ബെംഗളൂരു : കനത്തയില്‍ന് ബെംഗളൂരുവിന്റെ പലഭാഗങ്ങളും വെള്ളത്തിനടിയിലായി. പ്രധാന നഗരഭാഗങ്ങളിലെല്ലാം ഗതാഗത കുരുക്കാണ്. വീടുകളും വെള്ളത്തിനടിയിലായി. ഒരാഴ്ചയ്ക്കിടയിലിത് രണ്ടാംതവണയാണ് വെള്ളപ്പൊക്കം ഉണ്ടാകുന്നത്. പ്രധാനസ്ഥലങ്ങളിലെ വീടുകലെല്ലാം വെള്ളത്തിനടിയിലായി.
എക്കോസ്‌പേസ്, കെ.ആര്‍ മാര്‍ക്കറ്റ്, സില്‍ക്ക് ബോര്‍ഡ് ജംഗ്ഷന്‍, വര്‍ത്തൂര്‍, സര്‍ജാപുര്‍ എന്നീ ഭാഗങ്ങളെ വലിയ രീതിയിലാണ് വെള്ളപ്പൊക്കം കുടുതല്‍ ബാധിച്ചത്. എയര്‍പോര്‍ട്ട് റോഡ് വെള്ളത്തില്‍ മുങ്ങിയതോടെ ബസ്സുകളും മറ്റ് വാഹനങ്ങളും റോഡില്‍ നിലച്ചുപോയതിന്റെ ദൃശ്യങ്ങളും പുറത്തുവരുന്നുണ്ട്. വര്‍ത്തൂരിലെ ബലഗിരി-പനന്തൂര്‍ റോഡിലേക്ക് വലിയ രീതിയില്‍ വെള്ളമെത്തിയതോടെ റോഡ് പുഴയായി മാറിയ സ്ഥിതിയാണ്. മഹാദേവപുരത്തെ മുപ്പതോളം കെട്ടിട സമുച്ചയങ്ങളെ മഴ ബാധിച്ചു. ഇവയുടെ താഴ്ഭാഗം പൂര്‍ണമായും മുങ്ങിയ നിലയിലാണ്.