റാന്നിയില്‍ പാലം നിര്‍മാണത്തിനായുള്ള കോണ്‍ക്രീറ്റ് തൂണില്‍ കമ്പിക്ക് പകരം തടി ; നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നാട്ടുകാര്‍ തടഞ്ഞു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : റാന്നിയില്‍ പാലം നിര്‍മാണത്തിനായുള്ള കോണ്‍ക്രീറ്റ് തൂണില്‍ കമ്പിക്ക് പകരം തടി ഉപയോഗിച്ചതായി പരാതി. പഴവങ്ങാടി വലിയപറമ്പില്‍പടിയിലുള്ള ബണ്ടുപാലം റോഡില്‍ പാലത്തിന്റെ ഡിആര്‍ നിര്‍മിക്കുന്നതിനായി കൊണ്ടുവന്ന കോണ്‍ക്രീറ്റ് തൂണുകളാണ് തടി ഉപയോഗിച്ച് വാര്‍ത്തതായി നാട്ടുകാര്‍ കണ്ടെത്തിയത്. ഇതിനെ തുടര്‍ന്ന് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തടഞ്ഞ നാട്ടുകാര്‍ പരാതി നല്‍കാനായി ഒരുങ്ങുകയാണ്. തിങ്കളാഴ്ച്ചയാണ് പരാതിക്ക് ആസ്പദമായ സംഭവം നടന്നത്. റീബില്‍ഡ് കേരള പദ്ധതി പ്രകാരമാണ് നിര്‍മാണം നടക്കുന്നത്.

പാലത്തിന്റെ തൂണിന് ചുറ്റുമുള്ള സംരക്ഷണ കവചമെന്ന നിലയ്ക്കാണ് ഡിആര്‍ പാക്കിംഗ് നിര്‍മിക്കുന്നത്. കോണ്‍ക്രീറ്റ് തൂണുകളില്‍ തടി തളളി നില്‍ക്കുന്നത് കണ്ടതിനെ തുടര്‍ന്നാണ് നാട്ടുകാര്‍ തടഞ്ഞത്. ഇരുവശങ്ങളിലും സ്ഥാപിക്കാനായി കൊണ്ടുവന്ന കോണ്‍ക്രീറ്റ് പീസുകള്‍ നാട്ടുകാര്‍ ഇടപെട്ടതിനെ തുടര്‍ന്ന് സമീപത്ത് തന്നെ കൂട്ടിയിട്ടിരിക്കുകയാണ്. ഇവയെല്ലാം വാര്‍ത്തിരിക്കുന്നത് തടി വെച്ച് തന്നെയാണോ എന്ന കാര്യത്തില്‍ ഉറപ്പില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

താമരശ്ശേരിയിൽ യുവാവ് വീടിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ

0
കോഴിക്കോട് : താമരശ്ശേരിയില്‍ യുവാവിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. പൂക്കാട് കുറ്റിക്കാട്ടില്‍...

താമരശ്ശേരിയിൽ വീട്ടിൽനിന്ന് ആശുപത്രിയിലേക്ക് പോയ യുവതിയെ കാണാതായെന്ന് പരാതി

0
കോഴിക്കോട്: ഭര്‍തൃമതിയായ യുവതിയെ നാല് ദിവസമായി കാണാനില്ലെന്ന് പരാതി. കോഴിക്കോട് താമരശ്ശേരി...

വീട്ടിൽ അതിക്രമിച്ച് കയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ഐഫോൺ കവർന്നു ; മൂന്നുപേർ പിടിയിൽ

0
തിരുവനന്തപുരം: തലസ്ഥാനത്ത് വീട് കയറി കവർച്ച നടത്തിയ കേസിലെ പ്രതികൾ അറസ്റ്റിൽ....

നേപ്പാളിൽ പ്രളയദുരന്തം ; 157 മരണം ; 133 ഇന്ത്യക്കാർ ഉൾപ്പെടെ 750-ഓളം പേരെ...

0
കാഠ്മണ്ഡു: നദിയിലൂടെ ഇരച്ചെത്തിയ പ്രളയജലം, സെക്കൻഡുകൾ കൊണ്ട് തകർന്നുവീണ കെട്ടിടങ്ങൾ, ഒലിച്ചുപോയ...