പത്തനംതിട്ട : ദേശീയ സന്നദ്ധ രക്തദാനദിനത്തോട് അനുബന്ധിച്ചു പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ സംഘടിപ്പിച്ച ബ്ലഡ് ഡൊണേഷന്‍ ക്യാമ്പുകളിലൂടെ ഏറ്റവും കൂടുതല്‍ രക്തദാതാക്കളെ നല്‍കിയതിന് ബ്ലഡ് ഡൊണേഴ്സ് കേരള പത്തനംതിട്ട ജില്ലാ കമ്മിറ്റിയെ അനുമോദിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം)ഡോ. എ.എന്‍. ഷീജയില്‍ നിന്നും ബ്ലഡ് ഡോണേഴ്സ് കേരള പത്തനംതിട്ട ജില്ലാ ജനറല്‍ സെക്രട്ടറി മനു ഇലന്തൂര്‍, വൈസ് പ്രസിഡണ്ട് ഷൈജുമോന്‍ എന്നിവര്‍ ഉപഹാരം ഏറ്റുവാങ്ങി.
ഏറ്റവും കൂടുതല്‍ രക്തദാതാക്കളെ നല്‍കിയതിന് ബ്ലഡ് ഡൊണേഴ്സ് കേരള പത്തനംതിട്ട ജില്ലാ കമ്മിറ്റിയെ ആദരിച്ചു
RECENT NEWS
Advertisment