ബ്രാഞ്ച് സമ്മേളനത്തില്‍ സെക്രട്ടറിയെ തിരഞ്ഞെടുക്കുന്നത് സംബന്ധിച്ച്‌ തര്‍ക്കം ; സമ്മേളനം പാതിവഴിയില്‍ അവസാനിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

ആലുവ : ബ്രാഞ്ച് സമ്മേളനത്തില്‍ സെക്രട്ടറിയെ തിരഞ്ഞെടുക്കുന്നത് സംബന്ധിച്ച്‌ തര്‍ക്കമുണ്ടായതിനെ തുടർന്ന് സമ്മേളനം പാതിവഴിയില്‍ അവസാനിപ്പിച്ചു. ഈസ്റ്റ് കടുങ്ങല്ലൂര്‍ ലോക്കല്‍ കമ്മിറ്റിയിലെ കണിയാംകുന്ന് ചാമപ്പറമ്പ് ബ്രാഞ്ച് സമ്മേളനമാണ് പാതിവഴിയില്‍ അവസാനിപ്പിച്ചത്. സെക്രട്ടറി സ്ഥാനത്തേക്ക് വിഷ്ണു, രവീന്ദ്രന്‍ എന്നിവരുടെ പേരുകള്‍ നിര്‍ദ്ദേശിക്കുകയും ഇരുവരും മത്സരരംഗത്ത് ഉറച്ചുനിന്നതുമാണ് പ്രശ്‌നത്തിന് വഴി തെളിച്ചത്.

റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ നില്‍ക്കുന്നവര്‍ പാര്‍ട്ടിയുടെ ചുമതലയില്‍ വരാന്‍ പാടില്ലെന്ന പാര്‍ട്ടി തീരുമാനം ചൂണ്ടികാട്ടിയാണ് എതിര്‍പ്പുയര്‍ന്നത്. ഇതേ തുടര്‍ന്ന്‌ ലോക്കല്‍ സമ്മേളന പ്രതിനിധികളെ തെരഞ്ഞെടുക്കാതെയാണ് സമ്മേളനം പിരിച്ചുവിട്ടത്. സമ്മേളനത്തില്‍ പങ്കെടുത്തവര്‍ സമവായത്തിന് ശ്രമിച്ചെങ്കിലും നടന്നില്ല.  നിലവില്‍ അഡ്വ. അജിത്ത് കുമാര്‍  ബ്രാഞ്ച് സെക്രട്ടറിയായി ചുമതല നിര്‍വഹിക്കും.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒന്നുകിൽ കരാർ, അല്ലെങ്കിൽ പൂർണ്ണമായ കീഴടങ്ങൽ ; ഇറാൻ നേതൃത്വത്തിന് മുന്നിൽ നിലപാട് വ്യക്തമാക്കി...

0
വാഷിംഗ്ടൺ: ഒന്നുകിൽ കരാർ, അല്ലെങ്കിൽ പൂർണ്ണമായ കീഴടങ്ങൽ. ഇറാൻ നേതൃത്വത്തിന് മുന്നിൽ...

ഷൂട്ടിങ്ങിനിടെ മാൻകൊമ്പ് കടത്തി ; കളമശ്ശേരി മെട്രോ സ്റ്റേഷനിലെ സ്കാനിങ്ങിനിടെ കുടുങ്ങി ; അറസ്റ്റ്

0
കൊച്ചി : വനമേഖലയിലെ ഷൂട്ടിങ്ങിനിടെ മാൻകൊമ്പ് കടത്തിയ ലൈറ്റ് ബോയ് പിടിയിൽ....

ഔദ്യോഗിക കൃത്യനിർവഹണത്തിനെത്തിയ പോലീസിനെ ആക്രമിച്ചു ; പ്രതിക്ക് 3 വർഷം ശിക്ഷ

0
കൊച്ചി: ഔദ്യോഗിക കൃത്യനിർവഹണത്തിനെത്തിയ പോലീസിനെ ആക്രമിച്ച കേസിൽ കോലഞ്ചേരി തമ്മാനിമറ്റം മൂന്ന്...

നരേന്ദ്രമോദിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ നിന്നും നീക്കിയതിൽ ഖേദം പ്രകടിപ്പിച്ച് മെറ്റ

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ നിന്നും നീക്കം ചെയ്ത നടപടിയിൽ...