Tuesday, April 22, 2025 7:55 pm

ബീറ്റ്‌റൂട്ട് ജ്യൂസ് കുടിക്കണം : കാരണം ഈ ഗുണങ്ങൾ തന്നെ

For full experience, Download our mobile application:
Get it on Google Play

ബീറ്റ്റൂട്ട് ഒരു സൂപ്പർഫുഡ് എന്ന പേരിൽ ഇടം പിടിച്ചിട്ടുള്ളതാണ്. മണ്ണിനടിയിൽ ഉണ്ടാകുന്ന ഈ പച്ചക്കറി പോഷകങ്ങളുടെ ഒരു കലവറയാണെന്ന് പറയപ്പെടുന്നു. വൈവിധ്യമാർന്ന ഗുണങ്ങളുള്ള ഈ പച്ചക്കറി അസംസ്കൃതമായും പലതരം കറികളുടെ രൂപത്തിലും അച്ചാറിട്ടും ഒക്കെ നമ്മളെല്ലാം കഴിക്കാൻ ഇഷ്ടപ്പെടുന്നു. എന്നാൽ ഇതിൽ നിന്നെല്ലാം വ്യത്യസ്തമായി ബീറ്റ്റൂട്ട് ജ്യൂസ് രൂപത്തിലാക്കി ദിവസവും ഒരു ഗ്ലാസ് വീതം കുടിക്കുന്നത് പതിവാക്കിയാൽ ശരീരത്തിൻ്റെ ആരോഗ്യവും ദീർഘായുസ്സും വർദ്ധിക്കുമെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ ? പല പോഷകാരോഗ്യ വിദഗ്ധരും ചൂണ്ടി കാണിക്കുന്നതും ഇന്നുമുതൽ നിങ്ങളുടെ ദിനചര്യയിൽ ബീറ്റ്റൂട്ട് ജ്യൂസ് പതിവായി ഉൾപ്പെടുത്താൻ തുടങ്ങേണ്ടതിൻറെയും ഏറ്റവും പ്രധാനപ്പെട്ട എട്ട് കാരണങ്ങൾ ഇതാ.

നിങ്ങളുടെ രക്തത്തിലെ ഹീമോഗ്ലോബിൻ അളവ് കുറവാണെങ്കിൽ നിങ്ങളുടെ ഡോക്ടർ ഇതിനകം നിങ്ങളുടെ ഭക്ഷണത്തിൽ ബീറ്റ്റൂട്ട് ഉൾപ്പെടുത്താൻ നിർദ്ദേശിച്ചിട്ടുണ്ടാകും. ഹീമോഗ്ലോബിൻ നില വർദ്ധിപ്പിക്കുന്നതിനായി ബീറ്റ്റൂട്ട് ശ്രദ്ധേയമായ ഗുണങ്ങളെ നൽകും. പോഷകങ്ങൾ എല്ലാമടങ്ങിയ അവ പോഷകാഹാരത്തിന്റെ ശക്തികേന്ദ്രങ്ങളായി കണക്കാക്കപ്പെടുന്നു. ഇതിൽ മിക്കവാറും എല്ലാ വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിട്ടുണ്ട്. ശരീരത്തിന് കലോറികൾ നൽകുന്ന കാര്യത്തിൽ വളരെ മിതവുമാണ് അവ. പൊട്ടാസ്യത്തിന്റെയും ഫോളേറ്റുകളുടെയും നല്ല ഉറവിടമാണ് ബീറ്റ്റൂട്ടുകൾ. നമ്മുടെ ശരീരത്തിന് ധാരാളം ആനുകൂല്യങ്ങൾ നൽകുന്ന ആരോഗ്യ ഗുണങ്ങളുള്ള സസ്യ സംയുക്തങ്ങളായ നൈട്രേറ്റുകളും പിഗ്മെന്റുകളും അവയിൽ അടങ്ങിയിട്ടുണ്ട്. ഇതെല്ലാം കൊണ്ടുതന്നെ നിങ്ങളുടെ രക്തത്തിലെ ഹീമോഗ്ലോബിൻ നില രക്തം മെച്ചപ്പെടുത്തുന്ന കാര്യത്തിൽ ഇവ ഉത്തരവാദിത്തം ഏറ്റെടുക്കും.

