Monday, July 7, 2025 4:19 pm

എട്ടുമാസം പ്രായമുള്ള പിഞ്ച് കുഞ്ഞടക്കം രണ്ടുപേര്‍ മരിക്കാന്‍ കാരണമായ അപകടം അധികൃതരുടെ അനാസ്ഥ

For full experience, Download our mobile application:
Get it on Google Play

തൊടുപുഴ : മൂന്നാര്‍ ഗ്യാപ് റോഡില്‍ എട്ടുമാസം പ്രായമുള്ള പിഞ്ച് കുഞ്ഞടക്കം രണ്ടുപേര്‍ മരിക്കാന്‍ കാരണമായ അപകടത്തിന് പിന്നിൽ ദേശീയപാത അധിക്യതരുടെ അശ്രദ്ധയെന്ന് ആരോപണം. റോഡ് പണികള്‍ പൂര്‍ത്തീകരിച്ചെങ്കിലും മഞ്ഞ് മൂടിക്കിടക്കുന്ന പാതയോരങ്ങളില്‍ സൈന്‍ ബോര്‍ഡുകള്‍ സ്ഥാപിക്കാത്തതാണ് രണ്ടുപേരുടെ മരണിത്തിലേക്ക് വഴിതെളിച്ചതെന്ന് ആരോപണമുയർന്നു. പകൽ സമയം പോലും തൊട്ടടുത്തുനില്‍ക്കുന്ന ആളെ പോലും കാണാത്തവിധം മഞ്ഞുമൂടിക്കിടക്കുന്ന മേഖലയാണിത്.

നേരത്തെ ഒരുവാഹനം മാത്രം കടന്നുപോയിരുന്ന ഭാഗങ്ങളില്‍ വീതി കൂട്ടിയതോടെ കൂടുതൽ വാഹനങ്ങൾക്ക് പോകാമെന്നായി. മൂന്നാര്‍ മുതല്‍ പൂപ്പാറവരെയുള്ള ഭാഗത്തെ ദേശീയപാത വികസനത്തിന്റെ നിര്‍മ്മാണങ്ങള്‍ അവസാനഘട്ടത്തിലാണ്. എന്നാല്‍ വീതി വര്‍ധിപ്പിച്ച അപകടം പതിയിരിക്കുന്ന മേഖലകളില്‍ സൂചനാ ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടില്ല. പകല്‍ നേരങ്ങളില്‍ പോലും വാഹനങ്ങള്‍ ഓടിക്കാന്‍ കഴിയാത്ത ഗ്യാപ്പ് റോഡില്‍ രാത്രികാല യാത്ര വളരെ ദുഷ്‌കരമാണെന്ന് പ്രദേശവാസിയായ എപി രാജ പറയുന്നു.

വാഹനത്തില്‍ നിന്നും തല പുറത്തേക്കിട്ടാണ് പകല്‍ നേരങ്ങളില്‍ യാത്ര നടത്തുന്നത്. ഇത്രയും ദുഷ്‌കരമായ മേഖലയില്‍ റോഡും കൊക്കയും തിരിച്ചറിയാത്തതാണ് കഴിഞ്ഞ ദിവസം സഞ്ചാരികളുടെ വാഹനം അപകടത്തില്‍പ്പെടാന്‍ കാരണമായത്. പാതയോരത്ത് പെട്ടിക്കട ഇരിക്കുന്ന ഭാഗത്താണ് റോഡെന്ന് കരുതി വാഹനം ഓടിച്ചതാണ് അപകടത്തിന് ഇടയാക്കിയത്. സൈന്‍ ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ അധികൃതര്‍ കാലതാമസം വരുത്തില്‍ അപകടം തുടര്‍ക്കഥയാകുകതന്നെ ചെയ്യും.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഉദ്യോഗസ്ഥ നിയമനങ്ങളിൽ സംവരണം നടപ്പാക്കിയ സുപ്രിം കോടതി നടപടി സ്വാഗതാർഹമാണെന്ന് എസ്ഡിപിഐ

0
തിരുവനന്തപുരം : ഉദ്യോഗസ്ഥ നിയമനങ്ങളിൽ സംവരണം നടപ്പാക്കിയ സുപ്രിം കോടതി...

വീണ ജോർജിനെ സംരക്ഷിക്കാൻ ഇടതുപക്ഷത്തിന് അറിയാമെന്ന് മന്ത്രി സജി ചെറിയാൻ

0
പത്തനംതിട്ട: കോട്ടയം മെഡിക്കൽ കോളേജിലെ അപകടത്തിൽ മന്ത്രി വീണ ജോർജിനെതിരെ വിമർശനം...

കേരളത്തിൽ ഇന്ന് ശക്തമായ കാറ്റിന് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

0
തിരുവനന്തപുരം: കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് (07/07/2025) മുതൽ 09/07/2025 വരെ മണിക്കൂറിൽ...

വീണാ ജോർജിനെതിരെയുള്ള നീക്കം ശക്തമായി നേരിടും ; എൽ.ഡി.എഫ് ജില്ലാ കമ്മറ്റി

0
പത്തനംതിട്ട : ആരോഗ്യമന്ത്രി വീണാ ജോർജ്ജിനെ ഒറ്റപ്പെടുത്തി ആക്രമിച്ച് ജില്ലയിലെ...