പത്തനംതിട്ട : ലോക് ഡൗണുമായി ബന്ധപ്പെട്ട് ചുട്ടു പൊള്ളുന്ന വെയിലിൽ ജോലി ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥർക്കും കളക്ടറേറ്റ് , ഗവണ്മെന്റ് ഹോസ്പിറ്റൽ എന്നിവിടങ്ങളില്‍ ഉൾപ്പെടെ കൊറോണയെ തുരത്താൻ അഹോരാത്രം പരിശ്രമിക്കുന്ന ഉദ്യോഗസ്ഥർക്കും വോളന്റിയേഴ്സിനും കഴിഞ്ഞ 22 ദിവസമായി ബ്ലഡ് ഡോണേഴ്‌സ് കേരള പത്തനംതിട്ട, ഫയർ ഫോഴ്സ് പത്തനംതിട്ട, സിവിൽ ഡിഫെൻസ് വോളന്റിയേഴ്‌സ് എന്നിവർ സംയുക്തമായി നൽകുന്ന ഫ്രഷ് ജ്യൂസിന്റെയും സംഭാരത്തിന്റെയും കണക്കാണ് ഇത്… പതിനായിരം ഗ്ലാസ്സിനു മുകളിലായി ഇവരുടെ ജ്യൂസ് വിതരണം…
രാവിലെ ഒമ്പതരയോടെ പത്തനംതിട്ട ഫയർഫോഴ്സ് ആസ്ഥാനത്ത് തുടങ്ങുന്ന ജ്യൂസ് നിർമ്മാണം 11.30 കൂടി വിതരണത്തിനു തയാറാകുന്നു…തുടർന്ന് ഫയർഫോഴ്സ് വാഹനത്തിൽ ഇത് വിതരണം ചെയ്യുന്നു… പാഷൻഫ്രൂട്, മാങ്കോ, മുന്തിരി, പൈനാപ്പിൾ, തണ്ണിമത്തൻ, മിക്സഡ് ഫ്രൂട്ട് എന്നീ ജ്യൂസുകളും സംഭാരവും വിതരണം ചെയ്യുന്നുണ്ട്.
പത്തനംതിട്ട ജനമൈത്രി പോലീസിന്റെയും ചില സുമനസുകളുടെയും സംഭാവന കൂടാതെ ഫയർ ഫോഴ്സ്, സിവിൽ ഡിഫൻസ്, ബ്ലഡ് ഡൊണേഴ്‌സ് കേരള പത്തനംതിട്ട, മിഷന്‍ പത്തനംതിട്ട എന്നിവരും ചേർന്നാണ് ഇതിനുള്ള ഫണ്ട് കണ്ടെത്തുന്നത്.
ഫയർ ഫോഴ്സ് പത്തനംതിട്ട സ്റ്റേഷൻ ഓഫീസർ വിനോദ് കുമാർ, ബ്ലഡ് ഡൊണേഴ്‌സ് കേരള പത്തനംതിട്ട പ്രസിഡൻറ് ബിജു കുമ്പഴ, സെക്രട്ടറി ദീപു കോന്നി എന്നിവരുടെ നേതൃത്വത്തിൽ പത്തോളം പേർ ഇതിനായി പ്രവർത്തിക്കുന്നു. ഇവര്‍ ചെയ്യുന്ന ഈ വലിയ സേവനം സമൂഹത്തിന് തന്നെ മാതൃകയാണ്. ജില്ലാ കളക്ടര്‍ പി.ബി നൂഹിന്റെയും ആറന്മുള എം.എല്‍.എ വീണാ ജോർജിന്റെയും പിന്തുണ ഇവര്‍ക്ക് ഉന്മേഷം പകരുന്നുണ്ട്.
ഇവരുടെ സൌജന്യ ജ്യൂസ് കച്ചവടം തുടരുകയാണ് ….ഇവരോടൊപ്പം ഈ സേവനത്തിൽ പങ്കാളികളാകുവാൻ ആഗ്രഹിക്കുന്നവർ ദയവായി താഴെക്കാണുന്ന നമ്പറുകളില്‍ വിളിക്കുക.
വിനോദ് കുമാർ വി. – 94973 76780, ബിജു കുമ്പഴ – 95261 17989, ദീപു കോന്നി – 96334 72902