വായുവിലൂടെ പകരുന്ന രോഗങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണം : ജില്ല മെഡിക്കല്‍ ഓഫീസര്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : മഴക്കാലം ആരംഭിക്കുന്നതോടെ വായുവിലൂടെ പകരുന്ന രോഗങ്ങളുടെ വ്യാപനം ജില്ലയില്‍ വര്‍ധിക്കുന്നതായി ജില്ല മെഡിക്കല്‍ ഓഫീസര്‍ ഡോ.എല്‍ അനിത കുമാരി. ജലദോഷം, ഇന്‍ളുവന്‍സ, ന്യുമോണിയ തുടങ്ങിയ ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ക്ക് ഒപ്പം എച്ച് വണ്‍ എന്‍ വണ്‍ രോഗബാധയുടെ സാധ്യതയും ഉയരുന്നു. എച്ച് 1 എന്‍1 വൈറസ് ബാധിതരായ വ്യക്തി ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും പുറത്തുവരുന്ന ചെറുകണങ്ങളിലൂടെ രോഗം മറ്റുള്ളവരിലേക്ക് പകരാന്‍ സാധ്യതയുണ്ട്. പനി, ചുമ, തൊണ്ടവേദന, ശരീരവേദന, ക്ഷീണം, ശ്വാസതടസ്സം തുടങ്ങിയവയാണ് പ്രധാന ലക്ഷണം. പ്രായമായവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍ എന്നിവര്‍ കൂടുതല്‍ ജാഗ്രത പാലിക്കണം.

ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും വായും മൂക്കും തൂവാലയോ ടിഷ്യുവോ ഉപയോഗിച്ച് മൂടണം. ഇടയ്ക്കിടെ സോപ്പോ സാനിറ്റൈസറോ ഉപയോഗിച്ച് കൈകള്‍ വൃത്തിയാക്കണം. പനി, ചുമ തുടങ്ങിയ ലക്ഷണമുള്ളവര്‍ പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കണം. രോഗലക്ഷണങ്ങള്‍ ഉള്ളപ്പോള്‍ അനാവശ്യ യാത്രകളും യോഗങ്ങളും ഒഴിവാക്കണം. മുറികളില്‍ മതിയായ വായു സഞ്ചാരം ഉറപ്പാക്കണം. പോഷക സമൃദ്ധമായ ഭക്ഷണം കഴിച്ച് പ്രതിരോധശേഷി വര്‍ധിപ്പിക്കണം. രോഗലക്ഷണം കണ്ടാല്‍ സ്വയം ചികിത്സയ്ക്ക് പകരം ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശം തേടണം. വയോജനങ്ങള്‍, ഗര്‍ഭിണികള്‍, മറ്റു ഗുരുതര രോഗമുള്ളവര്‍ എന്നിവര്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണം. ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദേശം കര്‍ശനമായി പാലിക്കണമെന്നും ജില്ല മെഡിക്കല്‍ ഓഫീസര്‍ നിര്‍ദേശിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്

0
കൊച്ചി: തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്....

തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

0
തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. ആകെ വോട്ടർമാർ...

വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി എപി അനിൽകുമാർ

0
മലപ്പുറം: വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി...

സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന

0
ചെന്നൈ: സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന....