മാല മോഷണം പതിവാക്കിയ സഹോദരങ്ങളെ പോലീസ് അറസ്റ്റ് ചെയ്തു

For full experience, Download our mobile application:
Get it on Google Play

ബംഗളുരു: ആഡംബര ജീവിതത്തിന് പണം കണ്ടെത്താൻ മാല മോഷണം പതിവാക്കിയ സഹോദരങ്ങളെ പോലീസ് അറസ്റ്റ് ചെയ്തു. സയൻസിലും കൊമേഴ്സിലും ബിരുദധാരികളായ നേരത്തെ സ്വകാര്യ കമ്പനികളിൽ ജോലി ചെയ്തിരുന്നവരാണ് ബംഗളുരുവിൽ പോലീസിന്റെ പിടിയിലായത്. ബംഗളുരു ഹൊറമാവ് തിമ്മറെഡ്ഡി ലേഔട്ടിലെ താമസക്കാരായ വി സന്ദീപ്, വി രജത്ത് എന്നിവരാണ് പിടിയിലായത്. രണ്ടാഴ്ച മുമ്പ് എച്ച്.ബി.ആർ ലേഔട്ട് ഫസ്റ്റ് ബ്ലോക്കിൽ വെച്ച് ഒരു വയോധികയെ രണ്ട് പേർ ബൈക്കിൽ പിന്തുടരുകയും പിന്നീട് ഇവരുടെ മാല മോഷ്ടിച്ച് സ്ഥലത്തു നിന്ന് കടന്നുകളയുകയുമായിരുന്നു. പരാതി ലഭിച്ചത് അനുസരിച്ച് പോലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. ഇതിൽ നിന്ന് നിർണായക വിവരങ്ങളാണ് പ്രതികളിലേക്ക് എത്താൻ പോലീസിന് സഹായകമായത്.

സന്ദീപ് ബിഎസ്‍സി ബിരുദധാരിയും രജത്ത് ബികോം ബിരുദധാരിയുമാണ്. രണ്ട് പേരും നേരത്തെ സ്വകാര്യ കമ്പനികളിൽ ജോലി ചെയ്തിരുന്നെങ്കിലും പിന്നീട് ജോലി ഉപേക്ഷിച്ചു. പോലീസ് നൽകുന്ന വിവരം അനുസരിച്ച് ആഡംബര ജീവിതത്തിന് പണം തികയാത്തതു കൊണ്ടാണത്രെ ഇവർ ജോലി രാജിവെച്ചത്. തുടർന്ന് മാല മോഷണം പ്രധാന വരുമാന മാർഗമായി സ്വീകരിച്ചു. കഴിഞ്ഞ ഒരു വർഷമായി പല മാല മോഷണങ്ങളും ഇരുവരും ചേർന്ന് നടത്തിയതായി പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. പല പോലീസ് സ്റ്റേഷൻ പരിധികളിൽ രജിസ്റ്റർ ചെയ്ത കേസുകളിൽ ഇവരാണ് പ്രതി. നേരത്തെ ഒരിക്കൽ അറസ്റ്റിലായി പിന്നീട് ജാമ്യത്തിൽ ഇറങ്ങിയതാണ്. ഇതിന് ശേഷം വീണ്ടും മാല മോഷണം തുടങ്ങുകയായിരുന്നു. മോഷ്ടിച്ച ബൈക്കാണ് കുറ്റകൃത്യങ്ങൾക്ക് ഉപയോഗിച്ചിരുന്നത്. പോലീസ് നടത്തിയ പരിശോധനയിൽ ഒന്നര ലക്ഷം രൂപയുടെ സ്വർണം ഇവരിൽ നിന്ന് കണ്ടെത്തി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആടിനെ പിടിക്കാൻ വന്ന പാമ്പിന് കിട്ടി എട്ടിന്റെ പണി; മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് കറങ്ങി...

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ മദ്യലഹരിയില്‍ യുവാവിന്റെ സാഹസം. ആടിനെ പിടികൂടാന്‍ ഇറച്ചിക്കടയില്‍...

ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ ഇന്ത്യ സന്ദർശനം ഉടൻ? നിർണായക നീക്കങ്ങളുമായി താരിഖ് റഹ്മാൻ

0
ന്യൂഡല്‍ഹി: ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ചുമതലയേറ്റ താരിഖ് റഹ്‌മാന്‍ ഓഗസ്റ്റ് 20 നും...

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...