നിങ്ങളെ രക്തത്തിലെ ഹീമോഗ്ലോബിൻ നില മെച്ചപ്പെടുത്താൻ ആഗ്രഹിക്കുന്നവർ ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നത് പതിവാക്കി മാറ്റണം. ആദ്യമൊക്കെ ചെറുതായി ആരംഭിക്കുക തുടർന്ന് നിങ്ങളുടെ ഉപഭോഗം സാവധാനം വർദ്ധിപ്പിക്കുക. എല്ലാ പോഷകങ്ങളും ഒരുമിച്ച് അടങ്ങിയിരിക്കുന്നതിനാൽ ബീറ്റ്റൂട്ട് ജ്യൂസ് വളരെ ശക്തമായതാണ്. ആദ്യമൊക്കെ ശരിയായ ദഹനം നടപ്പിലാക്കുന്നതിനായി ദഹനവ്യവസ്ഥയ്ക്ക് കുറച്ച് കൂടുതൽ സമയം ആവശ്യമായി വന്നേക്കാം. പിന്നെ ഇത് സാധാരണയായി മാറിക്കോളും.

ബീറ്റ്റൂട്ട് ജ്യൂസ് പതിവായി കഴിക്കുന്നത് ഹൃദയരോഗങ്ങളുടെ സാധ്യത കറിച്ചുകൊണ്ട് നല്ല ഹൃദയ ആരോഗ്യത്തിന് വഴിയൊരുക്കും. ബീറ്റ്റൂട്ടിലെ നൈട്രേറ്റുകൾ രക്തക്കുഴലുകളെ വികസിപ്പിക്കുന്ന നൈട്രേറ്റ് ഓക്സൈഡുകളായി മാറുന്നു. ഇത് രക്തസമ്മർദ്ദം കുറയുകന്നതിന് സഹായം ചെയ്യും. ഹൃദയസ്തംഭനം, മറ്റ് ആക്രമണങ്ങൾ, ഹൃദയാഘാതം എന്നിവയ്ക്കുള്ള ഒരു പ്രധാന കാരണമായി രക്തസമ്മർദ്ദം കരുതപ്പെടുന്നു. ഇതിലടങ്ങിയിരിക്കുന്ന ഫ്ലേവനോയ്ഡുകൾ പോലുള്ള പോഷകങ്ങൾ രക്തത്തിലെ കൊളസ്ട്രോൾ നിലയെ നിയന്ത്രിച്ചു നിർത്താനും സഹായിക്കുന്നു. ഹൃദയസ്തംഭനമുള്ള ആളുകളിൽ പേശി ബലം മെച്ചപ്പെടുത്താനും ബീറ്റ്റൂട്ട് ജ്യൂസ് കഴിക്കുന്നത് വഴി സാധിക്കും. ഇഷ്ടാനുസരണം തിരഞ്ഞെടുക്കാം എങ്കിലും കുറഞ്ഞ രക്തസമ്മർദ്ദം ആളുകളാണ് നിങ്ങളെങ്കിൽ ബീറ്റ്റൂട്ട് ജ്യൂസ് പതിവായി കഴിക്കാൻ തീരുമാനിക്കുന്നതിന് മുമ്പ് ഡോക്ടറുമായി ഒന്ന് കൂടിയാലോചിക്കണം.

ബീറ്റ്റൂട്ടിൽ അടങ്ങിയിരിക്കുന്ന നൈട്രേറ്റുകൾ രക്തപ്രവാഹത്തെ മെച്ചപ്പെടുത്തുമെന്ന് പറഞ്ഞല്ലോ. വാർദ്ധക്യ സഹജമായ ആരോഗ്യപ്രശ്നങ്ങളുടെ സ്വാഭാവിക ഫലങ്ങളെ ചെറുത്തു നിർത്താൻ സഹായിക്കുന്നതിന് ഇതിന് പ്രധാന പങ്കുണ്ട്. വർദ്ധിച്ച രക്തപ്രവാഹം കൂടുതൽ രക്തത്തെ അർത്ഥമാക്കുന്നു. അതിനാൽ തലച്ചോറിന് കൂടുതൽ ഓക്സിജൻ ലഭ്യമാക്കുകയും അതിന്റെ മൊത്തത്തിലുള്ള പ്രവർത്തനവും ആരോഗ്യവും വർദ്ധിപ്പിക്കുകയും ചെയ്യും. അയൺ പോഷകങ്ങളാൽ സമ്പുഷ്ടമാണ് ബീറ്റ്റൂട്ട് ജ്യൂസ്. ബീറ്റ്റൂട്ട് ഉപഭോഗം വിളർച്ചയുടെ ലക്ഷണങ്ങളെയും ഡിമെൻഷ്യ പോലുള്ള ഓർമ്മ സംബന്ധമായ പ്രശ്നങ്ങളെയും പ്രതിരോധിക്കാൻ സഹായം ചെയ്യുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. ചില പഠനങ്ങൾ തലച്ചോറിന്റെ ഒരു ഭാഗമായ ലോബിന്റെ മെച്ചപ്പെട്ട പ്രകടനത്തിന് ബീറ്റ്റൂട്ട് ജ്യൂസ് സഹായം ചെയ്യുമെന്ന് ചൂണ്ടിക്കാണിക്കുന്നു. നിങ്ങളുടെ ഓർമശക്തിയും തലച്ചോറിന്റെ പ്രവർത്തനത്തെയും പിന്തുണയ്ക്കുന്നതിനായി ബീറ്റ്റൂട്ട് ജ്യൂസ് നിങ്ങളുടെ ദിനചര്യയിൽ ഉൾപ്പെടുത്താം. കൂടുതൽ ആരോഗ്യപ്രദവും രുചികരവും ആക്കിമാറ്റാനായി മറ്റ് ചേരുവകളായ പച്ചക്കറികൾ അല്ലെങ്കിൽ പഴങ്ങൾ, സരസഫലങ്ങൾ പോലുള്ളവ ബീറ്റ്റൂട്ട് ജ്യൂസിൽ ചേർക്കാവുന്നതുമാണ്.

