കൊല്‍ക്കത്ത: പ്രമുഖ ബംഗാളി എഴുത്തുകാരന്‍ ബുദ്ധദേവ് ഗുഹ അന്തരിച്ചു. 85 വയസ്സായിരുന്നു. കോവിഡാനന്തര പ്രശ്നങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഗുഹ ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരിച്ചത്. 1936 ജൂണ്‍ 29 ന് കൊല്‍ക്കത്തയിലാണ് ജനിച്ചത്. അദ്ദേഹത്തിന്റെ നോവലുകളും ചെറുകഥകളും നിരൂപകരുടെ പ്രശംസ പിടിച്ചുപറ്റിയിരുന്നു.’മധുകരി’, ‘കോലര്‍ കച്ചേ’ പോലുള്ള നിരവധി ശ്രദ്ധേയമായ കൃതികളുടെ രചയിതാവാണ് ഗുഹ. കുട്ടികള്‍ക്ക് വേണ്ടി രചിച്ച പുസ്തകങ്ങളും ഏറെ ശ്രദ്ധേയമായിരുന്നു.
പ്രമുഖ ബംഗാളി എഴുത്തുകാരന്‍ ബുദ്ധദേവ് ഗുഹ അന്തരിച്ചു
RECENT NEWS
Advertisment