തിരുവനന്തപുരം: വാഹനങ്ങളിലെ അനധികൃത രൂപമാറ്റം, അധികമായി ഘടിപ്പിക്കുന്ന ലൈറ്റ് എന്നിവ കർശനമായി പരിശോധിക്കാനൊരുങ്ങി മോട്ടോർ വാഹന വകുപ്പ്. എൽ.ഇ.ഡി ലൈറ്റ് ഘടിപ്പിച്ച വാഹനങ്ങൾക്കും പൂട്ടു വീഴും.സ്പീഡ് ഗവർണർ അഴിച്ച വാഹനങ്ങൾ പിടികൂടുന്നിടത്തുവച്ചു തന്നെ ശരിയാക്കിയിട്ടേ വിട്ടുകൊടുക്കൂ. നമ്പർ പ്ലേറ്റ് മറച്ച് ഗ്രില്ല് സ്ഥാപിച്ചിട്ടുള്ള വാഹനങ്ങളെയും പിടികൂടും. വാഹനമോടിച്ച് അപകടം വരുത്തിയതിന് സസ്‌പെൻഷൻ ലഭിച്ചിട്ടുള്ള ഡ്രൈവർമാർക്ക് ക്ലാസ് നൽകാനും തീരുമാനമായി. ഐ.ഡി.ആർ.ടിയിൽ 5 ദിവസത്തെ കോഴ്സ് വിജയകരമായി പൂർത്തിയാക്കിയാൽ മാത്രമേ ലൈസൻസ് പുതുക്കി നൽകൂ.എറണാകുളത്ത് ഗതാഗതമന്ത്രി കെ.ബി. ഗണേശ് കുമാർ വിളിച്ച മോട്ടോർ വാഹന വകുപ്പ് യോഗത്തിലാണ് പുതിയ തീരുമാനങ്ങളെടുത്തത്. എല്ലാ ബുധനാഴ്ചയും വൈകുന്നേരം മൂന്നരയ്ക്ക് മന്ത്രി ഉദ്യോഗസ്ഥരുമായി ഓൺലൈൻ മീറ്റിംഗ് നടത്തും. ജോയിന്റ് ആർ.ടി.ഒ വരെയുള്ള ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുക്കും.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.