വേനൽച്ചൂടത്ത് ഒരു പാത്രത്തിൽ മുളകുപൊടിയും ഉപ്പും പുരട്ടിയ മാങ്ങാ കഴിക്കുന്നത് ഇഷ്ടപ്പെടാത്തവർ ആരുണ്ട്? അത് നമ്മെ ബാല്യകാലത്തിലെ ഓർമകളിലേക്ക് തിരികെ കൊണ്ട് പോകും. എന്നാൽ ഇങ്ങനെ കഴിക്കുന്നവർ അതിൻ്റെ ഗുണങ്ങൾ അറിഞ്ഞിട്ടാണോ കഴിക്കുന്നത്. ആയിരിക്കില്ല അല്ലേ…പച്ചമാങ്ങായുടെ ഗുണങ്ങൾ നമുക്ക് നോക്കിയാലോ? പച്ചമാങ്ങ നിര്‍ജ്ജലീകരണം തടയുന്നു. ശരീരത്തെ തണുപ്പിക്കുന്നു. ശരീരഭാരം കുറയ്ക്കുന്നു. വയറ്റിലെ അസ്വസ്ഥതകളിൽ നിന്ന് ആശ്വാസം നൽകുകയും ഹൃദയാരോഗ്യത്തെ സഹായിക്കുകയും ചെയ്യുന്ന ഒന്നാണ് പച്ചമാങ്ങാ.
ദഹനക്കേട്
പച്ചമാങ്ങ ദഹനക്കേടിന് ആശ്വാസം നൽകുകയും പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ദഹനസംബന്ധമായ പ്രശ്‌നങ്ങളുണ്ടെങ്കിൽ നിങ്ങളുടെ ഭക്ഷണത്തിൽ പച്ച മാങ്ങ ഉൾപ്പെടുത്തുക.
ഇത് അസിഡിറ്റി, നെഞ്ചെരിച്ചിൽ, മലബന്ധം, ഓക്കാനം എന്നിവ ലഘൂകരിക്കുന്നതിന് ഉത്തമമാണ്.
ഇത് ദഹനരസങ്ങളുടെ സ്രവത്തെ ഉത്തേജിപ്പിക്കുകയും ദഹനനാളത്തെ ആരോഗ്യകരമായി നിലനിർത്തുകയും ചെയ്യുന്നു. വൈറ്റമിൻ എ, സി, ഇ, ആന്റിഓക്‌സിഡന്റുകൾ എന്നിവ അടങ്ങിയ മാമ്പഴം നിങ്ങളുടെ പ്രതിരോധശേഷി മെച്ചപ്പെടുത്തുന്നു. ഇത് നിങ്ങളുടെ ശരീരത്തെ അണുബാധകളിൽ നിന്ന് സംരക്ഷിക്കുകയും ചർമ്മത്തിന്റെയും മുടിയുടെയും ആരോഗ്യം നിലനിർത്തുകയും ചെയ്യുന്നു.
ഹൃദയാരോഗ്യം വർദ്ധിപ്പിക്കുന്നു
പച്ചമാങ്ങ ഹൃദയാരോഗ്യം വർദ്ധിപ്പിക്കുകയും ദന്ത പ്രശ്നങ്ങൾ അകറ്റി നിർത്തുകയും ചെയ്യുന്നു.
പച്ചമാങ്ങയിലെ മാംഗിഫെറിൻ എന്ന ആന്റിഓക്‌സിഡന്റ് ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നു.
മാമ്പഴത്തിലെ ഫൈബർ, മഗ്നീഷ്യം, പൊട്ടാസ്യം, വിറ്റാമിൻ ബി നിയാസിൻ എന്നിവയും നിങ്ങളുടെ ഹൃദയത്തെ ആരോഗ്യകരമായി നിലനിർത്തുന്നു. വിറ്റാമിൻ സി അടങ്ങിയ ഇത് മോണയിൽ രക്തസ്രാവം തടയുകയും വായ് നാറ്റം ഇല്ലാതാക്കുകയും ചെയ്യുന്നു.