ബംഗാൾ തെരഞ്ഞെടുപ്പ് കലാപം ; പ്രശ്‌നബാധിത ബൂത്തുകളുടെ കണക്ക് നൽകിയില്ലെന്ന് ബിഎസ്എഫ്

For full experience, Download our mobile application:
Get it on Google Play

ബംഗാൾ : പഞ്ചായത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബംഗാളിലുണ്ടായ വ്യാപക അക്രമങ്ങളില്‍ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ബിഎസ്എഫ്. സംസ്ഥാനത്തെ പ്രശ്നബാധിത ബൂത്തുകളുടെ കൃത്യമായ കണക്ക് നല്‍കിയില്ലെന്ന് ബി.എസ്.എഫ് ഡിഐജി എസ് എസ് ഗുലേറിയ വ്യക്തമാക്കി. നിരവധി തവണ ഇക്കാര്യം ചൂണ്ടിക്കാട്ടി കത്തുകളയച്ചെങ്കിലും തെരഞ്ഞെടുപ്പിന്റെ തലേന്ന് മാത്രമാണ് കമ്മീഷന്‍ പ്രതികരിച്ചതെന്നും അര്‍ധ സൈനികരെയും സായുധ പോലീസിനെയും വേണ്ട വിധത്തില്‍ ഉപയോഗിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അക്രമ സംഭവങ്ങള്‍ കണക്കിലെടുത്ത് റീ പോളിങ് നടത്തണമെന്നുയര്‍ന്ന ആവശ്യത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്ന് തീരുമാനമെടുക്കും.

തിരഞ്ഞെടുപ്പിനെ തുടർന്ന് ഉണ്ടായ അക്രമങ്ങളിൽ മുപ്പതിലേറെപ്പേരാണ് ഇതുവരെ ബംഗാളില്‍ കൊല്ലപ്പെട്ടത്. ഇന്നലെ വോട്ടെടുപ്പിനിടെയുണ്ടായ സംഘര്‍ഷങ്ങളില്‍ മാത്രം 16 പേര്‍ക്ക് ജീവന്‍ നഷ്ടമായിരുന്നു. മുർഷിദാബാദിൽ പോലീസ് വാഹനത്തിന് അക്രമികൾ തീയിട്ടു. സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കണമെന്നും സംഘർഷമുണ്ടായ ഇടങ്ങളിൽ വീണ്ടും വോട്ടെടുപ്പ് നടത്തണമെന്നും ബിജെപി ആവശ്യപ്പെട്ടിട്ടുണ്ട്.

അക്രമങ്ങളെക്കുറിച്ച് സിബിഐയും എൻഐഎയും അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി പറഞ്ഞു. തെരഞ്ഞെടുപ്പ് നിരീക്ഷകരുടെയും റിട്ടേണിങ് ഓഫീസർമാരുടെയും റിപ്പോർട്ട് ലഭിച്ച ശേഷം വീണ്ടും വോട്ടെടുപ്പ് നടത്തുന്ന കാര്യത്തിൽ തീരുമാനമെടുക്കുമെന്ന് ബംഗാൾ തെരഞ്ഞെടുപ്പ് കമ്മീഷണർ രാജിവ സിൻഹ പ്രതികരിച്ചു. രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്ന് ബിജെപി ആവശ്യപ്പെടുന്നത് പരാജയം മുന്നിൽക്കണ്ടാണെന്ന് തൃണമൂൽ കോൺഗ്രസ് തിരിച്ചടിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033
dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പരമോന്നത കോടതി അടിച്ചമർത്തലിന്റെയും കോർപ്പറേറ്റ് അത്യാഗ്രഹത്തിന്റെയും കാവൽക്കാരുടെ തലത്തിലേക്ക് തരം താഴരുതെന്ന് ബിനോയ് വിശ്വം

0
ഡൽഹി: പരമോന്നത കോടതി ജനങ്ങളുടെ ക്ഷേമത്തിന്റെയും സാമൂഹിക നീതിയുടെയും കാവലാളാകേണ്ടതാണ്. അത്...

നീറ്റ് റദ്ദാക്കണമെന്നും വിദ്യഭ്യാസം പൂർണമായും സംസ്ഥാന സർക്കാറുകൾക്ക് കീഴിൽ കൊണ്ടുവരണമെന്ന് മുഖ്യമന്ത്രി സി ജോസഫ്...

0
ചെന്നൈ: നീറ്റ് റദ്ദാക്കണമെന്ന് തമിഴ്നാട് സർക്കാർ. വിദ്യഭ്യാസം പൂർണമായും സംസ്ഥാന സർക്കാറുകൾക്ക്...

മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം വസ്തുതാവിരുദ്ധമായ പ്രസ്താവനകളുടെ പരമ്പരയാണെന്ന് പി. രാജീവ്

0
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി സതീശന്‍ ഇന്ന് വാര്‍ത്താസമ്മേളനത്തില്‍ ടാറ്റ പ്രതിനിധികളുമായുള്ള ചര്‍ച്ചയെ...

പാലാ നഗരസഭ ഭരിക്കാൻ ഇല്ലെന്ന് കേരള കോൺഗ്രസ് എം

0
കോട്ടയം: പാലാ നഗരസഭ ഭരിക്കാൻ ഇല്ലെന്ന് കേരള കോൺഗ്രസ് എം. ചെയർപേഴ്സൺ...