Friday, May 31, 2024 9:01 am

ബംഗാളും അസമും നാളെ പോളിംഗ് ബൂത്തിലേക്ക്

For full experience, Download our mobile application:
Get it on Google Play

കൊല്‍ക്കത്ത : ബംഗാളിലെ 30ഉം അസ്സമിലെ 39ഉം മണ്ഡലങ്ങൾ നാളെ ബൂത്തിലേക്ക്. ബംഗാള്‍ മുഖ്യമന്ത്രി മമത ബാനർജിയും ബി.ജെ.പിയുടെ സുവേന്ദു അധികാരിയും ഏറ്റുമുട്ടുന്ന നന്ദിഗ്രാമിലെ പോരാട്ടം നിർണായകം. അസമില്‍ ഡെപ്യൂട്ടി സ്പീക്കറും മൂന്ന് മന്ത്രിമാരും രണ്ടാം ഘട്ടത്തില്‍ മത്സര രംഗത്തുണ്ട്. ബംഗാളിലെയും അസമിലെയും നിയമസഭ തെരഞ്ഞെടുപ്പില്‍ നിർണായക ഘട്ടമാണ് നാളെ നടക്കാനിരിക്കുന്ന രണ്ടാം ഘട്ടം. ബംഗാളില്‍ 3 ജില്ലകളില്‍ നിന്നായി 171 സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്. ടി.എം.സി വിട്ട് എത്തിയ സുവേന്ദു അധികാരിയെ വച്ച് നന്ദി ഗ്രാം പിടിക്കാനാണ് ബി.ജെ.പി നീക്കം.

ബംഗാളിനെ ഭിന്നിപ്പിക്കുന്ന ബി.ജെ.പിയെ നന്ദിഗ്രാമില്‍ നിന്നും സംസ്ഥാനത്ത് നിന്നും നീക്കണമെന്നാണ് മമത ബാനർജിയുടെ ആഹ്വാനം. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ടി.എം.സിക്ക് നന്ദിഗ്രാമിൽ 67% ഉം ബി.ജെ.പിക്ക് 6 ശതമാനവുമാണ് വോട്ട് വിഹിതം. ലോക്സഭ തെരഞ്ഞെടുപ്പില്‍ ടി.എം.സിയുടെ വോട്ട് വിഹിതം താഴ്ന്നതും നില മെച്ചപ്പെടുത്താനായതുമാണ് ബി.ജെ.പിയുടെ ധൈര്യം. എക്കാലവും ഒപ്പം നിന്ന സൗത്ത് 24 പർഗാനയിലെ സീറ്റുകളാണ് ടിഎസിക്ക് രണ്ടാം ഘട്ടത്തില് ആത്മവിശ്വാസം നല്‍കുന്നത്.

അഭിനേതാക്കളായ സോഹം ചക്രബർത്തി, സയന്തിക ബാനർജി, ഹിരണ്‍മയ് ചത്തോബാധ്യായ തുടങ്ങിയവരും രണ്ടാം ഘട്ടത്തില്‍ മത്സര രംഗത്തുണ്ട്. അസമില്‍ 13 ജില്ലകളില്‍ നിന്നായി 345 സ്ഥാനാർത്ഥികളാണ് രണ്ടാം ഘട്ടത്തില്‍ മത്സരിക്കുന്നത്. ഡെപ്യൂട്ടി സ്പീക്കർ അമിനുല്‍ ഹഖ് ലസ്കർ, മന്ത്രിമാരായ പിയുഷ് ഹസാരിക, പരിമള് ശുക്ല, ഭബേഷ് കാലിത എന്നിവരും ഈ ഘട്ടത്തില്‍ ജനവിധി തേടുന്നു. സി.എ.എക്ക് ശേഷമുള്ള ആദ്യ നിയമസഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കെതിരായ രോഷം പ്രതിഫലിക്കുമെന്നാണ് കോണ്‍ഗ്രസിന്‍റെ പ്രതീക്ഷ.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഗാന്ധിക്കെതിരായ പരാമർശം ; മോദിക്കെതിരെ പോലീസിൽ പരാതി നൽകി സംവിധായകൻ ലൂയിത്...

0
ന്യൂ ഡൽഹി : മഹാത്മാ ​ഗാന്ധിക്കെതിരായ പരാമർശത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ...

പദ്ധതിയില്ല, പക്ഷേ പരസ്യമുണ്ട് ! കാരവൻ ടൂറിസം പ്രചാരണത്തിന് അരക്കോടി ; പരസ്യ ഏജൻസികൾക്ക്...

0
തിരുവനന്തപുരം: വിനോദ സഞ്ചാര മേഖലയുടെ സമഗ്ര വികസനം ലക്ഷ്യമിട്ടുള്ള പദ്ധതികൾ പ്രഖ്യാപനങ്ങളിൽ...

മോദിയുടെ കന്യാകുമാരിയിലെ ധ്യാനം രണ്ടാം ദിവസത്തിലേക്ക് ; കനത്ത സുരക്ഷയൊരുക്കി പോലീസ്

0
കന്യാകുമാരി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കന്യാകുമാരിയിലെ ധ്യാനം രണ്ടാം ദിവസത്തിലേക്ക് കടന്നു. കനത്ത...

വിവാദത്തിനിടെ തിരുവനന്തപുരത്ത് ബാറുടമകളുടെ സംഘടനക്ക് ഓഫിസ് ; രജിസ്ട്രേഷന്‍ ഇന്ന്

0
തിരുവനന്തപുരം: കോഴ വിവാദങ്ങൾക്കിടെ ബാറുടമകളുടെ സംഘടനയുടെ തിരുവനന്തപുരത്തെ ഓഫീസ് കെട്ടിടത്തിന്റെ രജ്സിട്രേഷൻ...