ബീറ്റ്റൂട്ടുകളിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകളായ ബീറ്റാലൈനുകൾക്ക് ചില ക്യാൻസർ കോശ ലൈനുകൾക്കെതിരെ ഫലപ്രദമായി പോരാടാനുള്ള കഴിവുണ്ടെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. ബീറ്റാലൈനുകൾ ഫ്രീ റാഡിക്കൽ കില്ലേഴ്സ് ആണെന്ന് കരുതപ്പെടുന്നു, അവ ശരീരത്തിനുള്ളിലെ അസ്ഥിരമായ കോശങ്ങളെ കണ്ടെത്തി നശിപ്പിക്കുന്നതിന് സഹായം ചെയ്യും. ഈ വിഷയത്തെക്കുറിച്ചുള്ള ഗവേഷണങ്ങൾ വളരെ പരിമിതമാണെങ്കിലും, രോഗികളുടെ എണ്ണം ദിനംപ്രതി വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ ഇന്നത് വളരെ പ്രതീക്ഷ നൽകുന്നതാണ്. ആന്റി ഓക്‌സിഡന്റുകളും ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങളും അടങ്ങുന്ന പോഷകാഹാര ഉള്ളടക്കം, ക്യാൻസറിനെ ചെറുക്കുന്നതിനുള്ള ഒരു സുപ്രധാന സഹായമായി പ്രവർത്തിക്കും എന്ന് ഉറപ്പല്ലേ.

ഗുണങ്ങളേറെ ഉണ്ടെന്നു കരുതി ഒരു പരിധിയിലധികം ബീറ്റ്റൂട്ട് ജ്യൂസ് പതിവായി കഴിക്കാനും മുതിരരുത്. ഇത് ചിലപ്പോൾ വിപരീത ഫലങ്ങൾ ആയിരിക്കും ഉണ്ടാക്കി വെയ്ക്കുക. ഒരു നിശ്ചിത ഘട്ടത്തിനുശേഷം ശരീരം പോഷകാഹാരം തകർക്കുന്നത് പ്രവർത്തി നിർത്തും. ഇത് ദഹനവ്യവസ്ഥയെ ബുദ്ധിമുട്ടിലാക്കാനുള്ള സാധ്യതയുണ്ട്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ജമ്മു കശ്മീരിൽ ഭീകരാക്രമണം ; 27​ പേർ കൊല്ലപ്പെട്ടുവെന്ന് പ്രാദേശിക മാധ്യമങ്ങൾ

0
ജമ്മു കാശ്മീർ: ജമ്മു കശ്മീരിൽ വിനോദസഞ്ചാരികൾക്ക് നേരെ ഭീകരാക്രമണം. 27​ പേർ...

തിരുവല്ലയിൽ 12കാരനായ മകന്റെ ദേഹത്തേക്ക് ഡീസൽ ഒഴിച്ച് കൊല്ലുമെന്ന് ഭീഷണിപെടുത്തിയ പിതാവ് അറസ്റ്റിൽ

0
പത്തനംതിട്ട: കൂടുതൽ സ്ത്രീധനമാവശ്യപ്പെട്ട് നിരന്തരം ഭാര്യയെ പീഡിപ്പിക്കുകയും 12 കാരനായ മകന്റെ...

കോന്നി ഗ്രാമപഞ്ചായത്ത് ഭരണസമിതിയ്ക്ക് എതിരെ സിപിഎം പ്രതിഷേധ സംഗമം നടത്തി

0
കോന്നി: കോന്നി ഗ്രാമപഞ്ചായത്ത് യു ഡി എഫ് ഭരണസമിതിയുടെ അഴിമതിയ്ക്കും വികസന...

കശ്മീർ ഭീകരാക്രമണത്തിൽ അപലപിച്ച് പ്രധാനമന്ത്രി

0
ന്യൂ ഡൽഹി: ജമ്മു കശ്മീരിൽ വിനോദ സഞ്ചാരികൾക്ക് നേരെ ഉണ്ടായ ഭീകരാക്രമണത്തിന്...