Wednesday, May 7, 2025 2:01 am

എണ്ണൂറാംവയല്‍ സി.എം.എസ് സ്കൂളിന്റെ ഇക്കോ ബ്രിക്സ് ചലഞ്ചിന് തുടക്കമായി

For full experience, Download our mobile application:
Get it on Google Play

റാന്നി : പരിസ്ഥിതി സംരക്ഷണത്തിനു പുത്തൻ ചുവടു വെയ്പുമായി എണ്ണൂറാംവയൽ സി.എം.എസ് സ്കൂളിന്റെ ഇക്കോ ബ്രിക്സ് ചലഞ്ചിന് തുടക്കമായി. പ്ലാസ്റ്റിക്ക് മാലിന്യത്തെ സുരക്ഷിതമായി ഒഴിവാക്കുന്നതിലേക്ക് രൂപം നൽകിയ ഇക്കോ ബ്രിക്സ് ചലഞ്ചിലൂടെ കുട്ടികൾ നിർമ്മിക്കുന്ന പരിസ്ഥിതി സൗഹൃദ കുപ്പിക്കട്ടകൾ ഉപയോഗിച്ച് വിദ്യാലയ പൂന്തോട്ടത്തിൽ ഇരിപ്പിടങ്ങളും സംരക്ഷണ വേലിയും നിർമ്മിക്കും. വലിച്ചെറിയപ്പെടുന്ന പ്ലാസ്റ്റിക്ക് കുപ്പികളിൽ കുത്തി നിറച്ചാണ് കുപ്പിക്കട്ടകൾ (ഇക്കോ ബ്രിക്സ്) നിർമ്മിക്കുന്നത്. ഇതിനോടകം കുട്ടികൾ 800 കട്ടകൾ നിർമ്മിച്ചു കഴിഞ്ഞു. 25 കിലോഗ്രാമിൽ അധികം പ്ലാസ്‌റ്റിക്ക് കുപ്പികൾക്കുള്ളിൽ നിറച്ചു. കുട്ടികളുടെ വീടുകളിലും പരിസരത്തുമായി ഉപേക്ഷിച്ചിരിക്കുന്ന പ്ലാസ്‌റ്റിക് മാലിന്യങ്ങളാണ് കുപ്പിക്കട്ടകളായി മാറിയത്.

മിഠായി കടലാസ്, പ്ലാസ്റ്റിക് ക്യാരി ബാഗുകൾ,പാൽ കവറുകൾ, മാസ്ക്, ഗ്ലൗസ്, നിത്യോപയോഗ സാധനങ്ങളുടെ പാക്കിങ് കവറുകൾ തുടങ്ങി വീട്ടിലും പരിസരത്തുമായി വലിച്ചെറിയപ്പെട്ട പ്ലാസ്‌റ്റിക് മാലിന്യങ്ങളാണ് കുപ്പികൾക്കുള്ളിലായത്. ഫെബ്രുവരി 10 വരെ നീണ്ടു നിൽക്കുന്ന ഇക്കോ ബ്രിക്സ് ചലഞ്ചിന് മികച്ച പ്രകടനം കാഴ്ച വെയ്ക്കുന്ന കുട്ടികൾക്ക് സമ്മാനങ്ങളും ലഭിക്കും. ചലഞ്ച് വെച്ചൂച്ചിറ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ടി.കെ ജെയിംസ് ഉദ്ഘാടനം ചെയ്തു. സ്കൂൾ ലോക്കൽ മാനേജർ റവ.സോജി വി. ജോൺ അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ – ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ എസ്.രമാദേവി, വാർഡ് മെമ്പർ രാജി വിജയകുമാർ, പ്രധാനാധ്യാപകൻ സാബു പുല്ലാട്ട്, പി.ടി.എ പ്രസിഡന്റ്‌ ഷൈനു ചാക്കോ, സി.ആര്‍.സി കോർഡിനേറ്റർ എസ്.ദീപ, അനയ സിബി, അർച്ചന അനിൽകുമാർ എന്നിവർ പ്രസംഗിച്ചു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ആറന്മുള വാസ്തുവിദ്യാ ഗുരുകുലത്തില്‍ വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

0
ആറന്മുള വാസ്തുവിദ്യാ ഗുരുകുലത്തില്‍ വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 1.പാരമ്പര്യ വാസ്തുശാസ്ത്രത്തില്‍...

ഒരു മാസത്തെ ബേസിക്ക് പ്രൊവിഷ്യന്‍സി കോഴ്സ് ഇന്‍ ഇംഗ്ലീഷിലേക്ക് അഡ്മിഷന്‍ എടുക്കാം

0
കുന്നന്താനം അസാപ്പ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ എസ്എസ്എല്‍സി കഴിഞ്ഞവര്‍ക്കായി ഒരു മാസത്തെ...

കോട്ടയം കറുകച്ചാലിൽ കാർ ഇടിച്ച് യുവതി മരിച്ചത് കൊലപാതകമെന്ന് സംശയം

0
കോട്ടയം: കോട്ടയം കറുകച്ചാലിൽ കാർ ഇടിച്ച് യുവതി മരിച്ചത് കൊലപാതകമെന്ന് സംശയം....

വിവാഹ ചടങ്ങുകൾ നടക്കുന്നതിനിടെ ഹാളിലെ കസേരകൾ തട്ടിത്തെറിപ്പിച്ചത് ചോദ്യം ചെയ്തതിനുള്ള വൈരാഗ്യത്തിൽ ആക്രമണം നടത്തിയ...

0
തൃശൂർ: വിവാഹ ചടങ്ങുകൾ നടക്കുന്നതിനിടെ ഹാളിലെ കസേരകൾ തട്ടിത്തെറിപ്പിച്ചത് ചോദ്യം ചെയ്തതിനുള്ള...