യുവാക്കൾക്ക് വെട്ടേറ്റ സംഭവത്തിൽ നാലുപേർ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: മദ്യപിക്കുന്നതിനിടെയുണ്ടാ‍യ വാക്കുതർക്കമുണ്ടായതിനെ തുടർന്ന് യുവാക്കൾക്ക് വെട്ടേറ്റ സംഭവത്തിൽ നാലുപേരെ മംഗലപുരം പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം ആനയറ സ്വദേശി അജി (42), വെയിലൂർ ശാസ്തവട്ടം സ്വദേശികളായ എസ്.സുധി (42), സുനി (48),എസ് ശിവകുമാർ (45) എന്നിവരാണ് പിടിയിലായത്. ഗൾഫിൽ നിന്നു അവധിക്കെത്തിയ വെയിലൂർ ശാസ്തവട്ടം സ്വദേശി വിഷ്ണുവും സുഹൃത്ത് ശ്രീജുവും തിങ്കളാഴ്ച രാത്രി വീട്ടിലേക്ക് പോകുംവഴി സുധി തന്‍റെ വീട്ടിലേക്ക് മദ്യപിക്കാൻ ക്ഷണിച്ചു. അവിടെവെച്ച് പ്രതികളുമായി വിഷ്ണുവും ശ്രീജുവും വാക്കുതർക്കത്തിൽ ഏർപ്പെടുകയും അസഭ്യം പറയുകയും ചെയ്ത പ്രതികൾ ഇവരെ മർദ്ദിക്കുകയുമായിരുന്നു.

കയ്യാങ്കളിക്കൊടുവിൽ അജിയുടെ കൈയിൽ കരുതിയ വെട്ടുകത്തി കൊണ്ട് ശ്രീജുവിനെ വെട്ടാൻ ശ്രമിച്ചപ്പോൾ ശ്രീജു വീടിന് പുറത്തേക്ക് ഓടി. തുടർന്ന് പ്രതികൾ വിഷ്ണുവിനെ ചവിട്ടി നിലത്തിടുകയും തലയിലും ഇരുകൈമുട്ടുകളിലും കാലുകളിലും വെട്ടിപരിക്കേൽപ്പിക്കുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ വിഷ്ണു മെഡിക്കൽ കോളെജ് ആശുപത്രിയിൽ ചികിത്സയിലാണ്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പരാതിക്കാർ പ്രതികളുമായി അടുപ്പമുള്ളവരാണെന്നും സമീപവാസികളായ പ്രതികളെ വീടിനടുത്ത് നിന്നാണ് പിടികൂടിയതെന്നും പോലീസ് അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...

ആർഎസ്എസിന്റെ വിടുപണി ചെയ്യുന്ന മോഹനൻ കുന്നുമ്മൽ ഒന്നാം തരം വർ​ഗീയവാദിയാണെന്ന് എസ്. എഫ്. ഐ

0
തിരുവനന്തപുരം: കേരള സർവകലാശാല വിസി മോഹനൻ കുന്നുമ്മലിനെതിരെ എസ്എഫ്ഐ. ആർഎസ്എസിന്റെ വിടുപണി...

ചുമ്മാ ഒരു ടൈംപാസ്, ഹെലികോപ്റ്ററിൽ കണ്ണൂരിലേക്ക് പോയി ഭക്ഷണം കഴിച്ച് മടക്കം; മുഖ്യമന്ത്രിക്കെതിരെ വി...

0
കൊച്ചി: വി ഡി സതീശൻ്റെ ഹെലികോപ്റ്റർ യാത്രയെ പരിഹസിച്ച് ഡിവൈഎഫ്ഐ സംസ്ഥാന...