പൊതുവേ ഉണക്കമുന്തിരി ‘ആന്റീഓക്‌സിഡന്റുകളുടെ കലവറ’ എന്നാണ് അറിയപ്പെടുന്നത്. ഇവ ദിവസേന ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതിലൂടെ ചർമ്മം, കണ്ണ്, എല്ല്, പല്ല് തുടങ്ങിയവയുടെ ആരോഗ്യത്തെ പരിപോഷിപ്പിക്കുന്നു. പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു. ഉണക്കമുന്തിരിയിൽ വൈറ്റമിൻ സിയുടെ അളവ് കൂടുതലാണ്. ഇതിലൂടെ മോണരോഗം വരാനുളള സാദ്ധ്യത കുറയും. ശരീരത്തിലുണ്ടാക്കുന്ന ഫൈറ്റോ കെമിക്കലുകലളുടെ ഉൽപ്പാദനം കൂട്ടും. ഇതിലൂടെ ശരീരത്തിലേക്ക് കടക്കുന്ന ബാക്ടീരിയ, വൈറസ് തുടങ്ങിയവയെ പ്രതിരോധിക്കാൻ സഹായിക്കുന്നു. രക്തോൽപ്പാദനത്തിന് ഏറെ സഹായിക്കുന്ന ഒന്നാണ് ഉണക്കമുന്തിരി. ഇതിലൂടെ അനീമിയ വരാനുളള സാദ്ധ്യതയും കുറയ്ക്കാം. ഉണക്കമുന്തിരിയിൽ പൊട്ടാസ്യം ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് രക്തക്കുഴലുകൾ ചുരുങ്ങിപ്പോകുന്ന അവസ്ഥ തടയും. ഇതിലൂടെ ഹൃദയത്തിന്റെ ആരോഗ്യം, രക്തം കട്ടപിടിക്കുന്ന അവസ്ഥ മുതലായവ തടയാൻ കാരണമാകും. പൊട്ടാസ്യത്തെ കൂടാതെ കാൽസ്യം,സിങ്ക്,സെലീനിയം എന്നീ ഘടകങ്ങളും അടങ്ങിയിട്ടുണ്ട്.
കറുത്ത നിറത്തിലുളള ഉണക്കമുന്തിരിയാണ് ഉത്തമം. ദിവസവും പത്ത് മുതൽ പതിനഞ്ച് ഉണക്കമുന്തിരി വരെ കഴിക്കാം. ഇതിനെ ആദ്യം നന്നായി വൃത്തിയാക്കിയെടുക്കണം. ഉപ്പ്, മഞ്ഞൾപൊടി, വിനാഗിരി തുടങ്ങിയവ ചെറിയ അളവിൽ ചേർത്ത് ഉണക്കമുന്തിരി കഴുകിയെടുക്കുക. ശേഷം അരഗ്ലാസ് വെളളത്തിൽ ഉണക്കമുന്തിരി കുതിരുന്നതിനായി ഇടുക. ഒരു ദിവസം രാത്രി മുഴുവൻ ഉണക്കമുന്തിരി വെളളത്തിലിട്ടുവെയ്ക്കുക. ശേഷം പിറ്റേന്ന് രാവിലെ വെറുംവയറ്റിൽ ഈ വെളളം കുടിക്കുക. പ്രമേഹമുളളവർ ഉണക്കമുന്തിരിയുടെ ഉപയോഗം കുറയ്ക്കുക. ഇത് ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രം കഴിക്കുക. താഴ്ന്ന രക്തസമ്മർദ്ദം ഉളളവർ കഴിക്കരുത്,