വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി പീഡിപ്പിച്ച സംഭവം ; അധ്യാപകരുൾപ്പെടെ നാല് പേർ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

കോയമ്പത്തൂര്‍: വാല്‍പ്പാറയിലെ സര്‍ക്കാര്‍ കോളെജിലെ വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ അധ്യാപകര്‍ ഉള്‍പ്പെടെ നാല് പേര്‍ അറസ്റ്റിൽ. കൊമേഴ്‌സ് വിഭാഗത്തിലെ അസിസ്റ്റന്റ് പ്രൊഫസര്‍മാരായ എസ് സതീഷ്‌കുമാര്‍ (39), എം മുരളിരാജ് (33), ലാബ് ടെക്‌നീഷ്യന്‍ അന്‍ബരസു (37), നൈപുണ്യ കോഴ്‌സ് പരിശീലകന്‍ എന്‍ രാജപാണ്ടി (35) എന്നിവരാണ് അറസ്റ്റിലായത്. ജില്ലാ സാമൂഹ്യക്ഷേമ ഓഫീസര്‍ ആര്‍ അംബികയുടെ പരാതിയിെ തുടര്‍ന്നാണ് അറസ്റ്റ്. വാല്‍പ്പാറയിലെ സര്‍ക്കാര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജിലെ ആറ് വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെയാണ് ലൈംഗികാതിക്രമം ഉണ്ടായത്. പ്രതികള്‍ ക്ലാസിലും ലാബിലും വച്ച് ശല്യപ്പെടുത്തിയെന്നും മോശം രീതിയില്‍ സ്പര്‍ശിച്ചുവെന്നും വിദ്യാര്‍ത്ഥിനികള്‍ സംസ്ഥാന വനിതാ കമ്മിഷനില്‍ നിവേദനം നല്‍കിയിരുന്നു. വാട്‌സാപ്പില്‍ അശ്ലീല സന്ദേശമയക്കാറുണ്ടന്നും നിവേദനത്തില്‍ പറയുന്നു. നിവേദനം ലഭിച്ചതിനു പിന്നാലെ വെള്ളിയാഴ്ച് കോളേജില്‍ ആര്‍ അംബികയും കോളജിയേറ്റ് എഡ്യൂക്കേഷന്‍ റീജനല്‍ ജോ. ഡയറക്ടര്‍ വി കലൈസെല്‍വിയും നേരിട്ടെത്തി അന്വേഷണം നടത്തി. അന്വേഷണ സംഘത്തോട് വിദ്യാർത്ഥിനികൾ ദുരനുഭവങ്ങൾ പങ്കുവെച്ചിരുന്നു. പിന്നാലെ സാമൂഹ്യക്ഷേമ ഓഫീസര്‍ നല്‍കിയ പരാതിയില്‍ കേസെടുക്കുകയും പ്രതികളെ അറസ്റ്റുചെയ്യുകയും ചെയ്തു.നാല് പ്രതികള്‍ക്കെതിരെ ലൈംഗിക പീഡനം, തമിഴ്‌നാട് സ്ത്രീ പീഡന നിയമത്തിലെ സെക്ഷന്‍ നാല് എന്നിവ പ്രകാരമാണ് കേസെടുത്തിരുന്നത്. പ്രതികളെ റിമാൻഡ് ചെയ്തു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ട്രെയിനുകളിൽ വിളമ്പുന്നത് പഴകിയ ഭക്ഷണം; റെയിൽവേ സ്റ്റേഷനുകളിൽ വ്യാപക പരിശോധന

0
ബെം​ഗളൂരു: ട്രെയിനുകളിൽ പഴകിയതും ശുചിത്വമില്ലാത്തതുമായ ഭക്ഷണം ലഭിച്ചതിനെക്കുറിച്ചുള്ള പരാതികൾ വ്യാപകമായതിനെത്തുടർന്ന്...

ഓണം : ബെംഗളൂരുവിൽനിന്ന് കേരളത്തിലേക്ക് കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ച് ദക്ഷിണ റെയിൽവേ

0
തിരുവനന്തപുരം: ഓണക്കാലത്തെ യാത്രാത്തിരക്ക് പരിഗണിച്ച് ബെംഗളൂരുവിൽനിന്ന് കേരളത്തിലേക്ക് കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ...

സിഎംആർഎൽ-എക്സലോജിക്‌ മാസപ്പടി കേസിലെ ഇഡി അന്വേഷണത്തിനെതിരെ രൂക്ഷ വിമർശവുമായി ദേശാഭിമാനി ദിനപത്രം

0
തിരുവനന്തപുരം: സിഎംആർഎൽ-എക്സലോജിക്‌ മാസപ്പടി കേസിലെ ഇഡി അന്വേഷണത്തിനെതിരെ രൂക്ഷ വിമർശവുമായി...

രാജ്യത്തെ സിംകാർഡ് കണക്ഷൻ ചട്ടങ്ങൾ ; ഓഗസ്റ്റ് 24 മുതൽ നിയന്ത്രണം കടുപ്പിക്കാൻ കേന്ദ്രം

0
രാജ്യത്ത് ഒരാൾക്ക് കൈവശം വെക്കാവുന്ന മൊബൈൽ കണക്ഷനുകളുടെ എണ്ണവുമായി ബന്ധപ്പെട്ട ചട്ടങ്ങൾ...