പത്തനംതിട്ട : ബ്ലഡ് ഡോണേഴ്സ് കേരള പത്തനംതിട്ട യൂണിറ്റിന്റെ നേത്രുത്വത്തില്‍ പ്രളയ ബാധിത പ്രദേശങ്ങളില്‍ നിത്യോപയോഗ സാധനങ്ങള്‍ അടങ്ങിയ കിറ്റുകള്‍ വിതരണം ചെയ്തു. കിറ്റുകളുടെ വിതരണോല്‍ഘാടനം പത്തനംതിട്ട നഗരസഭ ചെയര്‍മാന്‍ അഡ്വ.സക്കീര്‍ ഹുസൈന്‍ നിര്‍വഹിച്ചു. പത്തനംതിട്ട നഗരസഭയിലെ വാര്‍ഡ് 24ലും മുല്ലപ്പുഴശ്ശേരി പഞ്ചായത്തിലുമാണ് കിറ്റുകള്‍ വിതരണം നടത്തിയത്. പത്തനംതിട്ടയില്‍ നടന്ന ചടങ്ങില്‍ ബ്ലഡ് ഡോണേഴ്സ് കേരള പത്തനംതിട്ട ജില്ലാ പ്രസിഡന്റ് ബിജു കുമ്പഴ അധ്യക്ഷത വഹിച്ചു. വാര്‍ഡ് കൌണ്‍സിലര്‍ അഡ്വ. എ.സുരേഷ് കുമാര്‍, മുന്‍ ചെയര്‍ പേഴ്സണ്‍ അഡ്വ. ഗീതാ സുരേഷ്, എന്നിവര്‍ സംസാരിച്ചു.
മുല്ലപ്പുഴശേരിയില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഉഷാകുമാരി കിറ്റ് വിതരണം ഉദ്ഘാടനം ചെയ്തു. പന്ത്രണ്ടാം വാര്‍ഡ് മെമ്പര്‍ ശ്രീലേഖ, ബ്ലഡ് ഡോണേഴ്സ് കേരള ബാംഗ്ളൂര്‍ യൂണിറ്റ് പ്രസിഡന്റ് ഷിജു വയലത്തല എന്നിവര്‍ സംസാരിച്ചു.
ബ്ലഡ് ഡോണേഴ്സ് കേരള പത്തനംതിട്ട യൂണിറ്റ് സെക്രട്ടറി മനു മോഹന്‍, ട്രഷറാര്‍ ജെറിന്‍ വെണ്ണികക്കുളം, വൈസ് പ്രസിഡന്റ് ഷൈജു മോന്‍, ഏഞ്ചല്‍സ് വിംഗ് കോഡിനേറ്റര്‍ ലിന്റു തിരുവല്ല എന്നിവര്‍ കിറ്റ് വിതരണത്തിന് നേതൃത്വം നല്കി.
വി 4 വയനാട്, മിക്കി പെറ്റ്സ് ഷോപ്പ് പത്തനംതിട്ട, ക്വാളിറ്റി കോള്‍ഡ് സ്റ്റോറേജ്, വിശിഷ്ട ഫുഡ് പ്രോഡക്ടസ്
എന്നിവരെ കൂടാതെ സ്വദേശത്തും വിദേശത്തുമുള്ള സുമനസ്സുകളും ഈ ഉദ്യമത്തില്‍ പങ്കാളികളായെന്ന് ബി.ഡി.കെ ജില്ലാ പ്രസിഡന്റ് ബിജു കുമ്പഴ പറഞ്ഞു.