തിരുവനന്തപുരം: കൊച്ചിയില്‍ നടന്ന അല്‍ഖാഇദ വേട്ടയില്‍ മൂന്നു പേരെ പിടികൂടിയ വിവരം എന്‍.ഐ.എ അറിയിച്ചതായി ഡി.ജി.പി ലോക്നാഥ് ബെഹ്റ. കേരള പോലീസ് എല്ലാ സഹായവും നല്‍കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
പിടിയിലായവരെ കുറിച്ച് സംസ്ഥാന ഇന്‍റലിജന്‍സ് ആരംഭിച്ചതായാണ് വിവരം. പിടിയിലായ മൂന്നു പേര്‍ കേരളത്തില്‍ എത്തിയതും താമസിച്ചതും അടക്കമുള്ള വിവരങ്ങള്‍ പരിശോധിക്കുമെന്നാണ് റിപ്പോര്‍ട്ട്.
രാജ്യവ്യാപകമായി നടത്തിയ അല്‍ഖാഇദ വേട്ടയുടെ ഭാഗമായി കേരളത്തില്‍ നടത്തിയ തെരച്ചിലിലാണ് മൂന്നു ബംഗാള്‍ സ്വദേശികളെ പിടികൂടിയത്. എറണാകുളം ജില്ലയിലെ പെരുമ്പാവൂരില്‍ അന്യ സംസ്ഥാന തൊഴിലാളികള്‍ക്കൊപ്പമാണ് ഇവര്‍ താമസിച്ചിരുന്നത്.