22 ദിവസം…. 10390 ഗ്ലാസ് ജ്യൂസ്… ലോക്ക് ഡൌണില്‍ തകര്‍പ്പന്‍ കച്ചവടം…. അതും ഫയര്‍ ഫോഴ്സ് വാഹനത്തില്‍ !

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട :  ലോക് ഡൗണുമായി ബന്ധപ്പെട്ട് ചുട്ടു പൊള്ളുന്ന വെയിലിൽ ജോലി ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥർക്കും കളക്ടറേറ്റ് , ഗവണ്മെന്റ് ഹോസ്പിറ്റൽ എന്നിവിടങ്ങളില്‍ ഉൾപ്പെടെ കൊറോണയെ തുരത്താൻ അഹോരാത്രം പരിശ്രമിക്കുന്ന ഉദ്യോഗസ്ഥർക്കും വോളന്റിയേഴ്സിനും കഴിഞ്ഞ 22 ദിവസമായി ബ്ലഡ് ഡോണേഴ്‌സ് കേരള പത്തനംതിട്ട, ഫയർ ഫോഴ്സ് പത്തനംതിട്ട, സിവിൽ ഡിഫെൻസ് വോളന്റിയേഴ്‌സ് എന്നിവർ സംയുക്തമായി നൽകുന്ന  ഫ്രഷ് ജ്യൂസിന്റെയും സംഭാരത്തിന്റെയും കണക്കാണ് ഇത്… പതിനായിരം ഗ്ലാസ്സിനു മുകളിലായി ഇവരുടെ ജ്യൂസ് വിതരണം…

രാവിലെ ഒമ്പതരയോടെ പത്തനംതിട്ട ഫയർഫോഴ്സ് ആസ്ഥാനത്ത് തുടങ്ങുന്ന ജ്യൂസ് നിർമ്മാണം 11.30 കൂടി വിതരണത്തിനു തയാറാകുന്നു…തുടർന്ന് ഫയർഫോഴ്സ് വാഹനത്തിൽ ഇത് വിതരണം ചെയ്യുന്നു… പാഷൻഫ്രൂട്, മാങ്കോ, മുന്തിരി, പൈനാപ്പിൾ, തണ്ണിമത്തൻ, മിക്സഡ് ഫ്രൂട്ട് എന്നീ ജ്യൂസുകളും സംഭാരവും വിതരണം ചെയ്യുന്നുണ്ട്.

പത്തനംതിട്ട ജനമൈത്രി പോലീസിന്റെയും ചില സുമനസുകളുടെയും സംഭാവന കൂടാതെ ഫയർ ഫോഴ്സ്, സിവിൽ ഡിഫൻസ്, ബ്ലഡ് ഡൊണേഴ്‌സ് കേരള പത്തനംതിട്ട, മിഷന്‍ പത്തനംതിട്ട എന്നിവരും ചേർന്നാണ് ഇതിനുള്ള ഫണ്ട് കണ്ടെത്തുന്നത്.
ഫയർ ഫോഴ്സ് പത്തനംതിട്ട സ്റ്റേഷൻ ഓഫീസർ വിനോദ് കുമാർ, ബ്ലഡ് ഡൊണേഴ്‌സ് കേരള പത്തനംതിട്ട പ്രസിഡൻറ് ബിജു കുമ്പഴ, സെക്രട്ടറി ദീപു കോന്നി എന്നിവരുടെ നേതൃത്വത്തിൽ പത്തോളം പേർ ഇതിനായി പ്രവർത്തിക്കുന്നു. ഇവര്‍ ചെയ്യുന്ന ഈ വലിയ സേവനം സമൂഹത്തിന് തന്നെ മാതൃകയാണ്. ജില്ലാ കളക്ടര്‍ പി.ബി നൂഹിന്റെയും ആറന്മുള എം.എല്‍.എ  വീണാ ജോർജിന്റെയും പിന്തുണ ഇവര്‍ക്ക് ഉന്മേഷം പകരുന്നുണ്ട്.

ഇവരുടെ സൌജന്യ ജ്യൂസ് കച്ചവടം തുടരുകയാണ് ….ഇവരോടൊപ്പം ഈ  സേവനത്തിൽ പങ്കാളികളാകുവാൻ ആഗ്രഹിക്കുന്നവർ ദയവായി താഴെക്കാണുന്ന നമ്പറുകളില്‍ വിളിക്കുക.

വിനോദ് കുമാർ വി. –  94973 76780, ബിജു കുമ്പഴ – 95261 17989,  ദീപു കോന്നി – 96334 72902

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സൈബർ ഭീകരാക്രമണ കേസ് : 5 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ് ; ഡിജിറ്റൽ ഉപകരണങ്ങൾ...

0
ന്യൂഡൽഹി: സൈബർ ഭീകരാക്രമണ കേസിൽ രാജ്യത്തെ 5 സംസ്ഥാനങ്ങളിൽ ദേശീയ അന്വേഷണ...

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...