ബംഗാളി നടിയും മോഡലുമായ ബിദിഷ ഫ്ലാറ്റില്‍ മരിച്ചനിലയില്‍

For full experience, Download our mobile application:
Get it on Google Play

കൊല്‍കത്ത : ബംഗാളി മോഡലും നടിയുമായ ബിദിഷ ഡി മജുംദാറിനെ ( 21) കൊൽക്കത്തയിലെ ഡം ഡമിലെ അപ്പാർട്ടുമെന്റിൽ മരിച്ച നിലയിൽ കണ്ടെത്തി. നടി കഴിഞ്ഞ നാല് മാസമായി ഇവിടെ വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു. മേയ് 25ന് ബുധനാഴ്ച വൈകുന്നേരം നാഗർബസാർ ഏരിയയിലെ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. സംഭവത്തിൽ ബരാക്പൂർ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബിദിഷയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആർജി കാർ ആശുപത്രിയിലേക്ക് മാറ്റി.

ബിദിഷയുടെ ഫ്ലാറ്റിൽ നിന്ന് ആത്മഹത്യാ കുറിപ്പും പോലീസ് കണ്ടെടുത്തതായി അറിയിച്ചു. മരിച്ച മോഡലിന് അനുഭാബ് ബേര എന്നൊരു കാമുകനുണ്ടായിരുന്നു. അനുഭാബുമായുള്ള ബന്ധം കാരണം അവൾ വിഷാദാവസ്ഥയിലായിരുന്നുവെന്ന് സുഹൃത്തുക്കൾ പറഞ്ഞു. മോഡലിംഗ് രംഗത്തെ അറിയപ്പെടുന്ന മുഖമായ ബിദിഷ ഡി മജുംദാർ 2021-ൽ അനിർബേദ് ചതോപാധ്യായ സംവിധാനം ചെയ്ത ഭാർ- ദ ക്ലൗൺ എന്ന ഷോർട്ട് ഫിലിമിലൂടെ അഭിനയരംഗത്തേക്ക് കടന്നു. ജനപ്രിയ നടൻ ദേബ്‌രാജ് മുഖർജിയാണ് ചിത്രത്തിലെ പ്രധാന വേഷത്തിൽ അഭിനയിച്ചത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കാഫിർ സ്‌ക്രീൻഷോട്ട് കേസിൽ ഡി.വൈ.എഫ്.ഐ. വടകര ബ്ലോക്ക് പ്രസിഡന്റ് റിബേഷ് രാമകൃഷ്ണന്റെ അറസ്റ്റ് രേഖപ്പെടുത്തി

0
കോഴിക്കോട്: വടകര പാർലമെന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാഫിർ സ്‌ക്രീൻഷോട്ട് കേസിൽ ഡി.വൈ.എഫ്.ഐ....

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ...

സിജെപിയുമായി നാളെ ഉച്ചയ്ക്കുശേഷം മൂന്നാം ഘട്ട ചർച്ച നടത്തുമെന്ന് ജെ പി നഡ്ഡ

0
ഡൽഹി: സിജെപിയുടെ ആവശ്യങ്ങൾ കേട്ടെന്നും പോസിറ്റീവ് ആയ ചർച്ചയാണ് നടന്നതെന്നും കേന്ദ്രമന്ത്രി...

പാലക്കാട് മുണ്ടൂരിൽ സ്കൂളിന് നേരെ സാമൂഹ്യവിരുദ്ധരുടെ വ്യാപക ആക്രമണം

0
പാലക്കാട്: പാലക്കാട് മുണ്ടൂരിലെ എം.ഇ.എസ് യു.പി സ്കൂളിന് നേരെ സാമൂഹ്യവിരുദ്ധരുടെ വ്യാപക...