ദിവസവും ഉണക്കമുന്തിരി വെളളത്തിൽ കുതിർത്ത് കഴിക്കൂ ; ​ഗുണങ്ങൾ പലത്

For full experience, Download our mobile application:
Get it on Google Play

പൊതുവേ ഉണക്കമുന്തിരി ‘ആന്റീഓക്‌സിഡന്റുകളുടെ കലവറ’ എന്നാണ് അറിയപ്പെടുന്നത്. ഇവ ദിവസേന ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതിലൂടെ ചർമ്മം, കണ്ണ്, എല്ല്, പല്ല് തുടങ്ങിയവയുടെ ആരോഗ്യത്തെ പരിപോഷിപ്പിക്കുന്നു. പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു. ഉണക്കമുന്തിരിയിൽ വൈറ്റമിൻ സിയുടെ അളവ് കൂടുതലാണ്. ഇതിലൂടെ മോണരോഗം വരാനുളള സാദ്ധ്യത കുറയും. ശരീരത്തിലുണ്ടാക്കുന്ന ഫൈറ്റോ കെമിക്കലുകലളുടെ ഉൽപ്പാദനം കൂട്ടും. ഇതിലൂടെ ശരീരത്തിലേക്ക് കടക്കുന്ന ബാക്ടീരിയ, വൈറസ് തുടങ്ങിയവയെ പ്രതിരോധിക്കാൻ സഹായിക്കുന്നു. രക്തോൽപ്പാദനത്തിന് ഏറെ സഹായിക്കുന്ന ഒന്നാണ് ഉണക്കമുന്തിരി. ഇതിലൂടെ അനീമിയ വരാനുളള സാദ്ധ്യതയും കുറയ്ക്കാം. ഉണക്കമുന്തിരിയിൽ പൊട്ടാസ്യം ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് രക്തക്കുഴലുകൾ ചുരുങ്ങിപ്പോകുന്ന അവസ്ഥ തടയും. ഇതിലൂടെ ഹൃദയത്തിന്റെ ആരോഗ്യം, രക്തം കട്ടപിടിക്കുന്ന അവസ്ഥ മുതലായവ തടയാൻ കാരണമാകും. പൊട്ടാസ്യത്തെ കൂടാതെ കാൽസ്യം,സിങ്ക്,സെലീനിയം എന്നീ ഘടകങ്ങളും അടങ്ങിയിട്ടുണ്ട്.

കറുത്ത നിറത്തിലുളള ഉണക്കമുന്തിരിയാണ് ഉത്തമം. ദിവസവും പത്ത് മുതൽ പതിനഞ്ച് ഉണക്കമുന്തിരി വരെ കഴിക്കാം. ഇതിനെ ആദ്യം നന്നായി വൃത്തിയാക്കിയെടുക്കണം. ഉപ്പ്, മഞ്ഞൾപൊടി, വിനാഗിരി തുടങ്ങിയവ ചെറിയ അളവിൽ ചേർത്ത് ഉണക്കമുന്തിരി കഴുകിയെടുക്കുക. ശേഷം അരഗ്ലാസ് വെളളത്തിൽ ഉണക്കമുന്തിരി കുതിരുന്നതിനായി ഇടുക. ഒരു ദിവസം രാത്രി മുഴുവൻ ഉണക്കമുന്തിരി വെളളത്തിലിട്ടുവെയ്ക്കുക. ശേഷം പിറ്റേന്ന് രാവിലെ വെറുംവയറ്റിൽ ഈ വെളളം കുടിക്കുക. പ്രമേഹമുളളവർ ഉണക്കമുന്തിരിയുടെ ഉപയോഗം കുറയ്ക്കുക. ഇത് ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രം കഴിക്കുക. താഴ്ന്ന രക്തസമ്മർദ്ദം ഉളളവർ കഴിക്കരുത്,

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​ബോംബ് ഭീഷണി സന്ദേശത്തെ തുടർന്ന് അഹമ്മദാബാദിൽ ഇൻഡിഗോ വിമാനത്തിന്റെ അടിയന്തര ലാൻഡിങ്

0
ന്യൂഡല്‍ഹി: ബോംബ് ഭീഷണിയെ തുടര്‍ന്ന് അഹമ്മദാബാദ് വിമാനത്താവളത്തില്‍ അടിയന്തര ലാൻഡിങ് നടത്തി...

പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്നത് 44 ലക്ഷത്തോളം പേർ; ബിഹാറിൽ സ്ഥിതി ഗുരുതരമെന്ന് റിപ്പോർട്ട്

0
പാട്‌ന: ബിഹാറില്‍ 14 ജില്ലകള്‍ പ്രളയ ദുരിതത്തില്‍. പ്രളയത്തില്‍ 44 ലക്ഷം...

കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം; കർശന സുരക്ഷാ മാനദണ്ഡങ്ങൾ ആവശ്യപ്പെട്ടുള്ള ഹർജിയിൽ കേന്ദ്ര സർക്കാരിന്...

0
ദില്ലി: 18 വയസ്സിന് താഴെയുള്ള കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് കർശന...

മലയിൻകീഴിലെ ദാരുണ സംഭവം ; കുഞ്ഞിന്റെ കൊലപാതകത്തിന് പിന്നിൽ കുടുംബവഴക്കെന്ന് സംശയം

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഒന്നരവയസ്സുകാരിയെ അമ്മ കഴുത്തറുത്ത് കൊന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങള്‍...