കഞ്ചാവ് കടത്തിന് പുതിയ മാര്‍ഗം കണ്ടെത്തിയ ബംഗാള്‍ സംഘം നെടുമ്പാശേരിയില്‍ അറസ്റ്റിലായി

For full experience, Download our mobile application:
Get it on Google Play

കൊച്ചി: കഞ്ചാവ് കടത്തിന് പുതിയ മാര്‍ഗം കണ്ടെത്തിയ ബംഗാള്‍ സംഘം നെടുമ്പാശേരിയില്‍ അറസ്റ്റിലായി. സൈക്കിള്‍ പമ്പിനുളളില്‍ കഞ്ചാവ് നിറച്ചായിരുന്നു ഇവരുടെ കച്ചവടം. ഇരുപത്തിനാല് കിലോ കഞ്ചാവാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തത്. 200 സൈക്കിള്‍ പമ്പുകള്‍. ഈ പമ്പുകളിലെല്ലാം കഞ്ചാവായിരുന്നു. ആകെ 24 കിലോ കഞ്ചാവ്. സൈക്കിള്‍ പമ്പ് കച്ചവടക്കാരെന്ന വ്യാജേനയായിരുന്നു നാലംഗ സംഘത്തിന്‍റെ കഞ്ചാവ് കച്ചവടം. പശ്ചിമബംഗാളിലെ മുര്‍ഷിദാബാദ് സ്വദേശികളാണ് അറസ്റ്റിലായ നാലു പേരും. റാഖിബുല്‍ മൊല്ല, സിറാജുല്‍ മുന്‍ഷി, റാബി, സെയ്ദുല്‍ ഷെയ്ഖ് എന്നിവര്‍. ഒഡീഷയില്‍ നിന്ന് ഒരു കിലോ കഞ്ചാവ് രണ്ടായിരം രൂപ നിരക്കില്‍ വാങ്ങിയ ശേഷം ഇരുപതിനായിരം രൂപയ്ക്ക് ഇവിടെ എത്തിച്ച് വില്‍ക്കുകയായിരുന്നു സംഘത്തിന്‍റെ രീതി. പത്തിരട്ടി ലാഭം. കോയമ്പത്തൂരിലെത്തിയ ശേഷം ബസ് മാര്‍ഗമാണ് അങ്കമാലിയിലെത്തിയത്. അവിടെ നിന്ന് ഓട്ടോറിക്ഷയില്‍ പോകുമ്പോഴായിരുന്നു ആലുവയിലെ ഡാന്‍സാഫ് സംഘവും നെടുമ്പാശേരി പോലീസും ചേര്‍ന്ന് എല്ലാവരെയും പിടികൂടിയത്.
—-
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നാടകീയതകള്‍ക്കും പ്രതിപക്ഷ പ്രതിഷേധങ്ങൾക്കുമൊടുവിൽ സഭയിലെത്തി അമിത് ഷായും മോദിയും

0
ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന്റെ അവസാന അവസാന ദിവസമായ ഇന്ന്...

അഭിമന്യു കൊലക്കേസ് ; കോടതിയിൽ കുറ്റം നിഷേധിച്ച് പ്രതികൾ

0
കൊച്ചി: അഭിമന്യു കൊലക്കേസിൽ പ്രതികളായ ക്യാമ്പസ് ഫ്രണ്ട്, പോപ്പുലർ ഫ്രണ്ട്...

മുട്ടിൽ മരം മുറിയിലെ വഞ്ചനക്കേസ് ; അഗസ്റ്റിൻ സഹോദരൻമാർ വീണ്ടും ഹാജരാകണമെന്ന് കോടതി

0
കൊച്ചി: മുട്ടിൽ മരം മുറിയിലെ വഞ്ചനക്കേസിൽ അഗസ്റ്റിൻ സഹോദരൻമാർ വീണ്ടും...

ലോക്സഭാ സ്പീക്കർ നടത്തിയ ചായ സത്ക്കാരത്തിൽ പങ്കെടുത്ത് ഡിഎംകെ എംപി കനിമൊഴി

0
ന്യൂഡൽഹി : മഴക്കാല സമ്മേളനത്തിന്റെ അവസാന ദിനം ലോക്സഭാ സ്പീക്കർ...