പരസ്യമദ്യപാനം നടത്തിയതിന് പിടികൂടിയപ്പോൾ പോലീസിന് മർദ്ദനം : യുവാക്കളെ അറസ്റ്റ് ചെയ്തു.

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പൊതുസ്ഥലത്തിരുന്ന് മദ്യപിച്ചതിന് പിടിച്ചപ്പോൾ പോലീസിനെ മർദിച്ചു പരിക്കേൽപ്പിച്ച രണ്ടു യുവാക്കളെ അറസ്റ്റ് ചെയ്തു. വെച്ചൂച്ചിറ പോലീസ് സ്റ്റേഷനിലെ എസ് ഐ ജി സണ്ണിക്കുട്ടി, സി പി ഓ സുനിൽ കുമാർ എന്നിവർക്കാണ് ഇന്നലെ ഉച്ചയ്ക്ക് ശേഷം ചാത്തൻ തറ പതിനഞ്ചിൽപ്പടിയിൽ വെച്ച് യുവാക്കളുടെ മർദ്ദനമേറ്റത്. കൊല്ലമുള ചാത്തൻ തറ തെക്കനേടത്ത് വീട്ടിൽ ജോസഫിന്റെ മകൻ ജെയ്‌മോൻ (25), ചാത്തൻ തറ തടത്തിൽ വീട്ടിൽ റെജി ജോസിന്റെ മകൻ ലിന്റോ മോൻ (21) എന്നിവരെയാണ് സാഹസികമായി പിന്നീട് പോലീസ് കീഴടക്കിയത്.

ഇന്നലെ ഉച്ചകഴിഞ്ഞു 2.30 ന് പതിനഞ്ചിൽ പടിയിൽ മദ്യപിച്ചുകൊണ്ടിരുന്ന പ്രതികളെ എസ് ഐ സണ്ണിക്കുട്ടിയുടെ നേതൃത്വത്തിലുള്ള പട്രോളിങ് സംഘം പിടികൂടി പോലീസ് വാഹനത്തിൽ കയറ്റിയപ്പോഴാണ് യുവാക്കൾ അക്രമാസക്തരായത്. സി പി ഓ സുനിൽകുമാറിന്റെ മുഖത്ത് പ്രതികൾ മാറിമാറി തല്ലുകയും അസഭ്യം വിളിക്കുകയും ചെയ്തപ്പോൾ എസ് ഐ ഇടപെട്ട് പിന്തിരിപ്പിക്കാൻ ശ്രമിച്ചു. പ്രതികൾ എസ് ഐക്കുനേരെ തിരിയുകയും മുഖത്തും നെഞ്ചത്തും കൈകൾ കൊണ്ട് മർദ്ദിക്കുകയായിരുന്നു.

എസ് ഐ യുടെ ചുണ്ടുകൾ പൊട്ടുകയും കവിളിൽ മുറിവേൽക്കുകയും ചെയ്തു. ഇരുവരും തുടർന്ന് ചികിത്സ തേടി. കൂടുതൽ പോലീസ് എത്തി പ്രതികളെ ഏറെ പണിപ്പെട്ടു കീഴ്പ്പെടുത്തി സ്റ്റേഷനിൽ എത്തിച്ചു. പൊതുസ്ഥലത്ത് മദ്യപിച്ചതിനും പോലീസിന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും മർദ്ദിച്ചതിനും കേസെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. എസ് സി പി ഓ അൻസാരി, സി പി ഓ രാഹുൽ, സലിം എന്നിവരുംകൂടി ചേർന്നാണ് ഇരുവരേയും പിടികൂടിയത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട യുവാവിന് കാർ ഉപയോഗിക്കാൻ നൽകിയതിന് പിന്നാലെ കാറുമായി മുങ്ങി...

0
തിരുവനന്തപുരം: സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട യുവാവിന് കാർ ഉപയോഗിക്കാൻ നൽകിയതിന്...

ചോദ്യപേപ്പർ ചോർച്ചയ്ക്കുള്ള പരിഹാരം ഇതാണോ ; ഇൻസ്റ്റഗ്രാമിൽ മന്ത്രിമാർ സജീവമായാൽ എല്ലാം ശരിയാകുമോ ;...

0
ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് കോക്രോച്ച് ജനത പാർട്ടി സ്ഥാപകൻ...

യുവാക്കൾക്ക് നന്ദി പറഞ്ഞ് ഇൻസ്റ്റഗ്രാമിൽ പുതിയ വീഡിയോയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി

0
ഡൽഹി: യുവാക്കൾക്ക് നന്ദി പറഞ്ഞ് ഇൻസ്റ്റഗ്രാമിൽ പുതിയ വീഡിയോയുമായി പ്രധാനമന്ത്രി നരേന്ദ്ര...

കസ്റ്റഡിയില്‍ നിന്നും വധശ്രമ കേസ് പ്രതി ഓടി രക്ഷപ്പെട്ടു ; 4 പോലീസുകാർക്ക് സസ്പെന്‍ഷൻ

0
തൃശൂര്‍: പോലീസ് കസ്റ്റഡിയില്‍ നിന്നും വധശ്രമ കേസ് പ്രതി ഓടി രക്ഷപ്പെട്ട...