ബ്യൂട്ടിപാര്‍ലര്‍ പെണ്‍വാണിഭം; ഡേറ്റിംഗ് സൈറ്റിന്റെ മറവിലും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളെന്ന് പോലീസ്

For full experience, Download our mobile application:
Get it on Google Play

ഇടുക്കി: ബ്യൂട്ടിപാര്‍ലറിന്റെ മറവില്‍ അനാശാസ്യകേന്ദ്രം നടത്തിയ കോട്ടയം സ്വദേശി സന്തോഷ് പോലീസ് പിടിയിലായതോടെ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍. തൊടുപുഴയില്‍ ബ്യൂട്ടിപാര്‍ലറിന്റെ മറവില്‍ അനാശാസ്യകേന്ദ്രം നടത്തിയതിന് കഴിഞ്ഞ ദിവസമാണ് ഇയാള്‍ പിടിയിലാകുന്നത്. തൊടുപുഴ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപത്തുള്ള ലാവ ബ്യൂട്ടിപാര്‍ലറിലാണ് റെയ്ഡ് നടന്നത്. മലയാളി യുവതികള്‍ ഉള്‍പ്പെടെ 5 പേരെ പോലീസ് റെയ്ഡിനിടെ അറസ്റ്റ് ചെയ്തിരുന്നു. കൂടാതെ അനാശാസ്യ കേന്ദ്രത്തിന് പിന്നിലുള്ള സന്തോഷിന്റെ കൂട്ടാളികളെ ഉടന്‍ പിടികൂടുമെന്ന് പോലീസ് അറിയിച്ചു.

നിരവധി ഡേറ്റിംഗ് സൈറ്റുകള്‍ വഴി ടൂറിസത്തിന്റെ മറവില്‍ ഇവര്‍ നടത്തുന്ന നിയമവിരുദ്ധ പ്രവര്ത്തനങ്ങളെകുറിച്ച് പോലീസ് അന്വേഷണം തുടങ്ങി. പാര്‍ലറില്‍ നിന്ന് കിട്ടിയ രേഖകളും പിടിയിലായ അഞ്ചുപേരും നല്‍കിയ മൊഴിയും അന്വേഷണ സംഘം വിശദമായി പരിശോധിച്ചതോടെയാണ് കൂടുതല്‍ വിവരങ്ങള്‍ പുറത്തായത്. സംസ്ഥാനത്താകെ വ്യാപിച്ചിരിക്കുന്ന വലിയ പെണ്‍വാണിഭ ശൃഘലയുടെ ഒരു കണ്ണിമാത്രമാണ് തൊടുപുഴയിലെ ലാവ ബ്യൂട്ടിപാര്‍ലര്‍. എറണാംകുളത്ത് മൂവാറ്റുപുഴയില്‍, പത്തനംതിട്ടയിലെ തിരുവല്ലയില്‍, കോഴിക്കോട് നടക്കാവ്, തിരുവനന്തപുരത്ത് വിവിധ സ്ഥലങ്ങളിലായി പല പേരുകളിലായി മസാജിംഗ് സെന്ററുകള്‍ പ്രവര്‍ത്തിക്കുന്ന വലിയ ശൃഘലയാണ് ഇതെന്ന് പോലീസ് കണ്ടെത്തി. അനധികൃത മസാജിങ് സെന്ററും അനാശാസ്യ പ്രവര്‍ത്തനങ്ങളും ബ്യൂട്ടിപാര്‍ലറിനെ മറയാക്കി പ്രവര്‍ത്തിക്കുന്നു എന്ന് രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ഡിവൈഎസ്പി മധു ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘം കേന്ദ്രത്തില്‍ പരിശോധന നടത്തിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേരളത്തിൽ 51 ഓട്ടോമാറ്റിക് വെതെർ സ്റ്റേഷനുകൾ കൂടി സ്ഥാപിച്ചു

0
തിരുവനന്തപുരം: സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും ഐഐറ്റി റോപാറുമായി സഹകരിച്ചു കൊണ്ട്...

രാജ്യം ആഘോഷത്തിൽ ; ചെങ്കോട്ടയിൽ പ്രധാനമന്ത്രി പതാക ഉയർത്തി

0
ന്യൂഡൽഹി : 80ാം സ്വാതന്ത്ര്യദിനാ​ഘോഷ നിറവിൽ രാജ്യം. ചരിത്രത്തിലാദ്യമായി ചെങ്കോട്ടയിൽ വന്ദേമാതരം...

മുഖ്യമന്ത്രിയുടെ പോലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു ; പട്ടിക പുറത്തുവിട്ടത് രാത്രി വൈകി

0
തിരുവനന്തപുരം: 2026ലെ മുഖ്യമന്ത്രിയുടെ പോലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു. 281 പോലീസുദ്യോഗസ്ഥരാണ് മെഡലിന്...

മുഖ്യമന്ത്രിയെ വിമർശിച്ച പോസ്റ്റുകൾ നീക്കം ചെയ്ത സംഭവം ; മെറ്റയോട് വിവരം തേടി പോലീസ്

0
തിരുവനന്തപുരം: മുഖ്യമന്ത്രിയെ വിമർശിച്ച പോസ്റ്റുകൾ നീക്കം ചെയ്ത സംഭവത്തിൽ കേരള പോലീസ്...