പത്തനംതിട്ട : ഓണവിപണിയില്‍ വന്‍ വിലക്കുറവില്‍ വിറ്റഴിക്കുന്ന വീട്ടുപകരണങ്ങളില്‍ മിക്കതും ഗുണനിലവാര പരിശോധനയില്‍ കമ്പനി തള്ളിയ ഉല്‍പ്പന്നങ്ങളാണെന്ന് സൂചന. കമ്പിനി സെക്കന്റ്സ് എന്നാണ് ഇവ അറിയപ്പെടുന്നത്. എയര്‍ കണ്ടീഷണര്‍, ഫ്രിഡ്ജ്, വാഷിംഗ് മെഷീന്‍, മൈക്രോ വേവ് ഓവന്‍, മൊബൈല്‍ ഫോണുകള്‍ തുടങ്ങിയ മിക്ക ഉപകരണങ്ങളുടെ കാര്യത്തിലും ഇതാണ് അവസ്ഥ. ഗ്യാരണ്ടി കാലാവധിപോലും തികയുന്നതിനു മുമ്പ് പല ഉപകരണങ്ങളും കേടാകുന്നതിന്റെ പിന്നിലുള്ള രഹസ്യം ഇതാണ്. വഞ്ചിക്കപ്പെട്ട ഉപഭോക്താക്കളില്‍ പലരും കണ്‍സ്യൂമര്‍ കോടതിയില്‍ കേസുമായി കയറിയിറങ്ങുകയാണ്. എന്നാല്‍ ബഹുഭൂരിപക്ഷം പേരും കേസും വഴക്കും വേണ്ടെന്നു വെച്ച് നഷ്ടം സഹിക്കും. ഈ നിലപാടാണ് കുത്തക കമ്പിനികള്‍ക്ക് കൂടുതല്‍ തട്ടിപ്പിന് പ്രചോദനമാകുന്നത്.
എല്ലാ കമ്പിനിയിലും എല്ലാ ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണത്തിലും സെക്കന്റ്സ് ഉണ്ടാകും. നിര്‍മ്മിക്കുന്ന ഉല്‍പ്പന്നങ്ങളുടെ ഗുണനിലവാര പരിശോധന (Quality Checking) ചെറുതും വലുതുമായ എല്ലാ കമ്പിനിയിലുമുണ്ട്. പരിശോധനയില്‍ പരാജയപ്പെടുന്ന ഉല്‍പ്പന്നങ്ങള്‍ കുറഞ്ഞവിലയ്ക്ക് കമ്പിനി വിറ്റഴിക്കും. ഉദാഹരണമായി എയര്‍ കണ്ടീഷണര്‍ നിര്‍മ്മിക്കുന്ന ഒരു കമ്പിനി പ്രതിമാസം 5000 യൂണിറ്റുകള്‍ നിര്‍മ്മിക്കുന്നു എന്ന് കരുതുക. കമ്പിനിയുടെ ഗുണനിലവാര പരിശോധനയില്‍ 200 എണ്ണം പരാജയപ്പെടുന്നു. ഒരുവര്‍ഷം കുറഞ്ഞത് 2400 എണ്ണം ഇപ്രകാരം സെക്കന്റ്സ് വിഭാഗത്തിലേക്ക് പോകുന്നു. ഒരു കമ്പിനിയും ഇത് നന്നാക്കി വില്‍ക്കുകയില്ല, നഷ്ടം സഹിക്കുകയുമില്ല. പകരം കമ്പിനി സെക്കണ്ട്സ് എന്ന വിഭാഗത്തില്‍പ്പെടുത്തി ഇവ കുറഞ്ഞ വിലക്ക് വില്‍ക്കും. ഇതിലൂടെ ആ ഉല്‍പ്പന്നം നിര്‍മ്മിക്കുവാന്‍ കമ്പിനിക്ക് ചിലവായ മുഴുവന്‍ തുകയും തിരികെ ലഭിക്കും. ചില വ്യാപാരികള്‍ ഇവ വാങ്ങി കമ്പിനി സെക്കന്റ്സ് ആണെന്ന് പറഞ്ഞുകൊണ്ട് ചെറിയൊരു ലാഭം ഇട്ടുകൊണ്ട് ഇവ വില്‍ക്കും. ഇങ്ങനെ സെക്കന്റ്സ് മാത്രം വില്‍ക്കുന്ന കടകള്‍ പല സ്ഥലങ്ങളിലുമുണ്ട്. ചില കമ്പിനികള്‍ തങ്ങളുടെ സെക്കന്റ്സ് മാത്രം വില്‍ക്കുവാന്‍ പ്രത്യേക ഷോറൂമുകളും തുറക്കും.
എന്നാല്‍ ഇപ്പോള്‍ ചില വന്‍കിട ഷോറൂമുകള്‍ കമ്പിനിയില്‍ നിന്നും സെക്കന്റ്സ് ഉല്‍പ്പന്നങ്ങള്‍ ഒന്നിച്ചു വാങ്ങി അവ തങ്ങളുടെ ഷോറൂമുകളിലൂടെ വിറ്റഴിക്കുന്ന പ്രവണത കേരളത്തില്‍ കൂടിവരികയാണ്. മിക്ക കമ്പിനികള്‍ക്കും ഒരു ജില്ലയില്‍ തന്നെ നാലും അഞ്ചും ഷോറൂമുകള്‍ ഉണ്ടാകും. കമ്പിനികള്‍ തമ്മില്‍ കടുത്ത മത്സരവും നിലനില്‍ക്കുകയാണ്. ഒരു കമ്പിനി എ.സിക്കാണ് അവിശ്വസനീയമായ വിലക്കുറവ് നല്‍കുന്നതെങ്കില്‍ മറ്റൊരാള്‍ കില്ലര്‍ ഓഫര്‍ നല്‍കുന്നത് വാഷിംഗ് മെഷീനോ ഫ്രിഡ്ജിനോ ആകും. അതായത് കമ്പിനി സെക്കന്റ്സ് പലര്‍ക്കും ലഭിക്കുന്നത് പല തരത്തിലായിരിക്കും. പത്രത്തിലെ ഫുള്‍ പേജ് പരസ്യം ശ്രദ്ധിച്ചാല്‍ ഇക്കാര്യം മനസ്സിലാകും. സാധാരണ ഒരു ടണ്‍ 3 സ്റ്റാര്‍ ഇന്‍വേര്‍ട്ടര്‍ മോഡല്‍ എ.സിക്ക് (ഫസ്റ്റ് ക്വാളിറ്റി) 24000 രൂപയെങ്കിലും നല്‍കണം. എന്നാല്‍ ചില സ്ഥാപനങ്ങള്‍ ഇത് വില്‍ക്കുന്നത് 22000 രൂപക്കാണ്. കേള്‍ക്കുമ്പോള്‍ ഇടിവെട്ട് ഓഫര്‍ ആണെന്ന് തോന്നുമെങ്കിലും തങ്ങള്‍ വാങ്ങുന്നത് ഗുണനിലവാര പരിശോധനയില്‍ കമ്പിനി തള്ളിയ (സെക്കന്റ് ക്വാളിറ്റി) എയര്‍ കണ്ടീഷണര്‍ യൂണിറ്റ് ആണെന്ന് ഒരു ഉപഭോക്താവും മനസ്സിലാക്കുന്നില്ല.>>> തുടരും.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1