Monday, June 17, 2024 11:45 pm

മതനിരപേക്ഷ രാജ്യമാണ് ബംഗ്ളാദേശെന്ന് ഷേയ്‌ഖ് ഹസീന ; ഹിന്ദു സമൂഹത്തിനെതിരായ ആക്രമണങ്ങളില്‍ വിശദീകരണം

For full experience, Download our mobile application:
Get it on Google Play

ധാക്ക : രാജ്യത്ത് ദുര്‍ഗാപൂജയുമായി ബന്ധപ്പെട്ട പന്തലുകള്‍ തകര്‍ക്കപ്പെട്ടതും ക്ഷേത്രങ്ങള്‍ നശിപ്പിച്ചതുമായ സംഭവങ്ങളില്‍ വിശദീകരണവുമായി ബംഗ്ളാദേശ് പ്രധാനമന്ത്രി ഷേയ്ഖ് ഹസീന. ബംഗ്ളാദേശ് ഒരു മതേതര രാജ്യമാണ്. ഇവിടെ നിരവധി മതങ്ങളുണ്ട്. മതസൗഹാര്‍ദ്ദവുമുണ്ട്. ഇത്തരം ഒന്നോ രണ്ടോ സംഭവമുണ്ടാകുമ്പോള്‍ ഉടനടി നടപടിയെടുക്കാറുണ്ട്.’ ഇന്ത്യാ സന്ദര്‍ശനത്തിന് മുന്നോടിയായി മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഷേയ്‌ഖ് ഹസീന. തന്റെ സര്‍ക്കാര്‍ മതനിരപേക്ഷതയെ ശക്തമായി പിന്തുണയ്‌ക്കുന്നെന്നും സാമുദായിക സൗഹാര്‍ദ്ദം തകര്‍ക്കാനുള‌ള ഏതൊരുതരം ശ്രമവും എതിര്‍ക്കുമെന്നും ബംഗ്ലാദേശ് പ്രധാനമന്ത്രി വ്യക്തമാക്കി.

മത തീവ്രവാദം തങ്ങളുടെ രാജ്യത്ത് മാത്രം ഒതുങ്ങിനില്‍ക്കുന്നതല്ലെന്നും നിരവധി രാജ്യങ്ങളിലുണ്ടെന്നും ഇന്ത്യയിലും അത്തരം തീവ്രവാദമുണ്ടെന്നും ഹസീന വാദിച്ചു. രാജ്യത്തെ ഹിന്ദു ന്യൂനപക്ഷങ്ങളോട് നിങ്ങള്‍ ഞങ്ങളുടെ പൗരന്മാരാണെന്ന് എപ്പോഴും താന്‍ പറയാറുള‌ളതായും ഹസീന ചൂണ്ടിക്കാട്ടി. തങ്ങള്‍ അധികാരത്തിലുള‌ള കാലം ഹിന്ദുക്കള്‍ക്ക് പ്രാധാന്യം നല്‍കുമെന്നും ഷേയ്‌ഖ് ഹസീന പറഞ്ഞു. ഇന്ത്യയില്‍ പോലും ന്യൂനപക്ഷങ്ങള്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്. സെപ്‌തംബര്‍ അഞ്ച് മുതല്‍ എട്ട് വരെയാണ് ഷേയ്‌ഖ് ഹസീനയുടെ ഇന്ത്യാ സന്ദര്‍ശനം.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കൂടത്തായിയിൽ മദ്യലഹരിയിൽ യുവാവിന്റെ പരാക്രമം ; സ്വന്തം വീട് ആക്രമിച്ചു, കാറിന് തീയിട്ടു

0
കോഴിക്കോട്: കോഴിക്കോട് താമരശ്ശേരി കൂടത്തായിയിൽ മദ്യ ലഹരിയിൽ യുവാവിന്റെ പരാക്രമം. സ്വന്തം...

തെരഞ്ഞെടുപ്പ് തോൽവി, പാർട്ടി വോട്ടുകള്‍ പോലും ചോർന്നു ; ഗൗരവകരമായ തിരുത്തൽ നടപടികളിലേക്ക് സിപിഎം

0
തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിൽ കേരളത്തിലെ വൻ തോൽവിയുടെ പശ്ചാത്തലത്തില്‍ ഗൗരവകരമായ തിരുത്തൽ...

കൂട്ടുപുഴ എക്സൈസ് ചെക്ക്പോസ്റ്റിൽ നിർത്താതെ പോയ കാറിൽ നിന്നും 60 കിലോഗ്രാം കഞ്ചാവ്‌ പിടികൂടി

0
ഇരിട്ടി: കൂട്ടുപുഴ എക്സൈസ് ചെക്ക്പോസ്റ്റിൽ നിർത്താതെ പോയ കാറിൽ നിന്നും 60...

ഭരണ പ്രതിസന്ധി രൂക്ഷം ; യുദ്ധകാല മന്ത്രിസഭ പിരിച്ചുവിട്ട് നെതന്യാഹു

0
തെൽ അവീവ്: യുദ്ധകാല മന്ത്രിസഭ പിരിച്ചുവിട്ട് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു....