഇടുക്കി: ഇടുക്കിയിൽ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധവുമായി യൂത്ത് ഫ്രണ്ട് എം...

സംസ്ഥാനത്തെ പ്രളയ ധനസഹായ വിതരണം താലൂക്ക് തലത്തിലാക്കി സർക്കാർ

0
തിരുവനന്തപുരം: സംസ്ഥാനത്തെ പ്രളയ ധനസഹായ വിതരണം താലൂക്ക് തലത്തിലാക്കി സർക്കാർ. ജില്ലാ...