Wednesday, April 23, 2025 10:54 pm

ജയത്തോടെ തുടക്കം ; ട്രിവാൻഡ്രം റോയൽസിന് പിന്തുണയുമായി പ്രിയദർശനും കല്യാണിയും ഉൾപ്പെടെയുള്ള താരങ്ങൾ

For full experience, Download our mobile application:
Get it on Google Play

ഗ്രൗണ്ടിൽ ഇഞ്ചോടിഞ്ച് പോരാട്ടം. പിന്തുണയുമായി താരങ്ങൾ സ്റ്റേഡിയത്തിലും. ട്രിവാൺഡ്രം – കൊച്ചി മത്സരം ശ്രദ്ധേയമായത് താരസാന്നിധ്യം കൊണ്ട് കൂടിയാണ്. ടീമിന്‍റെ ഉടമസ്ഥർ കൂടിയായ സംവിധായകന്‍ പ്രിയദര്‍ശന്‍, കല്യാണി പ്രിയദര്‍ശന്‍, കീര്‍ത്തി സുരേഷ് തുടങ്ങിയവർ മത്സരം കാണാൻ സ്റ്റേഡിയത്തിലുണ്ടായിരുന്നു. ഒപ്പം താരപ്രഭയഭയുടെ മാറ്റ് കൂട്ടി സാക്ഷാൽ മോഹൻലാലും. ആകാംക്ഷയും ആവേശവും ഇടയ്ക്ക് മഴ ഉയർത്തിയ ആശങ്കയുമെല്ലാമായി കാണികൾക്ക് മികച്ചൊരു അനുഭവമായിരുന്നു ട്രിവാൺഡ്രം – കൊച്ചി മത്സരം. കൊച്ചിയെ താരതമ്യേന ചെറിയ സ്കോറിൽ ഒതുക്കാനായെങ്കിലും മികച്ച ബൌളിങ്ങിലൂടെ അവരും തിരിച്ചടിച്ചു. അതോടെ മത്സരം ഇഞ്ചോടിഞ്ച് ആവേശത്തിലേക്ക്. അവിടെ കാണികളായി ഉടമസ്ഥർ കൂടിയായുള്ള താരങ്ങളുടെ സാന്നിധ്യം ടീമംഗങ്ങൾക്ക് പ്രത്യേക ഉർജ്ജം പകർന്നിട്ടുണ്ടാകണം. ആ ആത്മവിശ്വാസത്തിൽ അവർ ജയിച്ചു കയറുകയും ചെയ്തു.

ഉദ്ഘാടന ചടങ്ങിനെത്തിയ മോഹൻലാൽ ട്രിവാൺഡ്രം – കൊച്ചി മത്സരം കാണാനും സമയം കണ്ടെത്തി. ബ്രാൻഡ് അംബാസർ കൂടിയായ അദ്ദേഹം സുഹൃത്ത് പ്രിയദർശനൊപ്പം ഏറെ നേരം മത്സരം  കാണാൻ ചെലവിട്ടു. കേരള ക്രിക്കറ്റ് ലീഗ് ഒരുക്കുന്ന അവസരങ്ങളെക്കുറിച്ചും പ്രതീക്ഷയെക്കുറിച്ചും അദ്ദേഹം കമന്‍റേറ്റർമാരുമായും സംസാരിച്ചു. മഴ കളിയിൽ തടസം സൃഷ്ടിച്ചെങ്കിലും ടീമിന് വിജയത്തോടെ തുടങ്ങാനായതിൽ സന്തോഷമുണ്ടെന്ന് പ്രിയദർശൻ പറഞ്ഞു. കാണികൾക്ക് മികച്ചൊരു മത്സരാനുഭവം സമ്മാനിച്ച ഇരു ടീമുകളിലെയും താരങ്ങളെയും അദ്ദേഹം അഭിനന്ദിച്ചു. സഹ ഉടമകളായ ജെയിന്‍ യൂണിവേഴ്‌സിറ്റി ന്യൂ ഇനീഷ്യേറ്റിവ്‌സ് ഡയറക്ടര്‍ ഡോ. ടോം ജോസഫ്, ഷിബു മാത്യു, ജോസ് പട്ടാറ, റിയാസ് ആദം എന്നിവരും മത്സരം കാണാനുണ്ടായിരുന്നു. ആദ്യ മത്സരത്തിലെ വിജയം നല്കുന്ന ആത്മവിശ്വാസം വരും മത്സരങ്ങളിലും ട്രിവാൺഡ്രം ടീമിന് വലിയ ആത്മവിശ്വാസം നൽകുമെന്ന് ടീം ഉടമകൾ പറഞ്ഞു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

യുവാക്കൾക്ക് വെട്ടേറ്റ സംഭവത്തിൽ നാലുപേർ അറസ്റ്റിൽ

0
തിരുവനന്തപുരം: മദ്യപിക്കുന്നതിനിടെയുണ്ടാ‍യ വാക്കുതർക്കമുണ്ടായതിനെ തുടർന്ന് യുവാക്കൾക്ക് വെട്ടേറ്റ സംഭവത്തിൽ നാലുപേരെ മംഗലപുരം...

പിവി അന്‍വര്‍ കോണ്‍ഗ്രസുമായും യു.ഡി.എഫുമായും സഹകരിച്ചു നില്‍ക്കും ; വിഡി സതീശന്‍

0
തിരുവനന്തപുരം: പി.വി അന്‍വര്‍ കോണ്‍ഗ്രസുമായും യു.ഡി.എഫുമായും സഹകരിക്കും. മുന്നണി പ്രവേശനം യു.ഡി.എഫ്...

ഫോണിൽ ഉറക്കെ സംസാരിച്ചതിനെ ചൊല്ലിയുള്ള തർക്കം ; സഹപ്രവർത്തകനെ കെട്ടിടത്തിൽ നിന്ന് തള്ളിയിട്ട് കൊന്ന്...

0
മുംബൈ: ഫോണിൽ ഉറക്കെ സംസാരിച്ചതിനെ ചൊല്ലിയുള്ള തർക്കത്തിനിടെ 30 വയസുള്ള സഹപ്രവർത്തകനെ...

ടയർ മാറ്റുന്നതിനിടെ കാർ ഇടിച്ച് വാൻ ഡ്രൈവർക്ക് ദാരുണാന്ത്യം

0
ദില്ലി: 11 യാത്രക്കാരുമായി പോകുന്നതിനിടെ വാനിന്റെ ടയർ പഞ്ചറായി. ടയർ മാറ്റുന്നതിനിടെ...