വറ്റല്‍ മുളക് വാങ്ങിക്കുമ്പോള്‍ ശ്രദ്ധിക്കുക ; രക്ഷപ്പെടാന്‍ കഴിയുന്നത് മഹാരോഗങ്ങളില്‍ നിന്ന്

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ : വറ്റല്‍ മുളകില്‍ ആരോഗ്യത്തെ തകരാറിലാക്കാൻ പോന്ന അപകടരമായ പൂപ്പലുകളുടെ സാന്നിദ്ധ്യമുണ്ടെന്ന് ഗവേഷണ റിപ്പോര്‍ട്ട്. ബ്രണ്ണൻ കോളേജ് ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിനികളുടെ ഗവേഷണത്തിലാണ് ഇതുസംബന്ധിച്ച്‌ സ്ഥിരീകരണമുള്ളത്. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട് എന്നിങ്ങനെ മലബാറിലെ ആറ് ജില്ലകളില്‍ നിന്നും ശേഖരിച്ച വറ്റല്‍ മുളകുകളില്‍ നടത്തിയ സൂക്ഷ്മപരിശോധനയിലാണ് അപകടകാരികളായ പൂപ്പലുകളെ കണ്ടെത്തിയത്.

നൈഗര്‍, പെനിസിലീയം എക്സ്പാൻസം എന്നീ പൂപ്പലുകളുടെ സാന്നിദ്ധ്യമാണ് അസോസിയേറ്റ് പ്രൊഫസര്‍ ഡോ.പി.എസ്.പ്രകാശിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥിനികളായ മേഘപ്രദീപ്, സ്വേത ചന്ദ്രൻ എന്നിവര്‍ കണ്ടെത്തിയത്. കാലപ്പഴക്കം, അശാസ്ത്രീയമായ സംസ്‌കരണം, അശാസ്ത്രീയമായ സംഭരണം, മഴക്കാലത്തെ ഈര്‍പ്പം എന്നീ ഘടകങ്ങള്‍ പൂപ്പലുകളുടെ ആധിക്യം വര്‍ദ്ധിപ്പിക്കും.

കറുത്ത പുകയുണ്ടോ, അവിടെ വെച്ചേക്കു. മുളക് വാങ്ങുമ്പോള്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ടെന്ന് പ്രബന്ധത്തില്‍ ചൂണ്ടിക്കാട്ടുന്നു. ഒന്നോ രണ്ടോ മുളകുകള്‍ എങ്കിലും നിര്‍ബന്ധമായും പൊട്ടിച്ച്‌ നോക്കി അവയില്‍ നിന്നും കറുത്ത പുക വരുന്നില്ല എന്ന് ഉറപ്പു വരുത്തണം. മുളകുകള്‍ ഈര്‍പ്പരഹിതമായ അന്തരീക്ഷത്തില്‍ സൂക്ഷിക്കേണ്ടത്. അത്യാവശ്യമാണെന്ന് വിദഗ്ദര്‍ ഓര്‍മിപ്പിക്കുന്നു. ഇവ മനുഷ്യരില്‍ എത്തിയാല്‍ ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കും. ആസ്‌പെര്‍ജില്ലസ് നൈഗര്‍ ഉല്പാദിപ്പിക്കുന്ന അഫ്ളാടോക്സിനുകള്‍ കരളിനെ ബാധിക്കുന്ന കാൻസറിന് കാരണമാകുമെന്ന് നിലവില്‍ ഉള്ള പഠന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നുണ്ട്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...

ആർഎസ്എസിന്റെ വിടുപണി ചെയ്യുന്ന മോഹനൻ കുന്നുമ്മൽ ഒന്നാം തരം വർ​ഗീയവാദിയാണെന്ന് എസ്. എഫ്. ഐ

0
തിരുവനന്തപുരം: കേരള സർവകലാശാല വിസി മോഹനൻ കുന്നുമ്മലിനെതിരെ എസ്എഫ്ഐ. ആർഎസ്എസിന്റെ വിടുപണി...

ചുമ്മാ ഒരു ടൈംപാസ്, ഹെലികോപ്റ്ററിൽ കണ്ണൂരിലേക്ക് പോയി ഭക്ഷണം കഴിച്ച് മടക്കം; മുഖ്യമന്ത്രിക്കെതിരെ വി...

0
കൊച്ചി: വി ഡി സതീശൻ്റെ ഹെലികോപ്റ്റർ യാത്രയെ പരിഹസിച്ച് ഡിവൈഎഫ്ഐ സംസ്ഥാന...